അതിനു ഇത് ഔദാര്യം ആണെന്ന് ആരു പറഞ്ഞു നീ ജോലി ചെയ്യുന്നു അവർ അതിന്റെ കൂലി നിനക്ക് തരുന്നു അത്ര മാത്രം പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ അത് ആരുടെയും കുറ്റമല്ല നമ്മുടെ വിധിയാണ് എന്ന് കരുതിയാൽ മതി ലച്ചു പ്ലീസ്……… നീ വരണം പ്ലീസ് ലച്ചു
“ഗീതു ദയനീയമായി ലച്ചുവിന്റെ കണ്ണുകളിൽ നോക്കി അപേക്ഷിച്ചു.
അത്……. പിന്നെ……. അപ്പോൾ മിനിചേച്ചിയോട് ഞാൻ എന്തു പറയും ഗീതു ചേച്ചി അറിഞ്ഞാൽ സമ്മതിക്കില്ല അത് ഉറപ്പാണ്
നീ ഒന്ന് സമ്മതിച്ചാൽ മതി ബാക്കി കാര്യം ഞാൻ നോക്കി കൊള്ളാം “ഗീതു ലച്ചുവിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു ചിരിച്ചു
(അതിനു ശേഷം അവർ ഇരുവരും ചായയുമായി ഉമ്മറത്തേക്ക് വന്നു അവരെ കണ്ടതും അച്ചു എന്തോ കാര്യം ഗൗരവമായി പറയാൻ എന്നോണം എണീച്ചു അതിൽ നിന്ന് അവനെ പിന്മാറ്റാൻ വേണ്ടി ഗീതു അതിൽ ഇടപെട്ടു )
ലച്ചു നീ മാഡത്തിന് അമ്മയെ ഒന്ന് പരിചയപെടുത്തു അപ്പോയെക്കും ഞാൻ അച്ചുവിന്റെ വിശേഷങ്ങൾ ഒക്കെ ഒന്ന് തിരക്കട്ടെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
ലച്ചു മറിയാമ്മയും അയി അമ്മയുടെ അടുത്തേക്ക് പോയപ്പോൾ. ഗീതു അച്ചുവിനെയും വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി അൽപ്പം സമയത്തെ സംസാരത്തിന് ശേഷം ലച്ചു അവരുമായി പുറത്തേക്ക് ഇറങ്ങി ഗീതുവും അച്ചുവും സംസാരിക്കുന്ന രീതി കൊണ്ടപ്പോൾ തന്നെ ലച്ചുവിന് ഒരു സംശയം ഉള്ളിൽ ജനിച്ചു
അവർ യാത്ര പറഞ്ഞു പോയ പുറകെ അച്ചുവും അവിടെ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി
വൈകുന്നേരം 6മണിയോടെ ഗീതുവിന്റെ ഫോണിൽ അവൾ പ്രതീഷിച്ചയാളുടെ കാൾ തെളിഞ്ഞു അവൾ പേര് നോക്കി ഒരു ചിരിയോടോ ആ കാൾ എടുത്തു………..
ഗീതു ആ കാൾ അറ്റെന്റ ചെയ്തു….. !
ഹലോ……. ഞാൻ നിന്റെ കാൾ പ്രതീക്ഷിച്ചിരുന്നു ഇപ്പോയെങ്കിലും വിളിക്കാൻ ഒന്ന് തോന്നിയല്ലോ ഭാഗ്യം “കാളിയാക്കുന്ന രീതിയിൽ ” അവൾ പറഞ്ഞു…….
(മറുഭാഗത്തു ഒരു നേരിയ കരച്ചിൽ ഉണരുന്നത് ഗീതു ശ്രദ്ധിച്ചു )
ഹലോ……. ഡീ……. മിനി….. നീ കരയുവാണോ? ഹലോ……
സോറി…..സോറി…… ഡാ ഞാൻ എല്ലാ കാര്യങ്ങളും പറയാറുള്ള നിന്നോട് പോലും ഇത് മാത്രം മറച്ചുവെക്കേണ്ടി വന്നു ഗീതു…. എന്റെ സാഹചര്യവും ഗതികേടും കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് ‘അച്ചു….. അവനൊരു പാവമാ ഞാൻ…… ഞാനാണ് ……….. എല്ലാത്തിനും കാരണം ‘
“അത്രയും പറഞ്ഞതും മിനി പൊട്ടിക്കരഞ്ഞുപോയ് ”
മിനി…… മിനി……….. ഡീ…. ഒന്ന് സമാധാനിക്ക് ഇങ്ങനെ കിടന്നു മോങ്ങാതെ ചില കൊച്ചു പിള്ളേരെപ്പോലെ ഛേ…….. ‘ഈർച്ചയോട് കൂടി അവൾ പറഞ്ഞു’
അപ്പോളും മറുതലയ്ക്കൽ ഒരു ഏങ്ങലടി തുടരുന്നുണ്ടായിരുന്നു
എടീ….. ഒന്ന് നിർത്തു അതിന് ഞാൻ നിന്നെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ ഇത് എന്തോരു കഷ്ടമാണ് എന്റെ ദൈവമേ……..
ഡീ…. പെണ്ണേ…… നിർത്തുന്നുടോ അല്ലങ്കിൽ എന്റെ വായിൽ നിന്ന് വല്ലതും കേൾക്കുമേ… നീ……….
“അപ്പോൾ മറുഭാഗം ശാന്തമാണെന് തോന്നുന്നു അനക്കം ഒന്നും തന്നെ ഇല്ല ”
ഹലോ…….. എടീ………. മിനി…… ഹലോ?
ഹും……….
എടീ…. എന്നെപ്പോലൊരു ഭർത്താവ് ഉപേക്ഷിച്ചു പോയ പെണ്ണിന് മനസിലാക്കും നിന്റെ ഒറ്റപ്പെടലിന്റെ വേദന…
‘അതും കുട്ടികൾ പോലും ഇല്ലാത്ത ഈ അവസ്ഥായിൽ പക്ഷേ അതൊന്നും അല്ല ഇവിടുത്തെ പ്രശ്നം.
ലച്ചുവിന്റെ കുടുംബത്തിന്റെ ഇപ്പോഴുത്തെ സാഹചര്യം പിന്നെ ഈ കാര്യം അറിഞ്ഞാൽ ഉണ്ടാക്കുന്ന അവരുടെ അവസ്ഥാ
അത് നമ്മൾ ഓർക്കേണ്ടേ എന്റെ മിനി……
ഇതെല്ലാം ഞാൻ എന്നോട് തന്നെ ഒരു ആയിരം ആവർത്തി പറഞ്ഞു നോക്കി ഗീതു….
പക്ഷേ…….. എന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല.
എനിക്ക് വേണം..എനിക്ക് വേണം………. അവനെ വിട്ടുകളയാൻ നീ….. എന്നോട് നിര്ബത്തിക്കരുത് പ്ലീസ്……ഗീതു… എന്റെ പ്രാണനാണ് അവൻ
എന്റെ മിനി.. നീ…. എന്റെ തലയ്ക്കു ഭ്രാന്ത് പിടിപ്പിക്കുമോ?
നാട്ടുകാര് അറിഞ്ഞാൽ…… നീ ആണെങ്കിൽ കല്ലിയാണം കഴിഞ്ഞ ഒരു സ്ത്രീ….. നിൻറെ ഭർത്താവ് ആണെങ്കിൽ അന്യ രാജ്യത്തും പോരേ……. പുകിലിന് !
Thank you കാലി…