““അയ്യോ സമയമായി… മുത്തശ്ശി കാത്തിരിക്കുന്നുണ്ടാവും…. ഞാന്‍ പോവുകയാണ് ശരണ്‍…. ഭാഗ്യമുണ്ടെങ്കില്‍ ഇനിയും കാണാം…. ബൈ….”” പെട്ടെന്ന് വാച്ചില്‍ നോക്കിയ ജിഷ്ണേന്ദു ഇത്രയും പറഞ്ഞു അവനില്‍ നിന്ന് തിരിച്ചു നടന്നു.
എന്നാല്‍ അവള് പറഞ്ഞതിലൊന്നും സമാധാനം കണ്ടെത്തനാവാതെ നില്‍ക്കുകയായിരുന്നു ശരണപ്പോള്…. ഒന്നും പറയാന്‍ ശബ്ദം പുറത്തുവരുന്നില്ല. മനസും ശരീരവും മരവിച്ച അവസ്ഥ. ആദ്യമായി തോന്നിയ പ്രണയത്തെ കുറച്ചു വാക്കുകള്‍ കൊണ്ട് അവള് ശിഥിലമാക്കിയ അവസ്ഥ….
തന്റെ കണ്‍വെട്ടത്ത് നിന്ന് അവള് മറഞ്ഞുപോകും വരെ അവന് അവളെ തന്നെ നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോള്‍ ദേവിക ഓടി തന്റെ അടുത്തേക്ക് വരുന്നതായി അവന് അറിഞ്ഞു. എന്നാലും അതിനോട് പ്രതികരിക്കാനോ എന്തിന് നിന്നിടത് നിന്ന് ഒന്ന് അനങ്ങാനോ അവന് സാധിച്ചില്ല.
““എടാ കിച്ചു…. അവള് എന്ത് പറഞ്ഞേടാ….”” ഓടി തന്റെ അടുത്തെത്തിയ ദേവിക ചോദിച്ചു.
““നിനക്ക് എന്താ പറ്റിയെ….? ടാ…. പറയടാ…”” അവളുടെ ചോദ്യത്തിന് പ്രതികരണമൊന്നും കിട്ടാതെ ആയപ്പോള്‍ ദേവിക വീണ്ടും ചോദിച്ചു.
““ദേവൂസേ…. അവള്…”” ജിഷ്ണേന്ദു പോയ വഴിയെ ചൂണ്ടി അവന് എന്തോ പറയാന്‍ തുനിഞ്ഞു.
““അവള് എന്താ പറഞ്ഞതെടാ….”” ദേവിക വീണ്ടും ചോദിച്ചു. അതോടെ ശരണ്‍ ജിഷ്ണേന്ദു പറഞ്ഞ കാര്യങ്ങളെല്ലാം പതിയെ പതിയെ ദേവികയോട് പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ അറിയാതെ ശരണിന്റെ കണ്ണുകള്‍ നിറഞ്ഞു.
““അയ്യേ…. ഇതിനാണോ നീ കരയണേ….”” നിറഞ്ഞു വന്ന അവന്റെ കണ്ണുകള്‍ തുടച്ചു കൊടുത്ത് ദേവിക ചോദിച്ചു. അവളുടെ പരിഹാസത്തോടെയുള്ള സംസാരം കേട്ട് ശരണിന് സങ്കടത്തിന്റെ കൂടെ ദേഷ്യവും കടന്നുവന്നു. അവന്റെ മുഖഭാവം മാറുന്നത് അറിഞ്ഞ ദേവിക പതിയെ ട്രാക്ക് മാറ്റി.
““എടാ പൊട്ടാ…. അവള്‍ക്ക് നിന്നെ വേണ്ടെങ്കില്‍ പിന്നെ നീയെന്തിനാടാ അവളെ ഓര്‍ത്ത് സങ്കടപ്പെടുന്നേ…. അവളെക്കാള്‍ നല്ല കൊച്ചിനെ നമ്മുക്ക് കണ്ടെത്താടാ….. നിന്റെ കൂടെ ഞാനില്ലേ….”” ദേവിക അവന്റെ കണ്ണില്‍ നോക്കി പറഞ്ഞു. അവനെന്തോ അവളുടെ വാക്കുകളില്‍ ഒരു ആശ്വാസം കണ്ടെത്താന്‍ കഴിയുന്നത് പോലെ തോന്നി. എങ്കിലും എന്തോ ഒരു വേദന ശരീരത്തിന്റെ പല ഭാഗത്തും തോന്നുന്നത് പോലെ അവന് അനുഭവപ്പെട്ടു.
ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
??
ഇതിന് ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്… ☺ ? ?
ഖൽബെ ❤..
ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??
Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?
ഇത്ത ❤️
നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️
ഖൽബെ ?❤️❤️
Thank You Bro