ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

ലൂണയിലെ പിറകിലുള്ള വാതിലിനോടടുത്തുള്ള ഒരു സീറ്റില്‍ തനിച്ചിരിക്കുകയായിരുന്നു ശരണ്‍. ബസിന്‍റെ ജനലില്‍ തല ചാരിവെച്ചു ജനലിലുടെ പുറത്തെ ഇളംവെയിലിലേക്ക് നോക്കിയിരുന്നു കൊണ്ട് അവന്‍ ഓരോ പകല്‍സ്വപ്നങ്ങള്‍ കണ്ടിരിക്കുകയായിരുന്നു. ഓരോ സ്റ്റോപ്പിലും ബസ് നില്‍ക്കുന്നതും അവിടെത്തെ കാഴ്ചകളും കണ്ണിന് മുമ്പില്‍ വരുന്നുണ്ടെങ്കില്‍ മനസില്‍ അതൊന്നുമുണ്ടായിരുന്നില്ല. ഇത്രയും നാള്‍ അവളെ പിന്നാലെ നടന്നതും ഇപ്പോ താന്‍ ലക്ഷ്യത്തിലേക്കടുത്തതുമെല്ലാമായിരുന്നു അവന്‍റെ മനസിലാകെ….

 

ഒരു സ്റ്റോപ്പ് കഴിഞ്ഞു ബസ് മുന്നോട്ട് എടുത്തതും ആരോ തന്‍റെ അടുത്തു വന്നിരുന്നത് അവന്‍ അറിഞ്ഞു. അയാള്‍ തന്‍റെ അടുത്ത് വന്നിരുന്നതില്‍ അവന് എന്തോ അസ്വസ്ത തോന്നി തുടങ്ങിയിരുന്നു. അതോടെ തന്‍റെ പകല്‍ സ്വപ്നങ്ങളെ തല്‍ക്കാലം അവസാനിപ്പിച്ചു. 

 

““ഞാന്‍ ഇവിടെ വന്നിരുന്നത് ബുദ്ധിമുട്ടായോ….?”” അവന്‍റെ അടുത്ത് വന്നിരുന്ന ആള് ചോദിച്ചു. അപ്പോഴാണ് ശരണ്‍ അയാളെ നോക്കുന്നത്. എന്തോ ആ മുഖത്തേക്ക് നോക്കിയപ്പോ ആ കണ്ണും മുക്കുമെല്ലാം എവിടെയോ കണ്ട പോലെ തോന്നി. ആ മുഖത്തിനെ അവന്‍ അതിശയത്തോടെ നോക്കി നിന്നു. 

 

അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനായിരുന്നു ആ വ്യക്തി. നല്ല വൃത്തിയുള്ള വേഷം, ഇന്‍സൈഡെല്ലാം ചെയ്തു ഊര്‍ജ്ജസ്വലനായി ഇരിക്കുന്നവനായിരുന്നു അയാള്‍. അയാളുടെ ഷര്‍ട്ടും പാന്‍റും പോലും താനിതുവരെ കാണാത്ത മെറ്റിരിയല്‍ കൊണ്ട് ഉണ്ടാക്കിയതാണെന്ന് ശരണിന് മനസിലായി. ഇതുകൊണ്ടെല്ലാം ശരണ്‍ കുറച്ചധികം നേരം അയാളെ അടിമുടി നോക്കിയിരുന്നു. അവന്‍ മറുപടിയൊന്നും ഇല്ലാതെ തന്നെ നോക്കി നില്‍ക്കുന്ന കണ്ടതും കുടയിരിക്കുന്ന വൃദ്ധന്‍ ഒരു പുഞ്ചിരിയോടെ മുന്നിലേക്ക് നോക്കി.  

 

““എന്തുപറ്റി ശരണ്‍….?”” മുന്നിലേക്ക് നോക്കി നില്‍ക്കുന്ന ആ മനുഷ്യന്‍ ശരണിനോട് ചോദിച്ചു.

 

““ങേ….!!! അങ്കിളിനെങ്ങനെയാ എന്‍റെ പേര്….!!!!”” ശരണ്‍ അതിശയത്തോടെ അയാളോട് ചോദിച്ചു.

 

““പേര് മാത്രമല്ല…. നിന്‍റെ എല്ലാ കാര്യങ്ങളും എനിക്കറിയാ…”” അയാള്‍ അവനെ നോക്കാതെ തന്നെ പറഞ്ഞു.

 

““എന്ത്…. നിങ്ങള് ഒന്ന് പോയെ….. വെറുതെ രാവിലെ തന്നെ മനുഷ്യനെ പറ്റിക്കാൻ….”” അയാള്‍ പറഞ്ഞത് വിശ്വാസം വരാതെ ശരണ്‍ പറഞ്ഞു.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.