പ്രായശ്ചിത്തം [മനൂസ്] 3006

എന്റെ ഈ അവസ്ഥയ്ക്കും കാരണഭൂതനും ഞാൻ തന്നെ ആണ്..എല്ലാം താൻ ചെയ്ത തെറ്റുകളുടെ ഫലമാണ്.. ഉറ്റവരെ ഉപേക്ഷിച്ചു തന്നോടൊപ്പം ഇറങ്ങി വന്ന അവളുടെ വാക്കുകൾ യുവത്വത്തിന്റെ ചോരത്തിളപ്പിൽ അവളെയും മോളേയും ജീവനായിരുന്നെങ്കിൽ കൂടി ഞാൻ കേട്ടിരുന്നില്ല..കാശിന് വേണ്ടി ആളുകളെ തല്ലാനും കൊല്ലാനും നടക്കുന്നത് ഒരു ഹരമായി തോന്നി..

മറ്റുള്ളവരുടെ കണ്ണീര് കാണുക എന്നത് മറ്റെന്തിനേക്കാളും എനിക്ക് ലഹരിയായിരുന്നു..ഒരുപാട് പാവങ്ങളെ ക്രൂശിച്ചു…

 

പക്ഷെ ഒരുനാൾ ഏതൊരു കുറ്റവാളിക്കും സംഭവിക്കുന്ന അതേ ദുർഗതി എന്നെയും തേടിയെത്തി… ഒരു കേസിൽ അകപ്പെട്ട് ജയിലിലേക്ക് പോകേണ്ടി വന്നു..ആറ് വർഷത്തേക്ക് ആയിരുന്നു ശിക്ഷ…

പക്ഷെ അപ്പോഴും എന്നെ വളർത്തിയ മുതലാളിമാർ എന്നെ രക്ഷിക്കാൻ വരുമെന്ന ദാർഷ്ട്യം ആയിരുന്നു മനസ്സിൽ..കാരണം അവരെന്നെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കരുതിയിരുന്നത് അതുകൊണ്ട് തന്നെ തല ഉയർത്തിയാണ് ജയിലിലേക്ക് ചെന്നത്..ഉടൻ പുറത്തിറക്കുമെന്ന അവരുടെ ഉറപ്പാണ് എനിക്ക് ധൈര്യമേകിയത്..

 

നാളുകൾ നീണ്ടു പോയതല്ലാതെ അവരാരും എന്നെ തേടി വന്നില്ല…അവൾ പോലും എന്നെ മറന്നുവോ എന്ന് ചിന്തിച്ചു… ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ…

ഒക്കെയും അവരവരുടെ കാര്യസാധ്യത്തിനു വേണ്ടി മാത്രമുള്ള കാപട്യം നിറഞ്ഞ സ്നേഹപ്രകടനങ്ങൾ മാത്രമായിരുന്നെന്ന തിരിച്ചറിവ് ലഭിച്ചത് അപ്പോഴാണ്..ഉപയോഗ ശേഷം നിഷ്കരുണം വലിച്ചെറിയാവുന്ന വെറുമൊരു ഉപകരണം മാത്രമായിരുന്നു ഞാൻ..

 

മിനിയുടെ ഓരോ വാക്കുകളും എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് ബോധ്യമായ നാളുകൾ.. അതൊക്കെയും കേട്ടിരുന്നെങ്കിൽ ഞാനിപ്പോൾ അവളുടെയും മോളുടെയും കൂടെ ഉണ്ടാകുമായിരുന്നു.. എന്നെ മാത്രം വിശ്വസിച്ചു വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്ന അവളോട് ചെയ്ത ദ്രോഹത്തിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് അറിഞ്ഞപ്പോൾ അതെന്നെ വല്ലാതെ ചുട്ടുപ്പൊളിച്ചു..

അവളുടെ കാലിൽ വീണൊന്ന് മാപ്പ് ചോദിക്കാൻ ഞാൻ വല്ലാതെ കൊതിച്ചു.. പക്ഷെ സാധ്യമല്ലല്ലോ..

 

ഓരോ ദിനവും ഓരോ യുഗം പോലെ കടന്നു പോയി.. അവളെയും മോളെയും കാണാൻ ദിവസങ്ങൾ എണ്ണി ഞാൻ കാത്തിരുന്നു.. ഒടുവിൽ നീണ്ട ആറ്‌വർഷങ്ങൾക്ക് ശേഷം പുതിയൊരു മനുഷ്യനായി ഞാൻ സ്വതന്ത്രനായി…

നിറഞ്ഞ സന്തോഷത്തോടെയും വർധിച്ച ആവേശത്തോടെയും ഞാൻ വീട്ടിലേക്ക് പാഞ്ഞു..

 

ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞു ഇനിയുള്ള കാലം അവരോടൊപ്പം സ്വസ്ഥമായി ജീവിക്കാൻ തീരുമാനിച്ചു ചെന്ന എന്നോട് ഇനി ഒരിക്കലും ഇങ്ങോട്ടേക്ക് വരരുതെന്ന താക്കീതാണ് കേൾക്കുവാൻ സാധിച്ചത്..തെമ്മാടിയായി കഴിയുന്നൊരു അച്ഛനെ എന്റെ മകൾക്ക് വേണ്ടെന്ന് മിനി പറഞ്ഞപ്പോൾ ഹൃദയം പൊടിഞ്ഞു നിണമൊഴുകി.. അവളുടെ ഓരോ ചോദ്യങ്ങൾക്കും ഉത്തരമില്ലാത്തവനെ പോലെ ഞാൻ തല താഴ്ത്തി നിന്നു..

27 Comments

  1. മനൂ…
    വളരെയധികം ഇഷ്ടപ്പെട്ടു.. നല്ലൊരു തീം, നന്നായി പറഞ്ഞു..
    ഏറ്റവും ഇഷ്ടപ്പെട്ടത് എൻഡിങ് ആണ്.. ഇനിയെന്തെന്ന് ആലോചിക്കാൻ വിട്ടുകൊണ്ടുള്ള എൻഡിങ് !!
    ഒരുപക്ഷേ, എല്ലാം പറഞ്ഞു സെറ്റാക്കിയാൽ ആ ഒരു ഫീൽ കിട്ടിയെന്ന് വരില്ല… കറക്ടായി നിർത്തി…
    ഇനിയും എഴുതുക !!

    1. എന്റെ കഥയെ ആഴത്തിൽ വായിച്ചതിനും ഞാൻ ഉദ്ദേശിച്ച ആശയം അതേപടി നിങ്ങളിലേക്ക് എത്തി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നുന്നു.. ഏറെയിഷ്ടം ആദി??

  2. ????????

    ♥️♥️♥️♥️

    1. ??????

  3. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം ആണ് എടുത്തു പറയേണ്ടത്. ഭാര്യയെ കാര്യം പറഞ്ഞു കരഞ്ഞു വിളിച്ചു സെറ്റ് ആക്കിയാൽ മതി.?.
    പലപ്പോഴും കുറ്റവാളികളെ മറ്റുള്ളവർ അകറ്റി നിർത്തുന്നത് ആണ് അവർ നന്നാവാൻ സമതിക്കാത്തത്.ചെങ്കോൽ സിനിമ ആണ് ഏറ്റവും വലിയ ഉദാഹരണം. എന്തായാലും സംഗതി പൊളിച്ചു??

    1. ഭാര്യയെ അങ്ങനെ എളുപ്പം കാര്യം പറഞ്ഞു ഒതുക്കാൻ പറ്റുമോന്ന് സംശയമാണ് അതാണ് ഒരു പ്രതീക്ഷ മാത്രം വച്ചുകൊണ്ട് അവസാനിപ്പിച്ചത്.. ബാക്കി വായിക്കുന്നവർ അവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കാർത്തി??

  4. മനൂസ്,
    നല്ലൊരു കഥ, വേറിട്ടു നിന്നാശയം, മുൻകാലങ്ങളിൽ ചെയ്ത തെറ്റിന് അത് തിരിച്ചറിയുമ്പോൾ പശ്ചാത്താപിക്കുക. പലർക്കും കിട്ടാത്തതും, അതിന് തുനിയാത്തതും ആണ്…
    നല്ലെഴുത്തിന് ആശംസകൾ…

    1. ശരിയാണ്,എല്ലാ തെറ്റുകളും ചിലപ്പോൾ തിരുത്താൻ അവസരം ലഭിച്ചെന്ന് വരില്ല.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  5. ഹീറോ ഷമ്മി

    നന്നായിരുന്നു ബ്രോ…. ഒത്തിരി ഇഷ്ടപ്പെട്ടു…. അടുത്ത കഥയുമായി വരിക…❤❤

    1. പെരുത്തിഷ്ടം ഷമ്മി??

  6. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടേ??..കൂട്ടുകാരനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  7. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️❤️❤️❤️❤️❤️

    1. ?????

  8. മനൂസ് നല്ലൊഴുത് ???

    1. പെരുത്തിഷ്ടം നൗഫു?

  9. ചെയ്ത തെറ്റുകൾ തിരിച്ചറിയുക പിന്നെ പശ്ചാത്തപിക്കുക…. പലപ്പോഴും നമുക്കൊരു അവസരം കിട്ടില്ലെന്നുള്ളതാണ് സത്യം…ഒരൊഴുക്കോടെ വായിച്ചു… മനസ്സിൽ തട്ടുന്നോരെഴുത്ത്… നന്നായിട്ടുണ്ട്….ഇഷ്ടം ❤️❤️

    1. വളരെ ശരിയാണ് ഷാന..പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും നമ്മെ തിരിച്ചു നോവിക്കുന്ന കാലം വരും.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം മുത്തേ??

  10. സുദർശനൻ

    നല്ല കഥ! ഇനിയും എഴുതണം!

    1. പെരുത്തിഷ്ടം മുത്തേ?

  11. ❤️

    1. ???

  12. രാഹുൽ പിവി

    ❤️

    1. ???

    1. ????

Comments are closed.