ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

തന്‍റെ അടുത്തേക്കായി നടന്നു വരുന്ന ദേവികയെയും ശരണിനെയും കണ്ടപ്പോള്‍ ജിഷ്ണേന്ദു ആല്‍ത്തറയില്‍ നിന്ന് എഴുന്നേറ്റു. പിന്നെ നടന്നുവരുന്ന രണ്ടുപേരോടുമായി ഒന്ന് ചിരിച്ചു. തന്നെ നോക്കി ചിരിക്കുന്ന ജിഷ്ണേന്ദുവിനെ കണ്ടപ്പോള്‍ അറിയാതെ ശരണിന്‍റെ ചുണ്ടുകളിലും പുഞ്ചിരി നിറഞ്ഞു. ആല്‍ത്തറയോട് അടുക്കാറായപ്പോള്‍ ദേവിക അവിടെ നിന്നു. പെട്ടെന്നുള്ള ആ മാറ്റത്തിന്‍റെ കാരണമറിയാന്‍ ശരണ്‍ ദേവികയെ നോക്കി.

 

““നീ പോയി സംസാരിച്ചിട്ട് വാ…. ഞാനിവിടെ നിന്നോളാം…..”” ദേവിക ശരണിന്‍റെ കൈയില്‍ പിടിച്ചിരുന്ന തന്‍റെ പിടുത്തം പിന്‍വലിച്ചുകൊണ്ട് പറഞ്ഞു. ശരണ്‍ അതെന്തിനാ എന്ന ഭാവത്തില്‍ അവളെ നോക്കി.

 

““നിങ്ങളെന്താന്ന് വെച്ചാ സംസാരിച്ചോ…. അതിനിടയിലേക്ക് ഞാനില്ല….”” ദേവിക പറഞ്ഞു. അതോടെ ഒരു പുഞ്ചിരിയോടെ ശരണ്‍ ജിഷ്ണേന്ദുവിനടുത്തേക്ക് നടന്നു. 

 

““വന്നിട്ട് കുറെ നേരായോ….?”” കയറി ചെന്ന ശരണ്‍ ആദ്യമേ ചോദിച്ചു. 

 

““ഹാ, കുറച്ചായി. എന്താ വൈകിയെ….?”” അവള്‍ ചോദിച്ചു.

 

““ഞാന്‍ അച്ഛന്‍റെ ബൈക്കിന് വരാനാ ഉദ്ദേശിച്ചേ…. പക്ഷേ ഇറങ്ങാന്‍ നേരം അച്ഛന്‍ വേറെയെങ്ങോട്ടോ അതും കൊണ്ട് പോയി…. പിന്നെ ബസ് പിടിച്ചു വരേണ്ടി വന്നു….””

 

““മ്….”” ജിഷ്ണേന്ദു പറഞ്ഞു. അല്‍പനേരം രണ്ടാളും ഒന്നും സംസാരിച്ചില്ല. അവസാനം നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് ശരണ്‍ തന്നെ സംസാരിച്ചു തുടങ്ങി.

 

““ഇന്ദൂസേ…. ഞാനന്ന് പറഞ്ഞ കാര്യം….””

 

““എന്തു കാര്യമാ ശരണ്‍….?”” ജിഷ്ണേന്ദു ചോദിച്ചു.

 

““ഞാനാന്ന് സെന്‍റോഫിന്‍റന്ന് പറഞ്ഞില്ലേ…. എനിക്ക് തന്നെ വല്യ ഇഷ്ടമാണ്…. കുറെ നാളായി തുടങ്ങിട്ട്… പക്ഷേ അന്നാണ് പറയാനുള്ള ഒരു ധൈര്യം കിട്ടിയത്…. ഇന്നിപ്പോ തന്‍റെ റിപ്ലേ കിട്ടുമെന്ന് വെച്ചാണ് ഞാന്‍ വന്നത് തന്നെ….”” ശരണ്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. ജിഷ്ണേന്ദു ഒന്നും പറഞ്ഞില്ല. ഒന്ന് അവന്‍റെ മുഖത്തേക്ക് നോക്കി വേഗം തന്നെ നോട്ടം തിരിച്ചു.

 

““താനിങ്ങനെ മിണ്ടാതെ നില്‍ക്കാതെ മറുപടി താ….”” ഇത്രയും പറഞ്ഞു ശരണ്‍ അവളുടെ കൈയില്‍ കയറി പിടിച്ചു. എന്തോ അവളതിന് എതിര്‍ക്കില്ലെന്ന് അവന് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ കൈയില്‍ കയറി അവന്‍ പിടിച്ചതും ജിഷ്ണേന്ദു ഞെട്ടി പോയി. അവള്‍ അവന്‍റെ കൈ തട്ടി മാറ്റി.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.