ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 41

Views : 3388

ലക്ഷ്മി…. !  കുട്ടി നേരത്തെ പറഞ്ഞ ആ മഹാൻ ഇല്ലേ…..  അവൻ കാരണം mc ഗ്രുപ്പിന് നഷ്ട്ടം 1500 കോടി ആണ് ഞങ്ങളുടെ കൂടെ നിന്നിട്ട് അവൻ മറ്റൊരു കമ്പനിക്ക് വേണ്ടി ഞങ്ങളെ ചതിച്ചു അതിന് മറ്റ് ചിലരുടെ സഹായവും. നക്കാപ്പിച്ച പൈസക്ക് വേണ്ടിയാണ് അവന്മാർ ഞങ്ങളെ ചതിച്ചത് എന്ന് ഓർക്കുബോൾ അവർ ആരോടൊന്നില്ലാതെ പറഞ്ഞു കൊണ്ട് ആ കാറിന്റെ ബോണറ്റിൽ ആഞ്ഞ് അടിച്ചു “ഡും ” ആ ശബ്ദം കേട്ടതും ലച്ചുവും ഗീതുവും അൽപ്പം ഭയന്നു

അൽപ്പ സമയത്തിന്റെ മൗനത്തിന് ശേഷം മുഖത്തു ഗൗരവം വാരിവിതറി കൊണ്ട് മറിയാമ്മ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു

പണത്തിന് വേണ്ടി ആയിരുന്നുവെങ്കിൽ അവർ ചോദിക്കുന്നതിന്റെ ഇരട്ടി കൊടുത്തേനെ ഞങ്ങളുടെ ആദി…….. അല്ലെങ്കിൽ ഇവളോട്   ചോദിക്ക് 5 വർഷമായി ഇവൾ ഞങ്ങളുടെ കൂടെ ഗീതുവിനെ നോക്കി ഉറച്ച ശബ്ദത്തോടെ കൈച്ചൂടി കൊണ്ട് പറഞ്ഞു

അതിന് ഉത്തരം എന്നോണം ഗീതു തലകുനിച്ചു നിന്നു

ലക്ഷ്മി……  മോൾക്ക് അറിയാമോ കൂടെ നിൽക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ മടിയില്ലാത്തവൻ ആണ് ഞങ്ങളുടെ ആദി അത്രക്ക് പാവമാണ് ഞങ്ങളുടെ കൊച്ച്  മറിയാമ്മ അറിയാതെ വിതുമ്പി പോയി

(അത് കണ്ടപ്പോൾ ലച്ചുവിന്റെ മനസ്സിൽ ഒരു അലിവ് ഉണ്ടായി എന്ന് പ്രതേകം പറയണ്ട കാര്യം ഇല്ലാലോ ! )
“ഇപ്പോഴുത്തെ ഈ സാഹചര്യത്തിൽ താൻ എങ്ങനെ അവരെ സമാധാനിപ്പിക്കും എന്ന് ഓർത്ത് ലച്ചു ദയനീയമായി അവരെ നോക്കി നിന്ന് ”

പക്ഷെ കൂടെ നിന്ന് അവന്മാർ ഞങ്ങളെ ചതിച്ചിട്ടുണ്ടങ്ങേല് അതിനു ഉള്ള മറുപടി ഞങ്ങളുടെ ആദി കൊടുത്തിരിക്കും അത് എനിക്ക് ഉറപ്പാ ഒന്ന് ആലോചിക്കും പോലെ മറിയാമ്മ തറപ്പിച്ചു പറഞ്ഞു. അവരെ നോക്കി പുഞ്ചിരിച്ചു ” ആ ചിരിയിൽ നിന്നും അതിന്റെ ഉത്തരം ലച്ചുവിന് വായിച്ചെടുക്കാൻ സാധിച്ചിരുന്നു അതോടെ ലച്ചുവിന്റെ മനസ്സിൽ ഭയം ഇരട്ടിച്ചു അത് അവളുടെ മുഖത്തും കാണാമായിരുന്നു ”

പിന്നെ നിങ്ങളുടെ കാര്യം അത് ഒരു തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചു പോയതാണ് “ഇവളുടെ എല്ലാ കാര്യങ്ങളും അറിയുന്ന ഞങ്ങളിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു നടപടി ഉണ്ടാകാൻ പാടില്ലായിരുന്നു ബട്ട്‌ സംഭവിച്ചുപോയി മറിയാമ്മ ഗീതുവിനെ നോക്കി സങ്കടപ്പെട്ടു
“എന്തായാലും കർത്താവ് എല്ലാം നേരെയാക്കി  ആത്മഗതം ”

(അതിന് ഗീതു ഒരു ചിരി അവർക്ക് സമ്മാനായി നൽകി കൊണ്ട് സാരമില്ല എന്ന മട്ടിൽ നിന്നു )
പിന്നെ ഒരു കണക്കിന് നീ തന്നെ അല്ലേ ഇതെല്ലാം വരുത്തി വച്ചത് ലക്ഷ്മി അവർ അൽപ്പം നീരസത്തോടെ ചോദിച്ചു?

അവൾ അത്ഭുതത്തോടെ അവരെ നോക്കി “ഞാനോ”……….. സ്വായം അറിയാതെ അവളുടെ നാവ് ചലിച്ചു

അതേ ‘നീ തന്നെ’      നീ എന്തിനാണ് മാനേജറെയും G.M. ആയാ എന്നെയും കാണാതെ! എന്തുകൊണ്ട് ഫ്‌ളോർ മാനേജർറായ മനോജിന്റെ കൈയിൽ അപ്പോയിമെന്റെ ലെറ്റർ ഏൽപ്പിച്ചു ജോയിൻ ചെയ്തു?  ‘മറിയാമ്മ ലക്ഷ്മിയെ ഒന്ന് നോക്കി ‘

അത്…….  പിന്നെ…….. ഞാൻ……… ലക്ഷ്‌മി ഒന്ന് വിക്കികൊണ്ട് ഗീതുവിനെ നോക്കി.

അതിനു കാരണം ഞാൻ ആണ് മാഡം ഗീതു മറിയാമ്മയെ നോക്കി പറഞ്ഞു
സാറും മാഡവും മീറ്റിങ്ങിൽ അയൊതൊകൊണ്ട് ആണ് ഞാൻ അങ്ങനെ ചെയ്തത് പിന്നെ ആദ്യ ദിവസം തന്നെ സിറിന്റെയും മാഡത്തിന്റെയും വായിൽ നിന്ന് ‘ചിത്ത ‘ കേൾപ്പിക്കേണ്ട എന്നു കരുതി ചെയ്തതാണ് ഇങ്ങനെ ഒക്കെ അയി തീരുമെന്ന് കരുതിയില്ല സോറി മാഡം….. ഗീതു പറഞ്ഞു കൊണ്ട് തല കുനിച്ചു.

ഒരേ മണ്ടത്തരങ്ങൾ കാണിച്ചു വച്ചിട്ട് “ഹും”
എന്തായാലും കഴിഞ്ഞാത്  കഴിഞ്ഞു “നടന്ന കാര്യങ്ങൾ മുഴുവൻ ഞങ്ങൾ തിരക്കി മനസിലാക്കി”
ലക്ഷ്മി നാളെ മുതൽ ജോലിക്ക് വരണമെന്ന് ആണ് എന്റെ ആഗ്രഹം ഇത് ഒരു നിസാര തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചു പോയതല്ലേ മോള് അത് അങ്ങ് മറന്നേക്കൂ.

ഇത്‌ വരെ നമ്മുടെ സ്ഥാപനത്തിൽ  നിന്ന് തെറ്റ് ചെയ്യാത്തവർ പുറത്ത് പോയിട്ടില്ല അതുകൊണ്ട് തന്നെ ലക്ഷ്മി നാളെ മുതൽ വരണം അല്ലങ്കിൽ ഞങ്ങൾക്ക്  അത് വലിയ സങ്കടമാകും അതാണ് ഞാൻ തന്നെ നേരിട്ട് വന്നത് പ്ലീസ് ലക്ഷ്മി വരണം

അയ്യോ മാഡം ! മാഡത്തെ പോലെ ഒരാൾ എന്നോട് ഇങ്ങനെ ഒന്നും പറയരുത് എനിക്ക് സഹിക്കാൻ പറ്റില്ല പ്ലീസ് ‘ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം ‘

Recent Stories

The Author

കലിയുഗ പുത്രൻ കാലി

1 Comment

  1. Thank you കാലി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com