ലച്ചു…… നീ ഒന്ന് ഇങ്ങ് വന്നേ…… വാടി പെണ്ണേ ഞാൻ ഒന്ന് പറയട്ടെ (ഗീതു ബലമായി ലച്ചുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു.
നടക്കുന്നതിന് ഇടയിൽ ലച്ചു പുറകിലേക്ക് നോക്കി കയറി ഇരിക്ക് മാഡം ഞാൻ ചായ എടുക്കാം
ഹും….. മറിയാമ്മ അവർക്ക് പിന്നൽ അനുഗമിച്ചു
വീടിന്റെ മുന്നിൽ എത്തിയതും അച്ചു വീടിന്റെ അകത്തുനിന്നും ഒരു തടസംപോലെ മറിയാമ്മയുടെ മുൻപിൽ വന്നുനിന്നു “അവർ അൽപ്പം പരിഭ്രമിച്ചു അവനെ നോക്കി ” ലച്ചു ഇടക്ക് കയറി മാറിനിൽക്ക് എന്ന് അവനെ കണ്ണുകൊണ്ട് കാണിച്ചു ‘അവൻ ദേഷ്യത്തോടെ വരാന്ത ചവിട്ടികുലിക്കി അവിടെ ഇരുന്ന ഒരു കസേരയിൽ കയറിയിരുന്നു മുഖം വീർപ്പിച്ചു ‘(അച്ചു അങ്ങനെയാണ് അൽപ്പം എടുത്തുചാട്ടവും മുൻദേഷ്യവും അവന്റെ കൂടപ്പിറപ്പാണ് പക്ഷേ അതൊന്നും ലച്ചുവിന്റെ അടുത്ത് വിലപോകില്ല അല്ലെങ്കിൽ അവൻ അതിനു സാധിക്കുകയില്ല എന്ന് പറയുന്നതായിരിക്കും ശരി ‘അത്രക്കും സ്നേഹം ബഹുമാനവും ‘ആയിരുന്നു തന്റെ ചേച്ചിയോട് )
അച്ചുവിനെ കണ്ടതും ഗീതു ഒന്ന് സൂക്ഷിച്ചു നോക്കി
അവളുടെ നോട്ടം കണ്ട് അവനും ഒന്ന് പതറി
ഇത് എന്റെ അനുജൻ അച്യുതൻ ലച്ചു അവന്റെ തോളിൽ പിടിച്ചു കൊണ്ട് അവർക്ക് പരിചയപ്പെടുത്തി
ഓ…… ഇയാളെ എനിക്ക് പരിചയപ്പെടുത്തേണ്ട ഞങ്ങൾ തമ്മിൽ നേരത്തെ പരിചയം ഉള്ളതാ അല്ലേ അച്ചു അവനെ നോക്കി ഒരു വഷളൻ ചിരിയോടെ ഗീതു പറഞ്ഞു
അതെങ്ങനെ ലച്ചു ആശ്ചര്യത്തോടെ ഗീതുവിനെ നോക്കി
അത്…….. പിന്നെ……. പറയാൻ വിക്കുന്നപോലെ അവനെ നോക്കി
അത് ചേച്ചി അന്നൊരു ദിവസം മിനിചേച്ചി വണ്ടിയില്ലാത്ത കൊണ്ട് എന്നെ വന്നു വിളിച്ചില്ലേ ഒരു കൂട്ടുകാരിയുടെ വീടിന്റെ പാലുകാച്ചുണ്ടന്നും പറഞ്ഞുകൊണ്ട്……. അന്ന് പോയത് ഈ ചേച്ചിയുടെ വീട്ടിലാ അവൻ പെട്ടന്ന് ചാടി കയറി പറഞ്ഞു
ഓ അതുശരി ലച്ചു ഗീതവുമായി വീടിന്റെ അകത്തേക്ക് കയറി മറിയാമ്മ മാഡം അവിടെ ഉമ്മറത്ത് കിടന്ന കസേരയിൽ കയറി ഇരുന്നു
(ഗീതു അകത്തോട്ട് കയറുമ്പോൾ അച്ചുവിനെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്
അവനാണെങ്കിൽ അകെ വിരളി പിടിച്ച മട്ടാണ് )”എന്നെ ഇവിടെ കാണുമെന്ന് ഇവൻ ഒട്ടും പ്രതിഷിച്ചു കാണത്തില്ല അവൾ മനസ്സിൽ ഉരുവിട്ടു ”
“അപ്പോൾ ലച്ചുവിന്റെ മനസ്സിൽ മറ്റൊന്ന് ആയിരുന്നു ചിന്ത ഈ കാര്യം താൻ അച്ചുവിനോട് ഇതു വരെ പറഞ്ഞിട്ടില്ല ഞങ്ങൾ സംസാരിച്ചതും കേട്ടിട്ടില്ല പിന്നെ എങ്ങനെ അവൻ ഇതൊക്ക അറിഞ്ഞു ഇനി ചിലപ്പോൾ മിനിചേച്ചി പറഞ്ഞത് ആയിരിക്കുമോ ‘ഹാവൂ’ അവൾ ഒരു തണുപ്പൻ മട്ടിൽ അതു തള്ളിക്കളഞ്ഞു ചായ ഇടാൻ പാൽ അടുപ്പിൽ വച്ചു പിന്നെ ഗീതുവിനെ ഒന്ന് നോക്കി.
എടി… ലച്ചു നീ എന്തിനാ അങ്ങനെ മാഡത്തിനോട് പറഞ്ഞത്?
പിന്നെ ഞാൻ എന്തു പറയണവായിരു ഗീതു?
എടി നിന്റെ കാര്യങ്ങൾ മിനി എന്നോട് പണ്ടേ പറഞ്ഞിട്ടുള്ളതാ അതുകൊണ്ട് തന്നെ നിന്നെ കുറച്ചു എനിക്ക് എല്ലാം അറിയാം അതുകൊണ്ട് തന്നെ പറയുവാ mc ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ഒരു ജോലി ലഭിക്കുന്നത് തന്നെ നിന്റെ ഭാഗ്യം ആണ് മോളെ ” ഞാൻ അച്ഛൻ ഉപേക്ഷിച്ച എന്റെ കുഞ്ഞിനേയും അമ്മയും അനിയത്തിമാരും അടങ്ങുന്ന കുടുംബത്തിനെയും നോക്കുന്നത് അവിടുത്തെ വരുമാനം കൊണ്ട് മാത്രമാണ്
അതിനു ഞാൻ എന്തുവേണം അവിടെ തിരിക്കെ ജോലിക്ക് വരണമെന്ന് ആണോ ? “ഒരു പുച്ഛഭാവത്തിൽ അവൾ ഗീതുവിനെ നോക്കി ”
എടി ഞാൻ പറയുന്നത് ഒന്ന്….
ഗീതു തനിക്ക് അറിയുമോ? ഞാൻ എന്റെ അച്ഛന് തുല്യം കാണുന്ന ഒരു മനുഷ്യൻ ഉണ്ട് ഈ ഭൂമിയിൽ അദ്ദേഹത്തിനോട് ഞാൻ ഒരു വാക്ക് പറഞ്ഞാൽ മതി എന്റെ എല്ലാ ദുരിതങ്ങളും മാറും പക്ഷേ ഞാൻ പറയില്ലടോ അങ്ങനെ ആരുടെയും ഔദാര്യം പറ്റി ജീവിക്കാൻ ഈ സഖവ് കരുണന്റെ മകൾക്ക് പറ്റില്ലടോ “അങ്ങനെ ഉള്ള എന്നെ ആണ് അവിടേക്ക് തിരികെ വിളിക്കുന്നത് !
Thank you കാലി…