പ്രായശ്ചിത്തം [മനൂസ്] 3006

Views : 39522

പ്രായശ്ചിത്തം

Praschitham | Author : Manus

 

വെയിലിന് കനം കൂടി വരുന്നുണ്ട്.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു…ഉമിനീരിനാൽ കണ്ഠശുദ്ധി വരുത്തി ഞാൻ മുകളിൽ ജ്വലിക്കുന്ന പകലോനെ ഒന്ന് നോക്കി…

 

കുറച്ചു വെള്ളം കുടിച്ചാൽ ശരീരത്തിലെ ചൂടൊന്നു ശാന്തമാക്കാം എന്നെനിക്ക് തോന്നി പക്ഷെ ഉള്ളിൽ നീറുന്ന വിങ്ങൽ അകറ്റാൻ അതൊന്നും മതിയാകാതെ വരും, അത്രത്തോളം ഉണ്ട് വിഷമം…

 

എന്തിന് വിഷമിക്കണം… ഇത് നീ നിനക്ക് വേണ്ടി സ്വയം രചിച്ച വിധിയാണ്… അല്ലെങ്കിൽ നിന്റെ ചെയ്തികൾക്ക് കാലം കാത്തു വച്ച സമ്മാനം ആണ് ഇന്നത്തെ നിന്റെ അവസ്ഥ…

 

എന്റെ ഉള്ളം അങ്ങനെ പറയുന്നതായി തോന്നി..

 

ഇനിയെന്ത് എന്ന ചിന്തയും മനസ്സിനെ മധിച്ചു കൊണ്ടിരുന്നു…

 

ഇടറുന്ന പാദങ്ങളോടെ ഞാൻ മുന്നിൽ കാണുന്ന ബസ്‌സ്റ്റോപ്പിൽ കാണുന്ന ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു..

 

അവശതയോടെ ആ ബസ്റ്റോപ്പിന് അടുത്തേക്ക് ചെന്നു..

 

പുച്ഛത്തോടെയും അവജ്ഞയോടെയും മാത്രമുള്ള നോട്ടങ്ങളാണ് അവിടെയുള്ള ആളുകളിൽ നിന്നും എനിക്ക് നേരിടേണ്ടി വന്നത്…അതിൽ ഒട്ടും മനപ്രയാസം തോന്നിയില്ല..കഴിഞ്ഞു പോയ കാലങ്ങളിലൊക്കെയും എന്റെ കണ്ണുകളിലും കരുണ എന്ന വികാരം അലയടിച്ചിരുന്നില്ലല്ലോ..

 

ഒരു ഇരിപ്പിടത്തിനായി ഞാൻ ചുറ്റും നോക്കി.. ആരും എനിക്ക് വേണ്ടി എഴുന്നേറ്റിരുന്നില്ല.

 

പൊടുന്നനെ അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കരുണയോടെ എനിക്കായി തന്റെ ഇരിപ്പിടം ഒഴിഞ്ഞു തരുന്നു.. ആ പ്രവർത്തി എന്നെ അത്ഭുതപ്പെടുത്തി..

Recent Stories

The Author

മനൂസ്

27 Comments

  1. മനൂ…
    വളരെയധികം ഇഷ്ടപ്പെട്ടു.. നല്ലൊരു തീം, നന്നായി പറഞ്ഞു..
    ഏറ്റവും ഇഷ്ടപ്പെട്ടത് എൻഡിങ് ആണ്.. ഇനിയെന്തെന്ന് ആലോചിക്കാൻ വിട്ടുകൊണ്ടുള്ള എൻഡിങ് !!
    ഒരുപക്ഷേ, എല്ലാം പറഞ്ഞു സെറ്റാക്കിയാൽ ആ ഒരു ഫീൽ കിട്ടിയെന്ന് വരില്ല… കറക്ടായി നിർത്തി…
    ഇനിയും എഴുതുക !!

    1. എന്റെ കഥയെ ആഴത്തിൽ വായിച്ചതിനും ഞാൻ ഉദ്ദേശിച്ച ആശയം അതേപടി നിങ്ങളിലേക്ക് എത്തി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നുന്നു.. ഏറെയിഷ്ടം ആദി💞💞

  2. 👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️

    1. 💞💞💞💞💞💞

  3. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം ആണ് എടുത്തു പറയേണ്ടത്. ഭാര്യയെ കാര്യം പറഞ്ഞു കരഞ്ഞു വിളിച്ചു സെറ്റ് ആക്കിയാൽ മതി.😁.
    പലപ്പോഴും കുറ്റവാളികളെ മറ്റുള്ളവർ അകറ്റി നിർത്തുന്നത് ആണ് അവർ നന്നാവാൻ സമതിക്കാത്തത്.ചെങ്കോൽ സിനിമ ആണ് ഏറ്റവും വലിയ ഉദാഹരണം. എന്തായാലും സംഗതി പൊളിച്ചു👏👏

    1. ഭാര്യയെ അങ്ങനെ എളുപ്പം കാര്യം പറഞ്ഞു ഒതുക്കാൻ പറ്റുമോന്ന് സംശയമാണ് അതാണ് ഒരു പ്രതീക്ഷ മാത്രം വച്ചുകൊണ്ട് അവസാനിപ്പിച്ചത്.. ബാക്കി വായിക്കുന്നവർ അവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കാർത്തി💟💟

  4. മനൂസ്,
    നല്ലൊരു കഥ, വേറിട്ടു നിന്നാശയം, മുൻകാലങ്ങളിൽ ചെയ്ത തെറ്റിന് അത് തിരിച്ചറിയുമ്പോൾ പശ്ചാത്താപിക്കുക. പലർക്കും കിട്ടാത്തതും, അതിന് തുനിയാത്തതും ആണ്…
    നല്ലെഴുത്തിന് ആശംസകൾ…

    1. ശരിയാണ്,എല്ലാ തെറ്റുകളും ചിലപ്പോൾ തിരുത്താൻ അവസരം ലഭിച്ചെന്ന് വരില്ല.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല💟💟

  5. ഹീറോ ഷമ്മി

    നന്നായിരുന്നു ബ്രോ…. ഒത്തിരി ഇഷ്ടപ്പെട്ടു…. അടുത്ത കഥയുമായി വരിക…❤❤

    1. പെരുത്തിഷ്ടം ഷമ്മി💟💟

  6. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടേ💟💟..കൂട്ടുകാരനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  7. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️❤️❤️❤️❤️❤️

    1. 💟💟💟💟💟

  8. മനൂസ് നല്ലൊഴുത് 💞💞💞

    1. പെരുത്തിഷ്ടം നൗഫു💞

  9. ചെയ്ത തെറ്റുകൾ തിരിച്ചറിയുക പിന്നെ പശ്ചാത്തപിക്കുക…. പലപ്പോഴും നമുക്കൊരു അവസരം കിട്ടില്ലെന്നുള്ളതാണ് സത്യം…ഒരൊഴുക്കോടെ വായിച്ചു… മനസ്സിൽ തട്ടുന്നോരെഴുത്ത്… നന്നായിട്ടുണ്ട്….ഇഷ്ടം ❤️❤️

    1. വളരെ ശരിയാണ് ഷാന..പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും നമ്മെ തിരിച്ചു നോവിക്കുന്ന കാലം വരും.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം മുത്തേ💖💞

  10. സുദർശനൻ

    നല്ല കഥ! ഇനിയും എഴുതണം!

    1. പെരുത്തിഷ്ടം മുത്തേ💞

  11. ❤️

    1. 💖💖💖

  12. രാഹുൽ പിവി

    ❤️

    1. 💞💞💞

    1. 💟💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com