?പ്രണയസാന്ത്വനം?
Pranayaswanthanam | Author : Nandan
ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു..
പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും..
അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്….
ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു…
അവളുടെ കണ്ണുകളിൽ നിഴലിച്ച ദൈന്യത…അത് ഹൃദയത്തിൽ എവിടെയോ ഇരുന്നു കൊരുത്തു വലിച്ചു…
“”മോനെ ചേച്ചി നാളെ വാങ്ങി തരാം.. ഇതുവരെ ഒന്നും ആയില്ല…
കയ്യിൽ തൂങ്ങി എന്തിനോ വഴക്ക് പിടിക്കുന്ന അനിയനോടായി അവൾ പറഞ്ഞു…””
വേണ്ട എന്നു പറഞ്ഞ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…
“”ഹേയ്.. ഇങ്ങു വാ..””.ഞാൻ അവരെ കൈ കാട്ടി വിളിച്ചു…
കയ്യിൽ തൂങ്ങി അപ്പോളും കരയുന്ന ആ ബാലനെയും വലിച്ചു അവൾ എന്റെ അടുത്തേക് നടന്നു വന്നു…
“”കടലക് എത്ര രൂപയാ.. “”എന്റെ സ്വരം പരുഷ മായിരുന്നുവോ.. അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ എനിക്ക് അങ്ങനെ തോന്നി…
ഞാൻ അവളെ നോക്കി ചിരിച്ചു… അവൾക്കു സമാധാനം ആയി കാണണം..
“”ഒരു പൊതിക് പത്തുരൂപ ചേട്ടായി….””
അവളുടെ കൈ തണ്ടയിൽ തൂങ്ങി പിടിച്ചിരുന്ന കൊച്ചു കുട്ടിയുടെ നിറഞ്ഞ കണ്ണുകൾ എന്റെ നേരേ പ്രതീക്ഷയോടെ നോക്കി…
“എത്ര പൊതിയുണ്ട്… ”
“ചേട്ടായിക്ക് എത്രയാ വേണ്ടത്….””
“”മുഴുവൻ തന്നേക്ക്..””
അവൾ പ്രതീക്ഷിക്കാത്ത മറുപടി കേട്ടിട്ടാവണം അത്ഭുതത്തോടെ എന്നെ നോക്കി…
ഇരുപതു പൊതി ഉണ്ടായിരുന്നു.
പോക്കറ്റിൽ കിടന്ന നാണയ തുട്ടുകൾ അടക്കം വാരി അവളുടെ കയ്യിലേക് കൊടുത്തു..
നാളെ എന്നതില്ലാത്തവന് നാണയ തുട്ടിന്റെ ഭാരം എന്തിനു…
അവൾ കടല കൊണ്ട് വന്ന കൂടു അതേപടി ഞാനിരുന്നു ദ്രവിച്ച കാലുള്ള ചാരു ബെഞ്ചിൽ വെച്ചു….
ചുരുട്ടി കൂട്ടിയ നോട്ടുകളും നാണയങ്ങളും അവൾ എണ്ണി….
ചേട്ടായി ഇത് അറുപതു രൂപ കൂടുതലുണ്ടു..
അത് നീ വെച്ചോ..വഴക്ക് പിടിക്കുന്ന ഇവന് വേണ്ടത് എന്താണെന്നു വെച്ചാൽ വാങ്ങിച്ചു കൊടുക്ക്…
“”വേണ്ട ചേട്ടായി… കടലയുടെ പൈസ മതി “” ഔദാര്യമോ സഹതാപമൊ വേണ്ട എന്ന ഭാവം എനിക്ക് അഹങ്കാരം ആയല്ല തോന്നിയത് ഒരു പെണ്ണിന്റെ ആത്മാഭിമാനം ആയാണ്…
ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???
നന്നായിട്ടുണ്ട്
Nice story nandan vayikan late ayipoyi.???
❤️❤️❤️❤️❤️❤️
Nandhanbroi orupadu ishttamayi super
Manoharam
Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
Ezhutharnnille chettayik ?
With love
Sja
കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……