ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 41

Views : 3388

പെട്ടെന്ന് ആദിയുടെ ചിന്തകളെ ഉണർത്തി കൊണ്ട്  ജോണിന്റെയും  മറിയാമ്മയുടെയും  ചിരി അവിടെ ഉയർന്നു  പെട്ടെന്ന് ഉണ്ടായ ചമ്മൽ മറക്കാനാന്നോണം ആദി മറിയാമ്മയെ ഒന്ന്  സൂക്ഷിച്ചുനോക്കി.
“ഇപ്പോൾ ആദി ആ പഴയ ആദിയായി  Mc ഗ്രൂപ്പിന്റെ ഗർജ്ജിക്കുന്ന സിംഹം ”
പിന്നെ ജോണിനോട് ഗൗരവത്തിൽ തുടർന്നു )

ഇന്നത്തെ ബോർഡ് മീറ്റിങ് ബോർഡ്‌ മെംബേഴ്സിനെ അറിയിച്ചോ?

യെസ് സർ എല്ലാവരെയും വിളിച്ചു പറഞ്ഞു.

ഹും……

ബട്ട്‌….  സർ ഒരു പ്രോബ്ലം…….  (അയാൾ പറയാൻ മടിച്ചുകൊണ്ട് ആദിയെ നോക്കി )

ങും…..  കാര്യം പറയു അച്ചായാ

അത് പിന്നെ കാവ്യാ മാഡത്തെ കാര്യം അറിയിക്കാൻ വേണ്ടി വിളിച്ചായിരുന്നു ദുബായിലേക്ക്.    വീഡിയോ ചാറ്റിങ്ങിലൂടെ പങ്കെടുത്താൽ മതിയെന്ന് വരെ ഞാൻ പറഞ്ഞു.    പക്ഷേ പുള്ളിക്കാരി പറ്റില്ലാന്ന് പറഞ്ഞു.
പിന്നെ എന്നെ…..  കുറേ ചിത്തയും വിളിച്ചു ……

(അയാൾ മുഖം തായ്തി ദയനിയമായി പറഞ്ഞു )

ഈ പെണ്ണിന് ഇത്‌ എന്തിന്റെ കേടാ… എന്റെ കർത്താവെ…….. ഇത് ഇപ്പോൾ മൂന്നാം തവണയാണ് തുടർച്ചയായി അറ്റന്റ് ചെയ്യാതിരിക്കുന്നത്        (മറിയാമ്മ ആരോടെന്നില്ലാതെ പറഞ്ഞു )

അവളുടെ കേടു..  ഞാൻ മാറ്റികൊടുക്കാം (ആദി ഒന്ന് ആലോചിച്ചു എന്നിട്ട് മറിയാമ്മയെ നോക്കി )

ചേട്ടത്തി…..  ഇന്ന് മെംബേർസ് എല്ലാവരും മീറ്റിങ്ങിൽ പങ്കെടുക്കണം. അത് എങ്ങനെയായാലും.
പിന്നെ ഇതിൽ പങ്കെടുക്കാതെ  ഇരിക്കുന്നവക്ക് മീറ്റിംഗ്  കഴിയുമ്പോൾ ഒരു മെസ്സേജ്  പാസ്സ് ചെയ്തിരിക്കണം.

നേരിട്ട് വന്നു  എന്നെ കാണാൻ അതായത്    ‘mc ഗ്രൂപ്പിന്റെ മാനേജിങ് ഡിറക്ടർറോഡ്  explanation തരാൻ ‘ഒക്കെ………

ശരി…….. ആദി……  (മറിയാമ്മ പറഞ്ഞു )

ഹും…….  എന്നാൽ നിങ്ങൾ  പൊയ്ക്കോളൂ (അവർ പോയ ശേഷം ആദി ആ റൂമിലേക്കു പോയി )

##############################

(വീട്ടിലേക്ക് ഉള്ള യാത്രയിൽ ഗീതുവിന്റെ തോളിൽ തലവച്ചു ഇരിക്കുകയാണ് ലച്ചു ഇടക്ക് അവൾ തല ഉയർത്തി നേരെ ഇരുന്നുകൊണ്ട് ചോദിച്ചു  )

ഗീതു…..  ഇന്ന്  നമ്മൾ ഓഫീസിൽ ഇരുന്നപ്പോൾ ഒരാൾ വന്നിലെ അതാരാണ്?

എന്താടി…..  പെണ്ണേ ഇഷ്ടപെട്ടോ നമ്മുക്ക് വേണമെങ്കിൽ ഒന്ന് ആലോചിക്കാം എന്തു പറയുന്നു? ( ഗീതു വണ്ടിയുടെ മിററിൽ കൂടി അവളെ നോക്കി കളിയാക്കി ചിരിച്ചു )

അയ്യടാ…… തന്നത്താൻ കെട്ടിയമതി എനിക്കൊന്നും വേണ്ട  (അവൾ പരിഭവിച്ചു കൊണ്ട് പറഞ്ഞു )

പിന്നെ എന്റെ മോൾക്ക് ആരെ വേണം ആദി സാറിനെ മതിയോ? (വീണ്ടും ഗീതു ആ മിററിലേക്ക് നോട്ടം പായിച്ചു ഇപ്പോൾ ലച്ചുവിന്റെ മുഖം ചുവന്നു തുടുക്കുകയാണ് )

അപ്പോൾ സാറ് ഇതുവരെ കല്യാണം കഴിച്ചില്ലേ?

ഇല്ല…. പക്ഷേ അവരുടെ കുടുബത്തിലെ തന്നെ ഒരു കുട്ടിയെ കൊണ്ട് സാറിന്റെ അച്ഛമ്മ വാക്ക് ഉറപ്പിച്ചിരിക്കുവാണ് എന്നാ കേട്ടെ…..
(അത് കേട്ടതും ലച്ചുവിന്റെ മുഖത്തു വന്ന വെത്യാസം ഗീതു ശ്രെദ്ധിച്ചു )

ഹാ…   പിന്നെ നീ ചോദിച്ചയാൾ “അലി ” സാറിന്റെ വല്യച്ഛൻ  ചെറുപ്പത്തിൽ എടുത്ത് വളർത്തിയതാണ് അവനെ.
സാറ് സ്വന്തം അനിയനെപോലെയാണ് അവനെ കൊണ്ട് നടക്കുന്നത്.     ഇന്ന് തന്നെ കണ്ടില്ലേ സാറുപോകുന്നതിന് പകരം ആണ് അവൻ സിംഗപ്പൂരിലേക്ക് പോകുന്നത്
അവന്റെ യോഗം അല്ലാതെ എന്തു പറയാൻ…..  !

( ഗീതു ആരോടെന്നു ഇല്ലാതെ പറഞ്ഞു ലച്ചുവിനെ നോക്കി ഇപ്പോഴും വിഷാദഭാവും ആണ് പുള്ളിക്കാരിത്തിയുടെ മുഖത്തു  )

നീ…….  എന്താടി….  ലച്ചു   മരിപ്പുവീട്ടിലെ പെണ്ണുങ്ങളേ പോലെ മൂഡോഫ് ആയിഇരിക്കുന്നത്

(കാര്യം മനസിലായിട്ടും ഗീതു പുറത്ത് കാട്ടാതെ പുറകിലേക്ക് കണ്ണുകൾ വെട്ടിച്ചുകൊണ്ട്‌ ലച്ചുവിനെ നോക്കി പരിക്ഷിച്ചു )

ഹേയ്…… ഒന്നുമില്ല ചെറിയൊരു തലവേദന താൻ വേഗം വീട്ടിലേക്ക് വിട്….
(അൽപ്പം വിഷാദഭാവത്തിൽ ആണ് ലച്ചുവിന്റെ പറച്ചിൽ )

ഹും…..  ശരി       ( മനസ്സിൽ വന്ന പൊട്ടിച്ചിരി ഉള്ളിൽ ഒതുക്കിക്കൊണ്ട് ഗീതു തന്റെ സ്കൂട്ടറിന്റെ വേഗതക്കുട്ടി യാത്ര തുടർന്നു )…….

(അങ്ങനെ വലിയ സംഭാവവിഹാസങ്ങൾ ഇല്ലാതെ ആറുമാസം  കടന്ന്പോയി…….. ‘ ആദി ആ പ്രൊജെറ്റിന്റെ കാര്യത്തിന് സിംഗപ്പൂരിലേക്കും )……….

Recent Stories

The Author

കലിയുഗ പുത്രൻ കാലി

1 Comment

  1. Thank you കാലി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com