മഹറിന്റെ അവകാശി [Sana] 50

Views : 5831

~💟മഹറിന്റെ അവകാശി💟~

Mahrinte Avakaashi ✍️Sana😍

(ഇത് ഒരു റിയൽ ലവ് സ്റ്റോറി ആണ്…. പ്രണയം ഉള്ളിൽ ഒളിപ്പിച്ചു നടന്നിരുന്ന ഒരു പെണ്ണിന്റെ കഥ….. നമുക്ക് നോക്കാം, അവളുടെ ജീവിതമെന്താണെന്ന്…… )

വൈകുന്നേരം നാല് മണി….. സ്കൂളുകൾ വിട്ട നേരം…..സ്കൂളിന്റെ പുറത്ത് നിറയെ കുട്ടികൾ…. കൂൾബാറിലും മറ്റുമായി….. ചിലർ വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നു….. കോഴികൾ വായിനോക്കാൻ പലയിടത്തും കറങ്ങി നടക്കുന്നു….. ചിലർ തന്റെ കാമുകികാമുകൻമാരോട് കിന്നാരം ചൊല്ലുന്നു….

അല്ല, നമ്മടെ നായകി എവടെ എന്ന് പറഞ്ഞില്ലല്ലോ….. ഹാ…. അതിനു മുമ്പ് നമുക്ക് അവളെ പരിജയപ്പെടാം….

സലാം&സൽമ ദമ്പതികളുടെ ഒരേയൊരു പെൺതരി…… നാല് ഇക്കാക്കമാരുടെ കുറുമ്പി പെങ്ങൾ…. *നിഷ ഫെബിൻ*എന്ന എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഫെബി…..

തലയിൽ വെച്ചാൽ പേൻ അരിച്ചാലോ തറയിൽ വെച്ചാൽ ഉറുമ്പരിച്ചാലോ എന്നപോൽ ആണ് ഫെബിയെ സലാമും സൽമയും അവളുടെ ഇക്കാക്കമാരും വളർത്തിയത്….

അതിരു കവിഞ്ഞു സ്നേഹവും വാത്സല്യവും കിട്ടിയിട്ടും അർഹിക്കാത്തതിന്റെ പുറകെ ഒന്നും ഫെബി പോയില്ല….

പക്ഷെ, അവളുപോലും അറിയാതെ അവൾക്ക് അർഹിക്കാത്തത് അവൾ മോഹിച്ചു…..

ഹേയ്….., ഫുൾ ഇപ്പൊ തന്നെ പറഞ്ഞാൽ കഥക്ക് ഒരു ഇത് കിട്ടൂലല്ലോ…. അപ്പൊ ഞങ്ങളെ ഫോള്ളോ….

സ്കൂൾ വിട്ടു വീട്ടിലേക്ക് പോകാൻ ബസ്റ്റോപ്പിൽ നിൽക്കുകയാണ് ഫെബിയും നാദിയും…. നാദി ഫെബിയുടെ ചങ്ക് ആണ്….

നേഴ്‌സറി തൊട്ടുള്ള കൂട്ട്…. പ്ലസ് ടുവിൽ എത്തിയിട്ടും ഇവരുടെ ഫ്രണ്ട്ഷിപ്പിൽ ചെറിയ ചെറിയ പിണക്കങ്ങൾ അല്ലാതെ ഇന്നേവരെ അതിനു ഒരു കോട്ടം പറ്റിയിട്ടില്ല…..

അങ്ങനെ അവർ സംസാരിച്ചു നിൽക്കുമ്പോ ആണ് അവരുടെ സംസാരത്തിലേക്ക് നാദി ആഷിയെ വലിച്ചിട്ടത്…..

ആഷിയെ കുറിച്ചു പറയാൻ നാദിക്ക് നൂറു നാവാണ്…. അത് കേൾക്കാൻ ഫെബിക്ക് എന്തന്നില്ലാത്ത ഉത്സാഹവും…..

ആഷി നാദിയുടെ കസിൻ ബ്രദർ ആണ്…. ഇക്കാക്കമാരില്ലാത്ത നാദിക്ക് സ്വന്തം ഇക്കാക്കയെ പോലെയാണ് ആഷി…..

പെട്ടന്നാണ് നാദി അവിടെ കൂട്ട്കാരോട് സോറ പറഞ്ഞിരിക്കുന്ന ആഷിയെ കണ്ടത്…..

അപ്പൊ തന്നെ അത് ഫെബിയെ വിളിച്ചു കാണിച്ചു കൊടുത്തു….. മൂന്ന് വർഷം മനസ്സിലിട്ട് നടന്നവനെ അന്നവൾ നേരിട്ട് കണ്ടു….

മുഹബ്ബത്ത് നിറഞ്ഞ കണ്ണാലെ ഫെബി ആഷിയെ നോക്കി…. കൂട്ട്കാരോട് സോറ പറഞ്ഞിരിക്കുന്ന അവനെ അവൾക്ക് പൂർണ്ണമായി കാണാൻ സാധിച്ചില്ല…..

അവൾ തിരിഞ്ഞും മറിഞ്ഞും അവനെ നോക്കി….ബ്ലു ജീനും വൈറ്റ് ഷർട്ടുമാണ് ആഷിയുടെ വേഷം…..

പെട്ടന്ന് നാദി ഫെബിയുടെ തട്ടിവിളിച്ചപ്പോൾ ആണ് അവൾ അവനെ നോക്കൽ നിർത്തിയത്…..

കൈ മലർത്തി കൊണ്ട് എന്താ എന്ന് നാദി ഫെബിയോട് ചോദിച്ചു….. അതിനുത്തരമായി തോൾ പൊക്കി ഒന്നുമില്ല എന്ന് ഫെബി പറഞ്ഞു…..

ആഷിയെ പൂർണ്ണമായി കാണാൻ അവൾ കൊറേ ശ്രമിച്ചു…. അതിലേറെ മോഹിച്ചു….. പക്ഷെ നിരാശയായിരുന്നു ഫലം…..

അവസാനം ബസ് വന്നതും അവൾ ബസ്സിൽ കയറി….. വായാടിയായിരുന്ന ഫെബിയുടെ മൗനം കണ്ടു നാദി കാര്യം തിരക്കി…..

അവൾ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു….. ഇന്നേവരെ രണ്ടാൾക്കുമിടയിൽ ഒരു മറവും ഉണ്ടായിരുന്നില്ല…..

പക്ഷെ ഫെബിക്ക് ആഷിയോടുള്ള മുഹബ്ബത്ത് മാത്രം നാദിയിൽ നിന്നും ഫെബി ഒളിച്ചു…..

അങ്ങനെ വീട് എത്തിയതും നാദിയോട് സലാം പറഞ്ഞു അവൾ വീട്ടിലേക്ക് കയറി….

ഫ്രഷ് ആയി ചൂട് വിടാത്ത കോഫി സൽമയിൽ നിന്നും വെടിച്ചു കുടിച്ചു….

കുറച്ചു നേരം ഇക്കാക്കമാരുടെ കുട്ടികളെ കളിപ്പിച്ചു……പിന്നെ റൂമിലേക്ക് ചെന്ന്…. അവളുടെ മനസ്സിൽ നിറയെ ആഷിയായിരുന്നു….. അവനോടുള്ള അടങ്ങാത്ത സ്നേഹവും…..

അവനെ കുറിച്ച് ആലോജിച് കിടന്നതും എപ്പോഴോ അവൾ ഉറക്കത്തെ കൂട്ട് പിടിച്ചു….

ദിവസങ്ങൾ കടന്നു പോയി…. ഇതിനിടയിൽ ഫെബിയുടെ പ്ലസ് ടു പഠനം പൂർത്തിയായി….. പിന്നെ അവളും നാദിയും രണ്ട് വഴിക്കായി……

നാദി അവളുടെ വഴിക്കും….. ഫെബി അവളുടെ വഴിക്കും….. പ്ലസ് ടു വരെ ഒരുമിച്ചു പഠിച്ച അവർക്ക് പിരിയാൻ ഇത്തിരി വിഷമം ഉണ്ടായിരുന്നു…..

ദിവസവും കാൾ ചെയ്തു വിശേഷം പങ്കു വെക്കാൻ ഇരുവരും മറന്നില്ല….. അവരുടെ ഫ്രണ്ട്ഷിപ്പ് അവർ എന്നും നിറമുള്ളതാക്കി…..

ഇവരുടെ ഫ്രണ്ട്ഷിപ്പ് കണ്ടു ഫെബിയുടെ ഇക്കാക്കമാർ അവളെ കളിയാക്കാറുണ്ടായിരുന്നു….. എങ്കിലും അവൾ അതൊക്കെ പുഷ്പ്പം പോലെ തള്ളി കളഞ്ഞു…..

അങ്ങനെ ഒരു ദിവസമാണ് നാദിക്കും ഫെബിക്കും സന്തോഷമുള്ള കാര്യം ഇരുവരുടെയും ചെവിൽ എത്തിയത്……

Recent Stories

The Author

kadhakal.com

2 Comments

  1. വല്ലാത്ത ചതിയായിപ്പോയി. അവർ ഒന്നിക്കും എന്ന് വിചാരിച്ചു

  2. Azazel (Apollyon)

    പ്രാർത്ഥിക്കാൻ ഞാൻ ഒരു വിശ്വാസി അല്ല എന്നാൽ ഒന്നിക്കാൻ ഉള്ള് കൊണ്ട് ആഗ്രഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com