ഏതായാലും നിങ്ങൾ രണ്ടുപേർക്കും തെറ്റിദ്ധാരണയുടെ പേരിൽ ചിത്തപ്പേരും കിട്ടിയില്ല ജോലിയും പോയില്ല അത് തന്നെ വലിയ കാര്യം (മിനി ഒരു നെടുവീർപ്പോടെ പറഞ്ഞു )
“ഏതായാലും നിന്റെ സാറിനെ പൂവിട്ട് പൂജിക്കണം അയാൾ കരണമാണല്ലോ നിങ്ങളുടെ നിരപരാധിത്യം തെളിഞ്ഞത് ”
ഹും….. എന്നാലും മിനി…… എനിക്ക് ഇപ്പോഴും ചില സംശയങ്ങൾ ഉണ്ട് ചിലപ്പോൾ എല്ലാം എന്റെ തോന്നൽ മാത്രം ആയിരിക്കും…
എന്താടി… കാര്യം പറ നീ…….. ?
മറിയാമ്മ മാഡത്തിന്റെ സംസാരത്തിൽ നിന്ന് ഇതിന്റെ പിന്നിൽ ആരൊക്കെയോ കളിച്ചപോലുരു തോന്നൽ !
എനിക്കും ഇപ്പോൾ അങ്ങനെ ഒരു തോന്നൽ ഉണ്ടാകാതിരുന്നില്ല ഗീതു പക്ഷേ ആര് ? എന്തിനുവേണ്ടി ?
ഹ….. ആർക്ക് അറിയാം എല്ലാം വിധിപോലെ വരട്ടേ….. പിന്നെ വേറൊരു കാര്യം നിന്നോട് പറയാൻ ഞാൻ വിട്ടുപോയി….
എന്താടി…… ഗീതു ?……
ഈ കാര്യം ഇത് വരെ ലച്ചുവിന് അറിയില്ല
ഇന്ന് വീട്ടിൽ പോയപ്പോൾ നിങ്ങൾ അവളോട് ഇതൊന്നും പറഞ്ഞില്ലേ……?
ഇല്ല…..
അത് എന്തുപറ്റി…. നിനക്ക് പറയാൻമേലാരുന്നോ… ഗീതു…..
മാഡം എന്നോട് പറഞ്ഞതാ അവളോട് എല്ലാം ഡീറ്റെയിൽസ് അയി പറയാം എന്ന് ഞാനാണ് പറഞ്ഞത് വേണ്ടന്ന്
എന്തിന്? ……..
അവളുടെ പ്രകൃതം എന്നെക്കാൾ കൂടുതൽ നിനക്ക് അറിഞ്ഞുകൂടേ…..
തൊട്ടാൽ പൊട്ടുന്ന സ്വഭാവം ആണ്
പെണ്ണിന് അതിന്റെ കൂടെ മറ്റൊരാൾക്ക് ലഭിക്കേണ്ടിയിരുന്ന ജോലിയാണ് തനിക്ക് കിട്ടിയത് എന്ന് അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ പുകില്
അതുകൊണ്ടാണ് അറിയിക്കാതെ ഇരുന്നത് !
ഈ ജോലി അവളുടെ ഭാവി നാത്തൂനായ നീ തന്നെ ചെയ്യുന്നതാ ശരി….. ഒക്കെ അല്ലേ…..
പിന്നെ ഞാൻ രാവിലെ വരുമെന്ന് കൂടി പറഞ്ഞേക്ക് “മാഡം പ്രേതെകിച്ചു പറഞ്ഞിരുന്നു അവളെയും കൂട്ടിയെ വരാൻ പാടുള്ളൂ എന്ന് ” (ചെറുചിരിയോടെ ഗീതു പറഞ്ഞു )
ആ കാര്യം ഞാൻ ഏറ്റു ഒക്കെ….. എന്ന ശരി ഞാൻ നാളെ വിളിക്കാം ഒക്കെ ബൈ ഡാ……
ഒക്കെ ബൈ……
“രാത്രി 7:30 കഴിഞ്ഞതോടെ ലച്ചു അമ്മക്ക് ആഹാരം കൊടുത്താ ശേഷം ഉമ്മറത്ത് അച്ചുവിനെയും കാത്തിരിക്കാൻ തുടങ്ങി ”
(അവരുടെ ഗ്രാമത്തിൽ ഒക്കെ അങ്ങനെയാണ് 8മണി കഴിഞ്ഞാൽ ഒട്ടുമിക്ക വീട്ടുകാരും കിടക്കും 10മണി കഴിഞ്ഞാൽ പത്തു ഉറക്കവും കഴിയും )
‘കാത്തിരിപ്പിന്റെ ഇടയിൽ ലച്ചു സ്വപ്‍ന ലോകത്തേക്ക് വീണുറങ്ങി… പോയി ‘
( ഒരു കൈ അവളുടെ തോളിൽ പതിച്ചതും അവൾ ഞട്ടി ഉണർന്നു നോക്കി അത് അവൻ ആയിരുന്നു അച്ചു )
നീ… എവിടെ പോയി കിടക്കുവാരുനാട ചെറുക്കാ……
രാത്രിയിൽ വന്നു മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി…. നടക്കുന്നു
“അൽപ്പം ഗൗരവത്തിലാണ് പുള്ളിക്കാരിയുടെ സംസാരം ”
അത് പിന്നെ ചേച്ചി……ഈ പാതി രാത്രിയിൽ 12 മണിവരെ വാതിലും തുറന്നിട്ട് ഉമ്മറത്ത് ഉറക്കം തൂങ്ങി ഇരിക്കുവെന്ന് ഞാൻ കരുതിയോ?
അകത്തു ഇരുന്നാൽ പോരായിരുന്നോ ഞാൻ വരുമ്പോൾ വിളിക്കുവായിരുന്നില്ലേ……
(കളിയോട് കൂടി അച്ചു പറഞ്ഞു )
അയ്യോ……. 12 മണിയോ….. ?
പിന്നില്ലാതെ.. (അച്ചു ചിരിച്ചു )
ഡാ….. ചെറുക്കാ…. ഒരു കിറുവെച്ചു തന്നാൽ ഉണ്ടല്ലോ…..
ആറാടി പൊക്കവും തൊണ്ണൂറു കിലോ തുക്കാവൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം….
Thank you കാലി…