പക്ഷേ മനസ്സിൽ ഉണ്ടായിരുന്ന ആ പേടി തന്നെയാണ് ഞങ്ങൾക്ക് ഇടയിൽ വില്ലൻ ആയത്. കല്യാണം ഒക്കെ നിശ്ചയിച്ചു എങ്കിലും വിഷ്ണുവും ആയി ഒന്ന് സംസാരിക്കാൻ പോലും ശ്രമിച്ചിട്ടില്ല. അവനും അങ്ങനെ തന്നെയാണ്. എങ്കിലും അവധി ദിവസങ്ങളിൽ വീട്ടിൽ വരുമ്പോൾ ഒക്കെ വീട്ടുകാർ തന്നെ അവനോടു ഒപ്പം പുറത്ത് പോയി വരാൻ നിർബന്ധിക്കും. എന്തെങ്കിലും ഒക്കെ കള്ളം പറഞ്ഞു ആദ്യമൊക്കെ ഒഴിഞ്ഞു മാറി എങ്കിലും ഒരു കൈ അബദ്ധം .. അത് എൻ്റെ ജീവിതം തന്നെയാണ് മാറ്റി മറിച്ചത്. വിവാഹ നിശ്ചയത്തിൻ്റെ പേരിൽ എന്നോട് അധികാരം കാണിക്കാൻ വന്നവനെ ഒന്ന് എതിർത്തു നിൽക്കാൻ വേണ്ടി മാത്രമായിരുന്നു, മുന്നിൽ കണ്ട കത്തി കൈൽ പിടിച്ചത്. പക്ഷേ അതെന്നെ ഈ ജയിലഴികൾക്ക് ഉള്ളിൽ എത്തിക്കും എന്ന് വിചാരിച്ചില്ല.
ഇന്ന് ഞാൻ ഒരു കൊലയാളി ആണ്. സ്വന്തം മാനം രക്ഷിക്കാൻ ഒരുവൻ്റെ ചുടുചോര പുറത്തേക്ക് ഒഴുക്കേണ്ടി വന്നവൾ.. വീട്ടുകാർ മനസ്സിൽ കണക്കുകൂട്ടിയ ബിസിനസ്സ് സാമ്പ്രാജ്യം തകർന്നടിഞ്ഞു കൊണ്ടുള്ള ദേഷ്യമോ.. അതോ ഇത്രയും വർഷം വളർത്തി വലുതാക്കിയ മകളോടുള്ള സ്നേഹത്തേക്കാൾ അവരുടെ അഭിമാനത്തിന് വില കൽപ്പിച്ചത് കൊണ്ടോ എൻ്റെ ജീവിതം വർഷങ്ങൾ ആയി ഈ തടവറയിൽ തന്നെയാണ്. ഒരു കൊലയാളിയെ ഏറ്റെടുക്കാൻ ഉള്ള താൽപര്യകുറവ്. അതിൽ എൻ്റെ മനസ്സ് പതറിയില്ല. കാരണം പ്രതീക്ഷിച്ചത് ആയിരുന്നു അത്.
പക്ഷേ നിയന്ത്രിക്കാൻ ആകാതെ വന്നത് രക്തബന്ധത്തേക്കാൾ എന്നിലേക്ക് ആഴ്ന്നിറങ്ങിയ കണ്ണേട്ടൻ എന്ന സ്നേഹബന്ധത്തിന് മുന്നിലായിരുന്നു..
ബന്ധിക്കപ്പെട്ട ജീവിതത്തിൽ ഓരോ മാസവും എന്നെ തേടി വന്നിരുന്നത് അകലത്തിൻ്റെ വേദന അക്ഷരങ്ങളിലൂടെ മാത്രം പകർന്നു തരുന്ന കുറച്ചു കത്തുകൾ മാത്രം ആയിരുന്നു. പിന്നെ എപ്പോൾ ഒക്കെയോ തേടി വരുന്ന ഒരു മുഖവും. ഇരുമ്പഴികൾക്ക് ഇരുവശവും നിന്ന് മിഴികൾ കോർക്കുമ്പോൾ, സ്നേഹിച്ചിട്ടും എനിക്ക് വേണ്ടി ഒന്നും ചെയ്യാൻ ആകാതെ നിസ്സഹായതയോടെ നിൽക്കേണ്ടി വരുന്നതിനാൽ നേരിടാൻ ആകാതെ യാത്ര പറഞ്ഞു മടങ്ങുന്ന മുഖം ഇന്നും ഓർമ്മയിലുണ്ട്.
പിന്നെ എപ്പോളോ ആ കത്തുകൾക്കും വിരളമായി കിട്ടിയിരുന്ന കൂടിക്കാഴ്ചയും എന്നിൽ നിന്ന് അകന്നു. ഏകാന്തതയുടെ കൂട്ടിൽ അടയ്ക്കപ്പെട്ട എനിക്ക് അതിനുള്ള കരങ്ങളോ വിവരങ്ങളോ അറിയിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഏക പ്രതീക്ഷയും അസ്തമിച്ചു.
**********************************
എങ്കിലും ഒന്നിച്ചു കണ്ട ഓരോ കാഴ്ചയും, ഇന്നും നിറം മങ്ങാത്ത വളരെ കുറച്ച് ഓർമ്മകളാൽ മനസ്സു നിറഞ്ഞു നിൽക്കുന്നുണ്ട്.
അങ്ങനെ എപ്പോൾ ഒക്കെയോ എന്നിലെ പ്രണയവും ഒരു നൊമ്പരം ആയി അറിയുന്നുണ്ട്. സുഖമുള്ള നൊമ്പരം.. ഹൃദയം പൊട്ടി ഒഴുകുന്ന ചുട് ചോരയുടെ ഗന്ധം പരത്തി, കണ്ണുനീരിൽ കുതിർന്ന മിഴികളോടെയുള്ള കാത്തിരിപ്പിൻ്റെ സുഖമുള്ള നൊമ്പരം…
രാത്രിയുടെ യാമങ്ങളിൽ നൊമ്പരം ഉണർത്തുന്ന മനസ്സിൻ്റെ വിങ്ങൽ ശരീരത്തിലേക്ക് വ്യാപിക്കുമ്പോൾ, നിദ്രയെ പുൽകാൻ മടിക്കുന്ന മിഴികളിൽ, ഒരു തൂവൽ സ്പർശം പോലെ ആ ഓർമ്മകളുടെ തലോടൽ ഞാൻ അറിയുന്നുണ്ട്.. കൈകൂപ്പി നിൽക്കുന്ന പല്ലവപാണികൾക്കുളിൽ ഒളിപ്പിച്ച മനസ്സിനെ മയക്കുന്ന സൗരഭ്യത്തെയും വഹിച്ചു കൊണ്ട് വീശുന്ന ഇളം തെന്നലിൽ, ഞാൻ അറിയുന്നത് ആ വിരലുകൾ കൊണ്ടുള്ള മൃദുല സ്പർശനം ആണ്.
❤️❤️❤️❤️❤️
///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///
ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????
പിന്നെ മദ്ധ്യ ഭാഗത്ത് ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,
ലേശം കട്ടി കുറക്കാം ട്ടാ..,,,, ????
ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,
ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???
സ്നേഹത്തോടെ
അഖിൽ
ഞാൻ അവളോട് പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???
ജീവൻ,
ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…
i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much
ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ് താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?
അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???
എനിക്കപ്പഴേ തോന്നി ??
Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌
Eniku thanne onnum manassilayilla… ???… Nandhi bro❤️??
Adipolii…kolllaammm ❤️❤️??????
Ethu anthu pattiii moderation kanikunuu….
Thanks da❤️?
Super!!!
Nalla heavy ayirunnu ezhuthu
Happy ending ayathukondu santhosham
Simple & short but very much powerful
Thanks
Love action drama complete ayo?
Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath
Thanks bro for your valuable comment❤️❤️❤️
❤️❤️❤️
❤️????❤️
ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️
Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️
ജീവൻ ഈസ് ബാക്ക് വിത്ത് ഫുൾ ഓൺ പേവർ ⚡️⚡️
??❤️❤️
❤❤❤❤❤❤❤
❤️❤️❤️❤️❤️❤️