ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

““നിനക്ക് ആ സ്ഥലം മനസിലായോ….?”” സ്ക്രീനിലേക്ക് നോക്കി നില്‍ക്കുന്ന ദേവികയോടായി ശരണ്‍ ചോദിച്ചു.

 

““അതെന്ത് ചോദ്യമാ…. നാട്ടില്‍ ഉള്ള സമയത്ത് മാസത്തില്‍ ഒരിക്കലെങ്കിലും പോയി തൊഴുതിട്ടുള്ള എന്‍റെ പ്രിയപ്പെട്ട ശിവക്ഷേത്രമാണ് ഇത്…. പക്ഷേ ഇത് പുതിയ ഫോട്ടോ അല്ല…. പഴയ ഒരെണ്ണമാണ്…. ഒരു പത്ത് മുപ്പത്ത് കൊല്ലം പഴക്കമെങ്കിലും കാണും….”” ദേവിക ആ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു.

 

ശരണ്‍ അതിന് മറുപടിയൊന്നും കൊടുത്തില്ല… പകരം അവന്‍ കൈ കൊണ്ട് സൂം ചെയ്യുന്ന ആക്ഷന്‍ കാണിച്ചു. അതോടെ ആ മിനിയെച്ചര്‍ ഉള്ളിലേക്ക് സൂമായികൊണ്ടിരുന്നു. അത് അവസാനിച്ചത് ആ ആല്‍മരചുവട്ടിലാണ്. അതില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവളുടെ മടിയില്‍ തല വെച്ചു ഒരു ആണ്‍കുട്ടിയും. ആ കാഴ്ച കണ്ട് ഒരു നിമിഷം ദേവിക അമ്പരന്ന് നിന്നു പോയി. 

 

അഞ്ച് പതിറ്റാണ്ട് മുമ്പത്തെ തന്‍റെ മടിയില്‍ കിടക്കുന്ന പൊടിമീശക്കാരന്‍ കിച്ചുസിനെ കണ്ട് അവളുടെ മനസില്‍ പഴയ വാത്സല്യവും സന്തോഷവും അത്ഭുതവും ഇടകലര്‍ന്നെത്തി. നോട്ടം എങ്ങോട്ടും മാറാതെ ആ മേശപുറത്തേക്ക് തന്നെ നിന്നു. ആകെ അന്താളിച്ചു നില്‍ക്കുകയായിരുന്നു അവള്‍. എന്നാല്‍ ഈ സമയം ശരണ്‍ ശ്രദ്ധിച്ചത് ആ ഉണ്ടക്കണ്ണിയെ ആയിരുന്നു. മടിയില്‍ കിടക്കുന്ന തന്നെ ഒരു അമ്മയെ പോലെ തലോടുന്ന തന്‍റെ പ്രിയസഖിയെ….

 

““കിച്ചുസേ…. ഇ… ഇതെന്താ….. ഞ….ഞാ…. കാണുന്നേ…..”” അത്ഭുതം നിറഞ്ഞു നിന്നപ്പോള്‍ ദേവികയുടെ വാക്കുകള്‍ മുറിഞ്ഞുപോയിരുന്നു.

 

““ഇത് ഞാന്‍ ഇപ്പോ അവിടെ പോയി എടുത്തതാ ദേവുസേ…. ഞാന്‍ പറഞ്ഞില്ലേ എന്‍റെ മെഷിന്‍ ശരിയായി….”” ശരണ്‍ അവളെ നോക്കി പറഞ്ഞു. ശരണ്‍ പറയുന്നത് കേട്ട് അവള്‍ മേശപുറത്ത് നിന്ന് കണ്ണെടുത്ത് തന്‍റെ മടിയില്‍ കിടക്കുന്ന അവനെ നോക്കി. അവള്‍ക്ക് എന്തുപറയണമെന്നറിയുന്നുണ്ടായിരുന്നില്ല… അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു….

 

““അയ്യേ…. ദേവുസേ…. എന്തിനാ കരയണേ…..”” മടിയില്‍ ചാടിയെണിറ്റുകൊണ്ട് ശരണ്‍ ചോദിച്ചു.

 

““ന്‍റെ…. ന്‍റെ കിച്ചുസിന്‍റെ പരിക്ഷണം വിജയിച്ചല്ലോ….. ന്തോ ഭയങ്കര സന്തോഷം തോന്നുകയാ….”” അവള്‍ അവന്‍റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നിരുന്നു. ശരണ്‍ അവളെ തന്നോടടുപ്പിച്ചു കുറച്ചു നേരം അങ്ങനെയിരുന്നു. 

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.