?പ്രണയസാന്ത്വനം ? [നന്ദൻ] 215

?പ്രണയസാന്ത്വനം?
Pranayaswanthanam | Author : Nandan

 

“”കടല..വേണോ ചേട്ടായി..? “”””വേണ്ട…””

ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു..

പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും..

അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്….

ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു…
അവളുടെ കണ്ണുകളിൽ നിഴലിച്ച ദൈന്യത…അത് ഹൃദയത്തിൽ എവിടെയോ ഇരുന്നു കൊരുത്തു വലിച്ചു…

“”മോനെ ചേച്ചി നാളെ വാങ്ങി തരാം.. ഇതുവരെ ഒന്നും ആയില്ല…
കയ്യിൽ തൂങ്ങി എന്തിനോ വഴക്ക് പിടിക്കുന്ന അനിയനോടായി അവൾ പറഞ്ഞു…””

വേണ്ട എന്നു പറഞ്ഞ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…

“”ഹേയ്.. ഇങ്ങു വാ..””.ഞാൻ അവരെ കൈ കാട്ടി വിളിച്ചു…

കയ്യിൽ തൂങ്ങി അപ്പോളും കരയുന്ന ആ ബാലനെയും വലിച്ചു അവൾ എന്റെ അടുത്തേക് നടന്നു വന്നു…

“”കടലക് എത്ര രൂപയാ.. “”എന്റെ സ്വരം പരുഷ മായിരുന്നുവോ.. അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ എനിക്ക് അങ്ങനെ തോന്നി…

ഞാൻ അവളെ നോക്കി ചിരിച്ചു… അവൾക്കു സമാധാനം ആയി കാണണം..

“”ഒരു പൊതിക് പത്തുരൂപ ചേട്ടായി….””

അവളുടെ കൈ തണ്ടയിൽ തൂങ്ങി പിടിച്ചിരുന്ന കൊച്ചു കുട്ടിയുടെ നിറഞ്ഞ കണ്ണുകൾ എന്റെ നേരേ പ്രതീക്ഷയോടെ നോക്കി…

“എത്ര പൊതിയുണ്ട്… ”

“ചേട്ടായിക്ക് എത്രയാ വേണ്ടത്….””

“”മുഴുവൻ തന്നേക്ക്..””
അവൾ പ്രതീക്ഷിക്കാത്ത മറുപടി കേട്ടിട്ടാവണം അത്ഭുതത്തോടെ എന്നെ നോക്കി…

ഇരുപതു പൊതി ഉണ്ടായിരുന്നു.

പോക്കറ്റിൽ കിടന്ന നാണയ തുട്ടുകൾ അടക്കം വാരി അവളുടെ കയ്യിലേക് കൊടുത്തു..

നാളെ എന്നതില്ലാത്തവന് നാണയ തുട്ടിന്റെ ഭാരം എന്തിനു…

അവൾ കടല കൊണ്ട് വന്ന കൂടു അതേപടി ഞാനിരുന്നു ദ്രവിച്ച കാലുള്ള ചാരു ബെഞ്ചിൽ വെച്ചു….

ചുരുട്ടി കൂട്ടിയ നോട്ടുകളും നാണയങ്ങളും അവൾ എണ്ണി….

ചേട്ടായി ഇത് അറുപതു രൂപ കൂടുതലുണ്ടു..

അത് നീ വെച്ചോ..വഴക്ക് പിടിക്കുന്ന ഇവന് വേണ്ടത് എന്താണെന്നു വെച്ചാൽ വാങ്ങിച്ചു കൊടുക്ക്‌…

“”വേണ്ട ചേട്ടായി… കടലയുടെ പൈസ മതി “” ഔദാര്യമോ സഹതാപമൊ വേണ്ട എന്ന ഭാവം എനിക്ക് അഹങ്കാരം ആയല്ല തോന്നിയത് ഒരു പെണ്ണിന്റെ ആത്മാഭിമാനം ആയാണ്…

65 Comments

  1. Adipoli❤❤❤??

  2. സൂപ്പർ ആയി നന്ദേട്ടാ..
    നല്ല എഴുത്ത് , നല്ല കഥ..ഇങ്ങടെ കഥേംകൂടി വന്നപോള കഥകൾ സൈറ്റിന് ഒരു പൂർണത വന്നത്..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു..❤️

  3. നന്ദേട്ടാ ഈ കഥയ്ക്കു കമന്റ്സ് എഴുതാൻ മാത്രം വാക്കുകൾ കിട്ടുന്നില്ല

  4. സുജീഷ് ശിവരാമൻ

    ഹായ് നന്ദാ ഇപ്പോൾ ആണ് വായിച്ചതു… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനി മുതൽ ഇവിടെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  5. Nandutta, adipoli…

    1. നന്ദി പാപ്പിച്ച.. ??

  6. നന്ദേട്ടാ ഞാൻ എന്താ പറയാ ഇഷ്ടായി പെരുത്ത് ഇഷ്ടായി❣️❣️❣️❣️❣️❣️

    1. നന്ദി ജോനാസ് ???

  7. സാധുമൃഗം

    ഇതിപ്പോ വായിച്ച് കഴിഞ്ഞ് എന്തെങ്കിലമൊക്കെ പറയണമെങ്കിൽ ആ ഇമേജിനറി ലോകത്തിന്നു റിയാലിറ്റി ഇലേക് തിരിച്ച് വരണ്ടെ. ഇതിപ്പോ അവടെ തന്നെ നിക്കുന്ന തരത്തിൽ അല്ലേ എഴുതി വചേക്കുന്നെ. വളരെ നല്ലൊരു ഫീൽ ഗുഡ് മൂവി കണ്ട പോലെ… കൂടെ നല്ലൊരു സന്ദേശവും. അടിപൊളി ആയി മച്ചാനെ

    1. നന്ദി സാധു മൃഗം ???

  8. കുട്ടപ്പൻ

    നന്ദാപി ഇത് വായിക്കാൻ ഇരുന്നപ്പോ എന്റെ മൂഡ് ഒട്ടും നല്ലത് ആയിരുന്നില്ല. എന്തോ ഒരു സങ്കടം പോലെ ഒക്കെ ആയിരുന്നു. വായിച്ച തുടങ്ങി അതിൽ അങ്ങ് മുഴുകിപോയി. പേരുപോലെ തന്നെ ഒരു സാന്ത്വനം ആയി. ഇഷ്ടം ആയിനെന്ന് പ്രതേകിച്ചു പറയണ്ടല്ലോ

    കുട്ടപ്പൻ

    1. നന്ദി കുട്ടപ്പാ ????

  9. എന്റെ നന്ദ നിങ്ങൾ ഇവിടെ ഉണ്ടെന്നും കഥകൾ ഇടുന്നുണ്ടെന്നും ഞാൻ അറിഞ്ഞില്ലല്ലോ ബ്രോ ഈ നിമിഷം വരെ.

    കണ്ണ് നിറച്ചു കളഞ്ഞു ഈ കഥ വായിച്ചപ്പോൾ, ചെറുകഥകൾ എനിക്ക് ഒരുപാട് ഇഷ്ട്ടവ, ഇനി എന്നും ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും ??

    സ്നേഹം മാത്രം നന്ദാ ❤️

    1. നന്ദി രാഹുൽ ബ്രോ… ??ഇവിടെ തന്നെ ഉണ്ടാവും

  10. എവിടായിരുന്നു മനുഷ്യ നിങ്ങൾ ??

    1. ഇവിടെ ഉണ്ട്‌ മുത്തേ ??

  11. നന്ദാ?????

    1. എന്തോ… ??

  12. നന്ദേട്ടാ….
    എന്ത് പറയാനാ മൻസാ ഇതിനൊക്കെ.
    വളരെ ഇഷ്ടപ്പെട്ട ഒര് കഥ. ശരിക്കും പറഞ്ഞ ഇത് വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങള് ഓർത്തുപോയി കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ ഒരുപാട് കാര്യങ്ങള്.
    ജീവിതം, പലതും അപ്രതീക്ഷിതങ്ങളാണ് തോല്പിക്കാൻ ഒരുപാട് പേര് കാണും ഒന്നിലും അടിയറവ് പറയാതെ പിടിച് നിൽക്കാൻ സാധിക്കണം അതിന് താങ്ങും തണലുമായി ഒരാള് ഉണ്ടായാലും മതി അത് വിജയമാക്കാൻ
    ??

    1. നന്ദി ലില്ലി കുട്ടാ ???

  13. Nandetta …
    No words to describe abt ur skills in writting .. Such a heart touchng piece ..
    I don’t knw , how could I explain my inner feeling to you (abt this story)… I can feel every bit of it …. This story has somethng called life .. Thats create a small vibration in everyones hearts … ?
    Thankz for this beautiful peice of story ..???

    1. അതി മനോഹരം, ഹൃദയഹാരിയായി എഴുതി, ആശംസകൾ…

      1. നന്ദി ജ്വാല ?

    2. നന്ദി shana മനോഹരമായൊരു ആസ്വാദന കുറിപ്പിന് ?

  14. ഋഷി ഭൃഗു

    അങ്ങനെ നന്ദാപ്പിയും ഇവിടെ കളത്തിലിറങ്ങിയിരിക്കുന്നു… ???

    ഒന്നും പറയാതിരുന്നാല്‍ മോശമായിപ്പോകും എന്തേലും പറഞ്ഞാല്‍ കുറഞ്ഞുപോകും എന്നൊരാവസ്ഥ … ???

    എനിക്കിഷ്ടായി നന്ദാപ്പിയുടെ പ്രണയസാന്ത്വനം … ❣❣❣
    എനിക്കു വേണം ഈ പ്രണയസാന്ത്വനം … ❣❣❣
    എനിക്കു തരണം ഈ പ്രണയസാന്ത്വനം … ❣❣❣
    ഞാനിങെടുക്കുവാ ഈ പ്രണയസാന്ത്വനം … ❣❣❣

    ???

    1. നന്ദി ഋഷി… കളത്തിൽ ഒന്നിറങ്ങി നോക്കിയതാ ♥️??

  15. ആഹാ..അടിപൊളി??
    നിങ്ങൾക്ക് മാത്രം എവിടുന്നാ ഈ ആത്മഹത്യ ചെയ്യാൻ പോവുമ്പോ പെമ്പിള്ളേരെ കിട്ടുന്നത്? പണ്ട്‌ ഞാനും ഒന്ന് ആത്മഹത്യ ചെയ്യാൻ പോയതാ.. അന്ന് കണ്ടത് ഒരു അമ്മൂമ്മയെ.. പുള്ളിക്കാരത്തി എന്റെ കൈയൊക്കെ നോക്കി, മോനെ പേടിക്കേണ്ട..മോൻ ആഗ്രഹിക്കുന്ന പെണ്കുട്ടിയെ തന്നെ കിട്ടും എന്ന് പറഞ്ഞു..അത്‌കേട്ട് ഞാൻ പോക്കറ്റിൽ ഉണ്ടായിരുന്ന 100 രൂപ അവർക്ക് കൊടുത്തു സന്തോഷത്തോടെ വീട്ടിലേക്ക് പോന്നു..?
    രണ്ടു മാസം കഴിഞ്ഞു, ഫ്രണ്ട്‌സ് ആരോ ഫെയ്‌സ്ബുക്കിൽ ഫോട്ടോ ഇട്ടത് നോക്കിയപ്പോൾ, അവളുടെ കല്യാണ ഫോട്ടോ..?? പാവം ഞാൻ..??

    അല്ലെങ്കിലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.. പ്രത്യേകിച്ചു ഈ പ്രേമം തുടങ്ങിയ കാര്യങ്ങളിൽ.. ഒരാൾ തേച്ചിട്ട് പോയെന്ന് വെച്ചു എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.. ചിലപ്പോ തോന്നും, പക്ഷേ ആ ഒരു സമയം കടന്ന് കഴിഞ്ഞാൽ നമുക്ക് തന്നെ വൻ കോമഡി ആയി തോന്നും അതെല്ലാം..വേറെ ആരേം കൂടെ കൂട്ടാൻ തോന്നിയില്ലേൽ സിംഗിൾ ആയിട്ട് ജീവിച്ചു മരിക്കണം.. ആർക്ക് വേണ്ടി എന്തിനു വേണ്ടി എന്നൊക്കെ ചോദിച്ചാൽ.. ഈ ലോകത്ത് നമുക്ക് കഴിക്കാനും, കാണാനും ഒക്കെ എന്തൊക്കെ സംഭവങ്ങൾ ഉണ്ട്????

    1. അറിവും വിവരവും കൂടുതൽ ഉള്ള നമ്മൾ മലയാളികൾ ആണ് ഏറ്റവും കൂടുതൽ ആത്മഹത്യാ ചെയ്യുന്നത് എന്നോർക്കുമ്പോൾ ആണ്… ആ ധൈര്യത്തിന്റെ നൂറിൽ ഒരംശം മതിയാവും ചിലപ്പോൾ ജീവിക്കാൻ… കഥ ഇഷ്ടപെട്ടതിനു നന്ദി… ആദി

  16. Ippozhellam panam thanneyanu valuthu. Panavum powerum nokathe real ayittu pranayikkunnavar okke ippol samoohathinu munpil mandanmar mathramayi maariyirikkunnu. Story kollam bro.

    1. പണത്തിനു അപ്പുറത്തേക്ക് സ്നേഹത്തിന്റെ വില അറിയുന്നവരും ഉണ്ട്‌.. pranav.. അതൊക്കെ മനസ്സിലാക്കുന്ന കൂടെ നിൽക്കുന്ന കുടുംബങ്ങളും കൂടെ ഉണ്ടെങ്കിൽ പ്രണയവും സത്യമാവും… പ്രായോഗികത ചൂണ്ടി കാട്ടി പണത്തിനു പ്രാമുഗ്യം കൊടുക്കുന്നവരും ഉണ്ട്‌… പക്ഷെ എത്ര പണം ഉണ്ടെങ്കിലും ഒന്നും ചെയ്യാൻ ആവാതിരിക്കുന്ന അവസ്ഥയും മനുഷ്യൻ ഉണ്ടാവും എന്നതും കൂടെ ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതാണ്

  17. അങ്ങനെ ഞങ്ങളുടെ പ്രിയപ്പെട്ട നന്ദൻ ചേട്ടന്റെ കഥകളിൽ ആദ്യ കഥ വന്നു…ഇനി പൊടി പൂരം ആകും…

    നല്ലത് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… ഒരുപാടു ഹൃദയ സ്പർശം ആയ തൂലിക ആണ് ചേട്ടന്റെ… അതിൽ നിന്നും വീണ്ടും ഒരു കഥ…. ഒരുപാട് ഇഷ്ടമായി… ❤️❤️❤️❤️

    1. നന്ദി ജീവൻ.. ???

  18. ജീനാപ്പു

    പൊളിച്ചു ? ഇത്രയും പെട്ടെന്ന് തീർന്നോ….!!! ഒരു പാർട്ട് കൂടി എഴുതാമായിരുന്നു നന്ദാപ്പി ❣️ അത്രയ്ക്ക് ഇഷ്ടപ്പെട്ടു…

    1. മാക്സിമം ചുരുക്കിയതാ ജീനപ്പു.. ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം ?

      1. ജീനാപ്പു

        തീർന്നപ്പോൾ സങ്കടം തോന്നി….
        ഒരു പാർട്ട് കൂടി.. അവരുടെ സന്തോഷകരമായ ജീവിതത്തിന്റെ ഒരു നേർ ചിത്രം പ്ലീസ് ?❣️

  19. വന്നു ല്ലേ..!!
    വായിച്ചിട്ട് ഒന്നൂടെ വരാം..
    നന്ദാപ്പി ആയകൊണ്ട് അടിപൊളിയാവും എന്നുള്ള കാര്യത്തിൽ സംശയമില്ല..??

    1. വായിച്ചിട് പറഞ്ഞാ മതി നീല ??

  20. Malakhaye Premicha Jinn❤️

    Nda maashe ith ho apaaram. Vishadamaaya comment tharanam enn aagrahichadhaan but saahacharyam sammathikkunnilla

    With Love❤️❤️

    1. നന്ദി MPJ??

    1. നിധിൻ ?

  21. ꧁༺അഖിൽ ༻꧂

    ///മാഷേ ആത്മഹത്യ ചെയ്യാൻ ഒരു കാര്യം മതിയാവും പക്ഷെ ജീവിക്കാൻ നൂറു കാര്യങ്ങൾ ഉണ്ടാവും…അതിലൊരു കാര്യത്തിനെങ്കിലും വേണ്ടി ഒന്നു ജീവിച്ചു നോക്കു… തോല്പിച്ചവരുടെ മുന്നിൽ തോറ്റു കൊടുക്കുക അല്ല വേണ്ടത് അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം…////

    വളരെ നല്ല കഥ… ആത്മഹത്യാ അല്ല ജീവിച്ചു കാണിച്ചു കൊടുക്കണം… അതാണ് വേണ്ടത് ❣️❣️❣️

    1. അഖിലാ നന്ദി ??

  22. നന്ദൻ ബ്രൊ

    കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്.

    1. ഇവിടുണ്ട് ആൽബിചായ.. ചെറിയ തിരക്കുകളിൽ ആയി പോയി

  23. അടിപൊളി എന്ന് പറഞ്ഞ കുറഞ്ഞു പോകും

    നല്ല കഥ
    ഓഫീസിനു വന്നപ്പോ വെള്ളമില്ല പൈപ്പിൽ
    വെള്ളം വരാൻ കാത്തിരുന്ന വേളയിൽ വായിച്ചു..

    നന്ദൻ സ്പർശം…

    1. നന്ദി ഹർഷാപ്പി ?

  24. ആദ്യ കമന്റ് ഞാൻ…
    ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും??

    1. Kayinnu … Ellam kayinn ..
      First cmnt tenne ivnted aanello … ??‍♀️

      1. ?????
        നോക്കിക്കോ ഞാൻ നന്ദു മാമനെ എവിടെ എത്തിക്കുമെന്ന്???

        1. ഋഷി ഭൃഗു

          തള്ളിതള്ളി നന്ദു മാമനെ നമുക്കാ മലയുടെ മോളിലെത്തിക്കണം എന്നിട്ട് ലച്ചു പറഞ്ഞ പോലെ ഒരപ്പൂപ്പന്‍ താടി പോലെ താഴേക്കു പറത്തി വിടണം. ???

          പിന്നെ ജീവനോടെ രക്ഷപ്പെടലോക്കെ മാമന്റെ ഭാഗ്യം പോലെ ????

          1. ഋഷി കുട്ടാ ???

        2. ?????

        3. ആദി… ????ചവുട്ടി താഴ്ത്തുമോ ?

      2. Shana ???

Comments are closed.