അയാള്‍ ആ ഭാഗത്ത് നിന്ന് അപ്രത്യക്ഷനായിരുന്നു. അതുകണ്ട് ശരണ്‍ ദേവികയുടെ മടിയില്‍ നിന്ന് ചാടിയെണിറ്റു. അവന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വികസിച്ചു.
““എന്താടാ….?”” പെട്ടെന്നുള്ള അവന്റെ മാറ്റം കണ്ട് ദേവിക ചോദിച്ചു.
““എഡീ…. അവിടെ….”” അവന് അയാള്‍ നിന്നിരുന്ന ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞു.
““അവിടെന്താ….?”” അവന്റെ ചൂണ്ടുവിരലിന്റെ ദിശയിലേക്ക് നോക്കി അവള് ചോദിച്ചു.
““എഡി, അവിടെയൊരു ആള്….”” ശരണ്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.
““എവിടെ….? അവിടെ ഒരു പട്ടികുഞ്ഞ് പോലുമില്ലല്ലോ….””
““അവിടെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോ ഇല്ല….. പെട്ടെന്ന്….. പെട്ടെന്ന്…..”” അവന് അവളെ എന്തു പറഞ്ഞു മനസിലാക്കും എന്നറിയാതെ കുഴങ്ങി.
““എന്റീശ്വരാ…. ഒരു പെണ്ണ് വേണ്ടാന്ന് വെച്ചു പോയപ്പോ ചെക്കന് പ്രാന്തായീന്നാ തോന്നുന്നേ…..”” അവന്റെ ഭാവങ്ങളും വാക്കുകളും കേട്ട് അമ്പലത്തിലേക്ക് നോക്കി അവള് പറഞ്ഞു.
““പ്രാന്ത് നീന്റെ മറ്റവനാടീ ഉണ്ടക്കണ്ണി…..”” അവളുടെ പരിഹാസം ഇഷ്ടമാവാതെ ശരണ്‍ തിരിച്ചടിച്ചു.
““ഉണ്ടക്കണ്ണി നിന്റെ മറ്റവള്…. ഞാന്‍ പോവാ….. നീ വരുന്നുണ്ടെങ്കില്‍ വാ…. ഇല്ലെങ്കില്‍ നിന്നെ വേണ്ടാന്ന് പറഞ്ഞ് പോയവളെയും ആലോചിച്ച് ഇവിടെ ഇരുന്നോ…..”” പൊങ്ങി വന്ന ദേഷ്യം അടക്കാന്‍ സാധിക്കാതെ ഇത്രയും പറഞ്ഞു ശരണിനടുത്ത് നിന്ന് എഴുന്നേറ്റ് അവള് റോഡ് ലക്ഷ്യമാക്കി നടന്നു.
““എടീ…. ദേവൂസേ…. നില്ക്ക് ഞാനും വരുന്നു….”” അവള് പോകുന്നത് കണ്ട് ശരണ്‍ വിളിച്ചു പറഞ്ഞു. പക്ഷേ മറുപടിയൊന്നുണ്ടായില്ല. അതോടെ ചാടിയെണിറ്റു അവന് അവള്‍ക്ക് പിറകെ ഓടി. അടുത്ത് ചെന്ന് തോളിലുടെ കൈയിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. പെണ്ണിപ്പോഴും മുഖം കറുപ്പിച്ച് തന്നെയാണ്. എത്ര നേരം നില്ക്കും എന്ന് നോക്കാം….
എന്നാല്‍ എന്തോ ഉള്‍വിളി പോലെ അവന്റെ നോട്ടം ആ മൈതാനത്തിലേക്ക് വീണ്ടും പോയി. കണ്ണില്‍ കണ്ട അത്ഭുതത്തിന്റെ കാരണമറിയാതെ അവന്റെ മനസ് ചാഞ്ചാടി….
അറിയാതെ അവന്റെ നോട്ടം ആ അമ്പലത്തിലേക്ക് പോയി. നടയടഞ്ഞു കിടക്കുന്ന ശ്രീകോവിലിലേക്ക് നോക്കി അവന് പതിയെ പുഞ്ചിരിച്ചു.
✿•••┈┈┈┈┈┈┈┈┈┈┈┈┈•••✿
ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
??
ഇതിന് ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്… ☺ ? ?
ഖൽബെ ❤..
ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??
Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?
ഇത്ത ❤️
നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️
ഖൽബെ ?❤️❤️
Thank You Bro