ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

““ഞാന്‍ വെറുതെ പറഞ്ഞതല്ല ശരണ്‍… നിന്നെക്കുറിച്ച് എനിക്ക് എല്ലാമറിയാം…. ഇതുവരെയുള്ള പ്രധാനസംഭവങ്ങളെല്ലാം…. ഒരുപക്ഷേ അടുത്ത ഒരു അമ്പതുകൊല്ലം നടക്കുന്നതും…”” വന്നിരുന്ന ആള് പറഞ്ഞു.

 

““നിങ്ങള്‍ക്ക് പ്രാന്താണോ….?”” അയാളുടെ സംസാരം കേട്ട് ശരണ്‍ ചോദിച്ചു. അവന്‍റെ ചോദ്യം കേട്ട് പതിവിലും ഉറക്കെ അയാള്‍ അവനെ നോക്കി ചിരിച്ചു. അയാളുടെ ചിരി കണ്ട് ശരണ്‍ അന്തംവിട്ടു നിന്നു. 

 

““ഇത് വട്ട് തന്നെ… ദൈവമേ പെട്ടല്ലോ….”” ശരണ്‍ മനസില്‍ കുറിച്ചു.

 

““നിന്‍റെ ഇതുവരെയുള്ള ജീവിതം പറഞ്ഞാല് നിനക്ക് വിശ്വാസം വരുമോ….?”” അയാള്‍ ശരണിനോട് ചോദിച്ചു.

 

““നിങ്ങള് പറ…. കേട്ടിട്ട് പറയാം….”” ശരണ്‍ ഉടനെ മറുപടി നല്‍കി. 

 

““ഒക്കെ… അതിന് മുമ്പ് നീ എനിക്കൊരു ഹെല്‍പ് ചെയ്യണം….”” അയാള്‍ പറഞ്ഞു.

 

““എന്ത് ഹെല്‍പ്…?””

 

““നീ പോകുന്ന അതെ സ്റ്റോപ്പിലേക്ക് എനിക്കും ഒരു ബസ് ടിക്കറ്റ് എടുത്ത് തരണം….”” അയാള്‍ പറഞ്ഞു.

 

““ഓഹോ…. അപ്പോ കൈയില് പൈസ ഇല്ല… അതാണല്ലേ ഓരോ നമ്പറിട്ട് ടിക്കറ്റെടുപ്പിക്കാന്‍ നോക്കുന്നത്….”” അയാളുടെ ആവശ്യം കേട്ട് ശരണ്‍ ചോദിച്ചു.

 

““അല്ലടാ…. എന്‍റെല്‍ ലിക്വിഡ് ക്യാഷ് ഇല്ലാത്തത് കൊണ്ടാണ്….”” അയാള് പറഞ്ഞു.

 

““പിന്നെ…?”” ശരണ്‍ ചോദിച്ചു.

 

““അതൊന്നും പറഞ്ഞ നിനക്ക് മനസിലാവില്ല… ഇപ്പോ നിനക്ക് ക്യാഷ് കൊടുക്കാന്‍ പറ്റുമോ… അത് പറ…. ആകെ പതിനഞ്ച് രൂപയല്ലേ ഉള്ളു….””  അയാള്‍ ചോദിച്ചു.

 

““ശരി…. ഞാന്‍ കൊടുത്തോളാം…. അല്ല ഞാന്‍ എങ്ങോട്ടാണ് എന്ന് നിങ്ങള്‍ക്ക് അറിയുമോ….?”” ശരണ്‍ ചോദിച്ചു.

 

““തൃപ്പങ്ങോട് ശിവക്ഷേത്രത്തിലേക്ക്…. അമ്പലപ്പടി സ്റ്റോപ്പ്….”” അയാള്‍ പറഞ്ഞു. ദേവ് അതിശയത്തോടെ നോക്കി നിന്നു. അപ്പോഴേക്കും കണ്ടക്ടര്‍ ടിക്കറ്റ് ടിക്കറ്റ് എന്ന് കാറി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. 

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.