ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ മറ്റൊരിടത്ത്….

 

സിറ്റിയുടെ ഒത്ത നടുക്ക് മനോഹരമായ ഒരു വില്ല. ആ വില്ലയുടെ മുകളിലെ നിലയിലെ ഒരു വലിയ മുറി. ആ മുറിയില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.

ബൂം…..

 

പെട്ടെന്ന് ആ മുറിയിലേക്ക് ഒരാള്‍ പ്രത്യക്ഷനായി. നേരെത്തെ ശരണിന്‍റെ അടുത്ത് കണ്ട ആ വൃദ്ധനാണ് കക്ഷി. വന്നയുടെനെ അയാള്‍ ചുമരിലെ ഇലക്ട്രീക് ക്ലോക്കിലേക്ക് നോക്കി. സമയവും തിയ്യതിയും മനസിലാക്കിയ അയാളിലേക്ക് സന്തോഷം അലയടിച്ചു വന്നുകൊണ്ടിരുന്നു. അയാള്‍ തിരിച്ചു നിന്ന് തന്‍റെ പുതിയ കണ്ടുപിടുത്തതെ കണ്‍നിറയെ കണ്ടു. അത്മസംതൃപ്തി അയാളില്‍ നിറഞ്ഞു നിന്നു. സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു വന്നു. അയാള്‍ക്ക് സന്തോഷം കൊണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നു.

 

““ദേവൂസേ…..”” സന്തോഷം കൂടിയപ്പോ അയാള്‍ നീട്ടി വിളിച്ചു. 

 

““ദേവൂസേയ്……”” മറുപടി കിട്ടാതെയായപ്പോള്‍ കൂടുതല്‍ ഉച്ഛത്തില്‍ വിളിച്ചു.

 

““ഹാ….. ദാ വരുന്നു…..”” താഴെ നിന്ന് ഒരു മറുപടി ആ മുറിയിലേക്ക് പഞ്ഞെത്തി. അധികം വൈകാതെ ഒരു ഗ്ലാസുമായി ആ വൃദ്ധ റുമിലേക്ക് എത്തി. 

 

““കിച്ചുസേ…. ദാ ചായ….”” കൈയിലെ ഗ്ലാസ് ശരണിന് നേരെ നീട്ടി അവള്‍ പുഞ്ചിരിച്ചു. വര്‍ഷമിത്ര കഴിഞ്ഞിട്ടും ആ പുഞ്ചിരിയ്ക്ക് പഴയ തന്‍റെ കളികുട്ടുക്കാരിയുടെ പുഞ്ചിരി പോലെ തന്നെ അവന് തോന്നി. ആ ആല്‍ത്തറയില്‍ വെച്ച് അവള്‍ പറഞ്ഞ വാക്കുകള്‍ അവനിലേക്ക് വന്നു.

 

““…..നീയെന്തിനാടാ അവളെ ഓര്‍ത്ത് സങ്കടപ്പെടുന്നേ…. അവളെക്കാള്‍ നല്ല കൊച്ചിനെ നമ്മുക്ക് കണ്ടെത്താടാ….. നിന്‍റെ കൂടെ ഞാനില്ലേ….”” 

 

അവന്‍റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി ജനിച്ചു. അവന്‍ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി. 

 

““എന്താ കിച്ചുസേ പതിവില്ലാതെ ഇങ്ങനെ നോക്കുന്നേ…..?”” ദേവിക ചോദിച്ചു.

 

““ഇന്ന് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു ദേവൂസേ….”” കൈയിലെ ചായ ഗ്ലാസില്‍ നിന്ന് ഒരു സ്വീപ് എടുത്ത് കൊണ്ട് അവന്‍ പറഞ്ഞു.

 

““എന്താപ്പോ പ്രത്യേക സന്തോഷം….?”” ദേവിക ചോദിച്ചു.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.