ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 41

താങ്ക്സ് സർ…..

(അതിന് ആദി അവർക്ക് ഒരു ചിരി സമ്മാനമായി നൽകി എന്നിട്ട് ഗീതുവിനേ… നോക്കി തുടർന്നു )

ഇന്ന് രണ്ടുപേരും ലീവ് എടുത്തൊള്ളൂ.
പിന്നെ നാളെ തന്നെ ഗീതു…..  സബ് ഓഫീസിൽ ജോയിൻ ചെയ്യണം.
ലക്ഷ്മി….  ഇവിടെയും എന്താ ഒക്കെ………അല്ലേ…..?

യെസ് സർ…….

(രണ്ടുപേരും തലകുലുക്കി സമ്മതം എന്നു പതിയെ മൂളി….. )

ഒക്കെ……  എന്നാൽ നിങ്ങൾ പോയ്‌കൊള്ളൂ …..  ഓൾ ദി ബെസ്റ്റ്

താങ്ക്സ്…..  സർ……

( പറഞ്ഞതിന് ശേഷം അവർ ഇരുവരും തിരികെ നടന്നു.
അപ്പോൾ ലച്ചു ഒന്ന് നിന്നശേഷം ആദിയെ തിരിഞ്ഞു നോക്കികൊണ്ട് തുടർന്നു )

സർ….. ഒന്നും വിചാരിക്കരുത് ! എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…..

(അതിന് ഉത്തരം എന്നോണം ലച്ചുവിനെ നോക്കികൊണ്ട്‌ ആദി ഒരു കള്ളച്ചിരിയോടെ  തുടർന്നു………. )

എന്താണ് പറയാൻ ഉള്ളതെന്ന് ഞാൻ പറയട്ടെ……

‘എന്റെ മനസിലെ കാര്യം ഇയാൾക്ക് എങ്ങനെ അറിയാം…. എന്നാൽ അത് ഒന്ന് കേൾക്കണമല്ലോ…..
എന്നാ മട്ടിൽ ലച്ചു ആദിയെ….  നോക്കികൊണ്ട് തലയാട്ടി ‘

ഹും….   (പതിയെ മൂളി…….. )

“സർ….  ഇപ്പോൾ ചെയ്തത് എനിക്കു വലിയൊരു സഹായം ആണ്.
അതിന് ഇവിടെ ജോലിയിൽ തുടരുന്ന കാലം  വരെ അതിന്റെ നന്ദിയും, കടപ്പാടും, ആത്മാർത്ഥമായി തന്നെ  എന്നിൽ നിന്ന് ഉണ്ടാക്കും ‘പിന്നെ ‘………

(ലച്ചുവിനെ ആദി ഒന്നു നോക്കി എന്നിട്ട് വീണ്ടും തുടർന്നു ഒരു ‘കള്ളച്ചിരിയോടെ’  )

കഴിഞ്ഞ ദിവസം നടന്നപോലെ തെറ്റിദ്ധാരണയുടെ പുറത്ത്.
മറ്റുള്ളവരുടെ മുൻപിൽ വെച്ചു അപമാനിക്കും മുൻപേ എന്നോട് അത് ഒന്ന്  തിരക്കണം….!
ശരിയായിരുന്നോ എന്ന്  ഇനിയും അങ്ങനെ ഒരു ദുരനുഭവം ഉണ്ടായാൽ.  എനിക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല…..
ഞാൻ അന്ന്   ഈ ജോലി ഉപേക്ഷിക്കും ”

‘എങ്ങനെയുണ്ട്……  ഇതല്ലേ എന്നോട്  പറയാൻ വന്നത്  ‘

(ആദി ആ പഴയ കള്ളച്ചിരിയോടെ അവളെ നോക്കി തിരക്കി )

( ലച്ചുവിൽ നിന്ന് അപ്പോൾ ഉണ്ടായ ഞാട്ടൽ ‘അത്ഭുതത്തിനും സങ്കടത്തിനും സന്തോഷത്തിനും വഴിമാറി കൊണ്ട് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ മുത്തുകളായി പ്രവഹിച്ചു………. )

സോറി……  സർ…..  (അവൾ  കണ്ണുനീർ തുള്ളികൾ പടർന്ന മുഖത്തു ചിരി വരുത്തിക്കൊണ്ട് ഇരുകൈകളും കുപ്പി തൊഴുതുകൊണ്ട് തലകുനിച്ചു പൂർത്തിയാക്കി )

അയ്യോ……  എന്താ ഈ കൊച്ചുകാണിക്കണേ…… കരയുന്നോ പൊട്ടിപെണ്ണു…. (മറിയാമ്മ ഓടിവന്നു അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പരിഭവപ്പെട്ടു )

ഇത്‌ അനന്ദകണ്ണുനീരാണ് എന്റെ ചേട്ടത്തി……… അല്ലേ…  ലക്ഷ്മിക്കുട്ടി…….?

( വീണ്ടും പഴയ കുസൃതികൾ ആദിയിൽ കാണപ്പെട്ടു…… )

“പിന്നെ ജോലി ഉപേക്ഷിക്കുന്ന കാര്യം  അപ്പോൾ ആലോചിച്ചാൽ പോരെ.
ഇപ്പോയെ അതിനേ കുറിച്ച് വേവലാദി പിടിക്കേണ്ട വല്ലാ..  ആവിശ്യം ഉണ്ടോ…. ലക്ഷ്മി…..?    എന്തായാലും ഇപ്പോൾ മോളൂ….  വീട്ടിൽപോയി ഒന്ന് റെസ്റ്റ് എടുക്കൂ.
എന്നിട്ട് നാളെ നല്ല കുട്ടിയായി വന്നു ജോയിൻ ചെയ്തോണം കേട്ടോ…..  ചെല്ലൂ……. ( അവൾ അവനെ നോക്കി ഒരു ചെറിയ കള്ളപരിഭാവം ചുണ്ടിൽ കൊരുത് കൊണ്ട് തിരികെ നടന്നു അകന്നു )

(ആദി ലച്ചുവിന്റെ നോക്കി മതിമറന്നു നിന്നു )

സഖി……  നീ…….  എൻ…………… ദേവതയോ………

1 Comment

  1. Thank you കാലി…

Comments are closed.