ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 41

(ലച്ചു കൈ പൊക്കി ഉറഞ്ഞു തുള്ളിയതും നമ്മുടെ അച്ചുവിന്റെ കാറ്റ് പോയന്ന് പ്രതേയ്‌ക്കാം പറയണ്ട കാര്യം ഇല്ലാലോ )

അത്     സോറി……  ചേച്ചി ഇക്കയുടെ വീട്ടിൽ കാറിനു ഇത്തിരി പണി ഉണ്ടായിരുന്നു അതുകൊണ്ടാണ് താമസിച്ചു പോയത്

എന്റെ അച്ചു  നിന്നോട് ഞാൻ എത്രവെട്ടം പറഞ്ഞു അയാളുടെ പുറക്കെ ഇങ്ങനെ നടക്കരുതെന്ന് എന്നിട്ടും നീ എന്താ പറഞ്ഞാൽ കേൾക്കാത്തത്

(അവനുമായി അകത്തേക്ക് കയറുമ്പോൾ അവൾ ഉപദേശം പോലെ പറഞ്ഞു )

നീ ഉടുപ്പ് മാറ്റിട്ട് വാ ഞാൻ അത്തായം എടുത്ത് വെയ്ക്കാം

ഹും……… (അവൻ മൂളി കൊണ്ട് മുറിയിൽ കയറി )

‘ലച്ചു ഇരുവർക്കും ആഹാരം വിളമ്പി കൊണ്ടിരുന്നപ്പോൾ അച്ചു അവളുടെ അടുത്ത് എത്തി ‘

അത് ശരി അപ്പോൾ ചേച്ചിയും ഇതുവരെ ഒന്നും കഴിച്ചില്ലേ……  (അച്ചു സ്നേഹത്തോടെ തിരക്കി )

നീ….. വരാതെ എനിക്ക് ആഹാരം ഇറങ്ങുമോ?
( പരിഭവത്തോടെ ലച്ചു അവനെ നോക്കി )

അച്ചു നീ….. രാവിലെ ഇവിടെ നിന്നും ഇറങ്ങി  പോയതല്ലേ……  ഇവിടെ ഞങ്ങൾ രണ്ട് സ്ത്രീകൾ ഉള്ള കാര്യം
നീ ഓർക്കാത്തത് എന്താ!….

എന്നെ നീ ഓർക്കേണ്ട പക്ഷേ പ്രായമായി വയ്യാതെ കിടക്കുന്ന ആ പാവം അമ്മയെപോലും മറന്ന് കൊണ്ടുള്ള ഈ പോക്ക് ദൈവംപോലും പൊറുക്കില്ല എന്റെ അച്ചു……

(അവൾ തന്റെ നെറ്റിയിൽ കൈവച്ചു തിരുമ്മി കൊണ്ട്  ഇരുന്നു …..ഒന്ന് വിതുമ്പി ലച്ചുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു തുടങ്ങിയിരുന്നു   )

അയ്യോ….. എന്റെ ചേച്ചി അതിനു ഞാൻ നേരത്തേ…. തന്നെ മാപ്പ് ചോദിച്ചില്ലേ പിന്നെയും എന്തിനാ ഇങ്ങനെ വെറുതേ….

ഓരെന്നും കുത്തിപ്പൊക്കി കൊണ്ട് ഇരുന്നു കരയുന്നത്

( ആ കരച്ചിൽ ഇഷ്ടപെടാത്ത പോലെ അവൻ പറഞ്ഞു )

അപ്പോൾ ഞാൻ  കരയുന്നതാണ് നിനക്ക്  കുഴപ്പം.

അല്ലാതെ നീ…..  ഈ കാണിക്കുന്നതിന് ഒന്നും യാതൊരു  കുഴപ്പവും ഇല്ല അല്ലേ……..

(ലച്ചു  കത്തികയറാൻ തുടങ്ങി )

അതിനു ഞാൻ എന്തു കാണിച്ചുന്ന  എന്റെ ലച്ചു……  ഈ പറയണേ?

(അവനും വിട്ടുകൊടുത്തില്ലാ അൽപ്പം ഗൗരവത്തിൽ തന്നെ ചോദ്യം ഉയർന്നു )

ഞാൻ എത്രവട്ടം നിന്നോട് പറഞ്ഞിരിക്കുന്നു ആ വ്യത്തികെട്ട കരിംമുമായി നടക്കരുതെന്ന് !   നീ…..  ഇതു  വരെ അത് കേട്ടോ?

( ലച്ചു വീണ്ടും ട്രാക്കിൽ എത്തിയിരുന്നു )

അതിനു ഇക്ക എന്തു ചെയ്തു എന്നാ ചേച്ചി ഈ പറയുന്നേ?

ഇത്‌ ഇപ്പോൾ കേൾക്കാൻ തുടങ്ങിട്ട് കുറേ കാലമായല്ലോ ചോദിച്ചാൽ ഒട്ടും പറയത്തുമില്ല ഇത്‌ വല്ലാത്ത കഷ്ട്ടം തന്നെ  !

(അച്ചു അരിശത്തോട് കൂടി ലച്ചുവിനെ നോക്കി )

ചേച്ചി…….. ഞാൻ ചോദിച്ചതിന് ഒന്ന് മറുപടി പറഞ്ഞട്ട് പോ….  പ്ലീസ്……..

ഒരു ചേച്ചി എന്നാ നിലയ്ക്ക്  എനിക്ക് നിന്നോട് അത് തുറന്ന് പറയാൻ പറ്റില്ലാ അച്ചു……..

അയാൾ ശരിയല്ല നമുക്ക് ആ കമ്പിനിവേണ്ട    മോനു ……. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ…….

(ലച്ചു ദയനിയമായി തന്റെ അനിയനെ നോക്കി )

“അപ്പോൾ ആണ് അച്ചു ആ ഓർമ്മയിലേക്ക് സഞ്ചരിച്ചത്.

ഇതിന് മുൻപ് പല  വെട്ടം ലച്ചുവും മിന്നൂസും (അതായത് നമ്മുടെ മിനി തന്നെ ആൾ )

ഇതേ…. കാര്യം തന്നോട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്  അങ്ങനെ വരുമ്പോൾ ഇതിൽ എന്തോ വലിയ ഒരു രഹസ്യം ഇവർ എന്നിൽ നിന്നും മറക്കാൻ ശ്രെമിക്കുന്നുണ്ട്.

ലച്ചു എന്തായാലും ഒന്നും തുറന്നു പറയില്ല അത് ഉറപ്പാണ് പിന്നെ ഉള്ള ഏകമാര്ഗം  മിന്നൂസ് ആണ്.

” ഇനി ആ ചെറ്റ എങ്ങാനും എന്റെ ചേച്ചി………? ച്ചേ……..

1 Comment

  1. Thank you കാലി…

Comments are closed.