കുറച്ചു സമയതിൻ്റെ കാത്തിരിപ്പിന് ഒടുവിൽ മുന്നിൽ അവൾ വന്നു നിൽക്കുമ്പോൾ എന്ത് പറയണം എന്നറിയാതെ വാക്കുകൾക്കായി തിറഞ്ഞുപോയി.. “ഒന്നും മനഃപൂർവ്വം അല്ലായിരുന്നു” എന്ന് പറഞ്ഞു തുടങ്ങിയ എൻ്റെ വാക്കുകളെ എതിർത്തു കൊണ്ട് അവൾ പറഞ്ഞു. ” ചേച്ചിയുടെ അവസ്ഥ എനിക്ക് മനസ്സിലാകും. മനസ്സിൽ ആത്മാർത്ഥമായി ഒരാളെ പ്രതിഷ്ഠിച്ച ഒരു പെണ്ണിന് ഒരിക്കലും മറ്റൊരു പുരുഷനെ അംഗീകരിക്കാൻ ആകില്ല. വിഷമം ഉണ്ട്. എങ്കിലും എൻ്റെ ഏട്ടൻ ചെയ്തതും തെറ്റ് തന്നെയാണ്.
ഒരു പെൺകുട്ടി എന്ന നിലയിൽ എനിക്ക് അത് ഒരിക്കലും ന്യായീകരിക്കാൻ ആകില്ല. ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ പോലും ഇത് തന്നെയാണ് ചെയ്യുക. വിധി ഇതായിരുന്നു. അത് അങ്ങനെ സംഭവിച്ചു. അത്രയും ഓർത്താൽ മതി. ഇനിയും അത് ഓർത്തു സങ്കടപെടരുത്.”
ആ കൂടിക്കാഴ്ച അവസാനിക്കുമ്പോൾ വീട്ടിലേക്ക് ഒരു മടക്കയാത്ര ഉണ്ടാകില്ല എന്ന് ഉറപ്പിച്ചിരുന്നു. എങ്കിലും പോകുന്നതിനു മുന്നേ അവൾ എന്നെ സുരക്ഷിതമായി ഒരിടത്ത് എത്തിച്ചു. ഒരു ഹോസ്റ്റലിൽ താമസസൗകര്യവും കുറച്ചു രൂപയും എനിക്കായി അവൾ തന്നു. അതിൽ കുറച്ച് എങ്കിലും സമാധാനം കണ്ടെത്താൻ എനിക്കായി.
പിന്നെയുള്ള ദിവസങ്ങൾ എൻ്റെ ലക്ഷ്യത്തിനായി ഞാൻ മാറ്റിവെച്ചു. ഒരേ ഒരു ലക്ഷ്യം.. കണ്ണെട്ടനെ കണ്ട് പിടിക്കുക. ജീവിച്ചു ഇരിക്കുന്നു എങ്കിൽ എവിടെ. അല്ലാ മറിച്ചാണെങ്കിൽ അവിടേക്ക് എൻ്റെ ഈ പാഴ്ജീവിതവും കൂടെ ബലികൊടുക്കുക. അതായിരുന്നു തീരുമാനം. ആദ്യം ആയി കൈകോർത്ത് പിടിക്കുന്ന ആ നിമിഷത്തിൽ തീരുമാനിച്ചത് ആണ് അത്. എൻ്റെ ഹൃദയത്തിൽ ഞാൻ ചേർത്ത് വെച്ച പാതി എവിടെയാണോ.. അവിടെ അതിനു പൂർണ്ണത നൽക്കാൻ ഞാൻ എന്നും ഉണ്ടാകും.. അത് ജീവിതത്തിൽ മാത്രം അല്ല മരണത്തിൽ ആണെങ്കിൽ പോലും അതിനെ വേർപെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
അറിയാവുന്ന ഫ്രണ്ട്സിനോട് തിരക്കി. ആർക്കും ഒരു വിവരവും ഇല്ല. അവസാന വഴി എന്ന രീതിയിൽ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. പക്ഷേ അവിടെയും എന്നെ കാത്തിരുന്നത് താഴിട്ടു പൂട്ടിയ വീട് ആയിരുന്നു. ഒരുപക്ഷേ എൻ്റെ ജീവിതവും അതുപോലൊരു താഴിനാൽ ബന്ധിക്കപ്പെട്ടത് ആണെന്ന് വിധി എന്നോട് പറയാതെ പറഞ്ഞതാണോ എന്ന് പോലുമൊരു നിമിഷം ചിന്തിച്ചുപോയി. തിരികെ ബസ് നോക്കി നിൽക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യം മാത്രം ആയിരുന്നു ബാക്കി. “ഇനിയെന്ത്??”
ചിന്തകളുടെ ഭാരവും പേറി നിൽക്കുന്ന എൻ്റെ മുന്നിലേക്ക് വന്നു നിന്നത് ഒരു കാർ ആയിരുന്നു. അതിൽ നിന്നും എൻ്റെ മുന്നിലേക്ക് അടുത്ത ആ രൂപത്തെ ആരാണെന്ന് മനസ്സിലാകാൻ വർഷങ്ങൾ കഴിഞ്ഞു എങ്കിലും എനിക്ക് അധിക സമയം വേണ്ടി വന്നില്ല. കണ്ണേട്ടൻ്റെ ഫ്രണ്ട് ആയ അഭയ് ആയിരുന്നു അത്. കോളേജിൽ ഞങ്ങളുടെ സ്നേഹത്തിന് പിന്തുണ നൽകിയ വളരെ കുറച്ചു പേരിൽ ഒരാൾ.
കണ്ട മാത്രയിൽ മറ്റൊന്നും ചോദിക്കാൻ ശ്രമിക്കാതെ എൻ്റെ നാവിൽ നിന്നും പുറത്തു വന്നത് എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ ആയിരുന്നു. മുന്നിലുള്ള വഴികൾ എല്ലാം അടഞ്ഞു എന്ന മനസ്സിൻ്റെ വീർപ്പുമുട്ടൽ ആകാം എന്നെ കൊണ്ടു അങ്ങനെ ചെയ്യിച്ചതും. ഏതായാലും എല്ലാം അറിയാൻ ആയില്ല എങ്കിലും എൻ്റെ പകുതി സംശയങ്ങൾകുള്ള ഉത്തരം എനിക്ക് അവിടെ നിന്നും കിട്ടിയിരുന്നു.
“ദേവിക.. കൂടുതൽ ഒന്നും എനിക്ക് അറിയില്ല. ആദ്യമൊക്കെ വിവരങ്ങൾ അവൻ തന്നെ വിളിച്ചു അറിയിക്കുമായിരുന്നു. തൻ്റെ ജയിൽ വാസം അവനെ നന്നേ തളർത്തിയിരുന്നു. അത് അവൻ്റെ പെരുമാറ്റത്തിൽ ഇടക്ക് കാണാൻ ആകുമായിരുന്നു. പക്ഷേ ബാധ്യതകൾ ഏറി വന്ന അവൻ്റെ അച്ഛന് മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ വന്നപ്പോൾ അദ്ദേഹം രണ്ടു ജീവനുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ആ ആത്മഹത്യക്ക് മുന്നിൽ ജീവൻ വെടിഞ്ഞത് അവൻ്റെ അച്ഛൻ മാത്രം ആണ്. തിരികെ കിട്ടിയ ജീവിതവും കൊണ്ട് നഷ്ടപെട്ടു പോയ ഓർമ്മകളെ തിരികെ പിടിക്കുന്നതിനുള്ള പോരാട്ടത്തിൽ ആണ് അവൻ.. എവിടെയാണെന്നോ, എങ്ങനെ ജീവിക്കുന്നു എന്നോ, പിന്നെ എന്ത് സംഭവിച്ചു എന്നോ.. എനിക്ക് ഇപ്പൊ അറിയില്ല. എൻ്റെ വൈഫിൻ്റെ വീട് ഇവിടെയാണ്. അത് കൊണ്ട് മാത്രം ആണ് ഇത്രേം എങ്കിലും എനിക്ക് അറിയാനായത്. താൻ തിരക്കി നോക്ക്. ചിലപ്പോൾ കണ്ടെത്താനായാലോ..”
❤️❤️❤️❤️❤️
///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///
ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????
പിന്നെ മദ്ധ്യ ഭാഗത്ത് ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,
ലേശം കട്ടി കുറക്കാം ട്ടാ..,,,, ????
ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,
ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???
സ്നേഹത്തോടെ
അഖിൽ
ഞാൻ അവളോട് പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???
ജീവൻ,
ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…
i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much
ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ് താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?
അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???
എനിക്കപ്പഴേ തോന്നി ??
Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌
Eniku thanne onnum manassilayilla… ???… Nandhi bro❤️??
Adipolii…kolllaammm ❤️❤️??????
Ethu anthu pattiii moderation kanikunuu….
Thanks da❤️?
Super!!!
Nalla heavy ayirunnu ezhuthu
Happy ending ayathukondu santhosham
Simple & short but very much powerful
Thanks
Love action drama complete ayo?
Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath
Thanks bro for your valuable comment❤️❤️❤️
❤️❤️❤️
❤️????❤️
ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️
Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️
ജീവൻ ഈസ് ബാക്ക് വിത്ത് ഫുൾ ഓൺ പേവർ ⚡️⚡️
??❤️❤️
❤❤❤❤❤❤❤
❤️❤️❤️❤️❤️❤️