?പ്രണയസാന്ത്വനം ? [നന്ദൻ] 215

“”ആഹാ നിനക്ക് ഇത്രയ്ക്കും അഹമ്മതിയോ…. നിന്നെ ഇന്ന് ഞാൻ ശെരിയാക്കുമെടി… “”ലക്ഷ്മിയുടെ തലമുടിയിൽ കുത്തി പിടിച്ചു കൊണ്ടു അയാൾ അലറി…

പക്ഷേ പെട്ടെന്നാണ് ഒരു അലറലോടെ അയാൾ ലക്ഷ്മിയുടെ മുടിയിലെ പിടി അയച്ചതും പിന്നിലേക്ക് മറിഞ്ഞു വീണതും
അയാൾക്കു പിന്നിൽ കയ്യിൽ ഒരു ക്രച്ചസുമായി സുധി നിന്നിരുന്നു…

താഴെ വീണ അയാളുടെ കഴുത്തിലേക് ക്രെച്ചസിന്റെ ചുവടു അമർത്തി തന്റെ ഷൂ ഇട്ട വെപ്പ് കാൽ അയാളുടെ നെഞ്ചിലും അമർത്തി…. ക്രച്ചസ് കഴുത്തിൽ അമരുന്നതിനു അനുസരിച്ചു അയാൾ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു..

“”ചേട്ടായി…. ലക്ഷ്മി ഓടി സുധിയുടെ അടുത്തേക് ചെന്നതും അവളെ ഇടം കയ്യാൽ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു അവൻ… എല്ലാം കണ്ടു അന്താളിച്ചു നിക്കുക ആയിരുന്നു ഉണ്ണി കുട്ടന്റെ അമ്മ ആയ ആ സ്ത്രീ…

“”ഉണ്ണികുട്ടന്റെ കയ്യീന്ന് വിടെഡീ…പ്രസവിച്ചതു മാത്രം കൊണ്ടു ഒരു സ്ത്രീ അമ്മ ആവില്ല…..നൊന്തു പെറ്റ മകനെ ഉപേക്ഷിച്ചു കാമ സുഖം തേടി പോകുന്ന നിന്നെയൊക്കെ വേശ്യ എന്നു വിളിച്ചാൽ അവർക്കു കൂടി അപമാനം ആണ്…ഇവനെയും വിളിച്ചു കൊണ്ടു ഇവിടുന്നു പോയില്ലെങ്കിൽ രണ്ടിനെയും വെട്ടി കീറി കടലിൽ എറിയും ഞാൻ… അവൻറെ മുഖ ഭാവം കണ്ടതും അവൻ പറയുന്നത് ചെയ്യും എന്നു അവർക്കു തോന്നി.. ക്രെച്ചസിന്റെ പിടി കഴുത്തിൽ നിന്നു അയഞ്ഞതും വീണു കിടന്ന ആൾ കഴുത്തിൽ തടവി ചുമച്ചു കൊണ്ടു എഴുന്നേറ്റു…അയാൾ എണീക്കാൻ ശ്രമിച്ചതും സുധി ക്രെച്ചസിൽ താങ്ങി നിന്നു തന്റെ ഇടം കാൽ വീശി അയാളുടെ നാഭിക് തൊഴിച്ചു…. അയാൾ വേദന കൊണ്ടു നാഭി പൊത്തി പിടിച്ചു കൊണ്ടു അലറി കരഞ്ഞു …
എങ്ങനെ ഒക്കെയോ ഉരുണ്ടു പിരണ്ട്‌ എഴുന്നേറ്റ അയാൾ ആ സ്ത്രീയെയും വലിച്ചു കൊണ്ടു അവിടെ നിന്നും രക്ഷപെട്ടു …

അപ്പോളും സുധിയുടെ ഇടം കൈക്കുള്ളിൽ അവൻറെ നെഞ്ചോടു ചേർന്നു അവൾ ഉണ്ടായിരുന്നു.. അവൻറെ ലച്ചു..

പതിയെ ചാറി തുടങ്ങിയ മഴ ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നു അപ്പോഴേക്കും. എവിടെ നിന്നോ പാറി വന്ന രണ്ടിണ പക്ഷികൾ ഒരു മരത്തിന്റെ ചില്ലയിലേക് ചേക്കേറി തന്റെ ഇണ പക്ഷി നനയാതിരിക്കാൻ ആൺ കിളി ആ ചില്ലയിൽ ഇരുന്നു തന്റെ ചിറകുകൾ വിടർത്തി പിടിച്ചു… പെൺ കിളി ആ ചിറകിനടിയിലേക് പതിയെ.. ചേർന്നു നിന്നു….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

“”ഹേയ് സുധിയേട്ടാ… എന്താ ആലോചിക്കുന്നത്… “”ഞാൻ ജനലഴികളിൽ പിടിച്ചു പുറത്തേക് നോക്കി നിക്കുക ആയിരുന്നു…

ദാ അങ്ങോട്ടു നോക്കു… വീടിനു വെളിയിലെ മരച്ചില്ലയിലേക് ഞാൻ കൈ ചൂണ്ടി… അവിടെ രണ്ടിനക്കിളികൾ കൊക്കുരുമ്മുകയും ചിറകുകൾ ചേർത്തു ഉരസുകയും ചെയ്യുന്നുണ്ടായിരുന്നു…

അതു കണ്ട അവളുടെ മിഴികളിൽ ഒരു നാണം മൊട്ടിട്ടു.. അവളുടെ മിഴികളിൽ നിറഞ്ഞ ആ നാണ ത്തിലേക് ഞാൻ നോക്കി….അതിലെ അവളുടെ സ്നേഹത്തിന്റെ കടലാഴത്തിലേക് ഊളിയിട്ടിറങ്ങാൻ എനിക്ക് കൊതി ആയി…

ലക്ഷ്മി വിവാഹ വേഷത്തിൽ തന്നെ ആയിരുന്നു… ഒരു സെറ്റ് സാരിയും ബ്ലൗസും കഴുത്തിൽ അവൻ അണിയിച്ച താലി മാല.. അടുത്തുള്ള അമ്പലത്തിൽ നിന്നായിരുന്നു താലി കെട്ടു…താലി കെട്ടു കഴിഞ്ഞു അച്ഛനെയും കൊണ്ടു അടുത്തുള്ള ഒരു വൈദ്യനെ കാണിക്കാൻ കൊണ്ടു പോയി.. ആറുമാസം കൊണ്ടു എണീപ്പിച്ചു നടത്താം എന്നു അയാൾ വാക്ക് കൊടുത്തു…

എന്റെ ചുടു നിശ്വാസം അവളുടെ മുഖത്തു അടിച്ചപ്പോൾ അവളുടെ മിഴികൾ കൂമ്പി അടഞ്ഞു…വിടർന്ന പനിനീർ ദളങ്ങളെ അരുമയായി തലോടുന്ന കാറ്റു പോലെ അവൻ അവളുടെ വെളുത്ത കവിളിണകളിൽ പതിയെ തഴുകി…

65 Comments

  1. ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

  2. അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???

  3. നന്നായിട്ടുണ്ട്

  4. Nice story nandan vayikan late ayipoyi.???

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

  6. Nandhanbroi orupadu ishttamayi super

  7. Manoharam

    Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
    Ezhutharnnille chettayik ?

    With love

    Sja

  8. കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
    നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
    തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……

Comments are closed.