ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

““എഡി പെണ്ണേ…. ഇതെന്താ….?”” പിറകിലെ യന്ത്രോപകരണങ്ങളെ ചൂണ്ടി അവന്‍ ചോദിച്ചു.

 

““ഇതിപ്പോ എന്താ ചോദിക്കാനുള്ളേ…. നിന്റെ ഓരോ പ്രാന്ത്….. ടൈം മിഷിന്‍ കണ്ടുപിടിക്കാനുള്ള പുറപ്പാടിലായിരുന്നില്ലേ…. കഴിഞ്ഞ ആറേഴ് കൊല്ലമായിട്ട്…. അതിന്‍റെ ബാക്കികള്‍ അല്ലേ…..”” ദേവിക അല്‍പം പുഛം ചേര്‍ത്ത് ചോദിച്ചു.

 

““എന്ന എന്‍റെ ഭാര്യ കേട്ടോ….. ഇത്രയും നാള്‍ ഞാന്‍ കാത്തിരുന്നു ഉണ്ടാക്കിയ എന്‍റെ ടൈം മെഷിന്‍ ഇന്ന് വര്‍ക്കായി. ഞാന്‍ ആദ്യമായി അതിലുടെ പാസ്റ്റിലേക്ക് പോയി വന്നു.”” ശരണ്‍ അഭിമാനത്തോടെ പറഞ്ഞു.

 

““ങേ….!!!!”” അവന്‍റെ സംസാരം കേട്ട് ദേവിക അന്തം വിട്ട് നിന്നു.

 

““എന്തേയ്…. വിശ്വാസം വരുന്നില്ലേ…..?”” ശരണ്‍ ചോദിച്ചു. ദേവിക തലയാട്ടി ഇല്ലെന്ന് അറിയിച്ചു.

 

““ഇപ്പോ മനസിലാക്കി തരാം…. ഇവിടെ വാ….”” ഇത്രയും പറഞ്ഞു അവളുടെ കൈയും പിടിച്ചു ശരണ്‍ ഹാളിലേക്ക് നടന്നു. ശേഷം അവളെ ഹാളിലെ സോഫയില്‍ ഇരുത്തി. പിന്നെ അവന്‍ സോഫക്ക് മുന്നിലായി ഉള്ള ഒരു മേശയ്ക്കടുത്തേക്ക് നടന്നു.

 

ശരണ്‍ ആ മേശയിലെ പല സ്വിച്ചുകളും പിടിച്ചു ഞെക്കി. അതോടെ ആ മേശയ്ക്ക് മുകളില്‍ ഒരു വെര്‍ച്ചൂവല്‍ സ്ക്രീന്‍ രൂപപ്പെട്ടു. പിന്നെ തന്‍റെ ഫോണ്‍ മേശയുടെ മറ്റൊരിടത്ത് വെച്ചു അതിന്‍റെ സ്ക്രീനില്‍ പിടിച്ചു പലതും ചെയ്തു. പെട്ടെന്ന് വെര്‍ച്ചൂവല്‍ സ്ക്രീനില്‍ പ്രോസസീംഗ്…. എന്ന് എഴുതി വന്നു. അതോടെ ശരണ്‍ തിരികെ സോഫയ്ക്കടുത്തേക്ക് വന്നു. അവിടെയിരിക്കുന്ന ദേവികയുടെ അടുത്തിരുന്നു അവളുടെ മടിയിലേക്ക് തലവെച്ചു കിടന്നു. അതൊരു പുതിയ കാര്യം അല്ലാത്തത് കൊണ്ട് ദേവിക പതിയെ അവന്‍റെ തലയില്‍ മസേജ് ചെയ്തു തുടങ്ങി. 

 

പെട്ടെന്ന് സ്ക്രീന്‍ ഒരു ഫോട്ടോ തെളിഞ്ഞു. അതും ത്രീഡി ഷെയിപ്പില്‍. ദേവിക പതിയെ അതിലെ കാര്യങ്ങള്‍ സസൂക്ഷ്മം വിക്ഷിച്ചു. പഴയ തൃപ്പങ്ങോട് ശിവക്ഷേത്രത്തിന്‍റെ മുന്‍വശവും അനുബന്ധപ്രദേശങ്ങളുമായിരുന്നു അതില്‍. അമ്പലത്തിന്‍റെ ചുറ്റുമതിലും ആല്‍ത്തറയും അമ്പലകുളവും വിശാലമായ അമ്പലപറമ്പും എല്ലാം അതില്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഇപ്പോ കണ്ടാല്‍ അതിലെ ഭാഗങ്ങളെല്ലാം ഒരു മിനിയേച്ചര്‍ പോലെ മേശപുറത്ത് കൊണ്ട് വെച്ചതു പോലെ തോന്നും.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.