ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 41

(ലച്ചുവിനെ നോക്കി കണ്ണുകൾ അടച്ചു ഒരു കള്ളചിരിയോട് കൂടി ആദി പറഞ്ഞു…..
അവൾ  അതുകേട്ടതും ചെറിയൊരു ചമ്മലോടുകൂടി
അവനിൽ നിന്ന് നോട്ടം മാറ്റി )

(അപ്പോൾ അവിടേക്ക് വേഗത്തിൽ…..   വാതിൽ തള്ളിത്തുറന്നു കൊണ്ട് മറ്റൊരാളും രംഗപ്രേവേഷം  ചെയ്തു
കൈയിൽ ഒരു മൊബൈലും നീട്ടികൊണ്ടാണ് വരവ് )

‘എന്തുവാടാ……  അലി…..  ഇങ്ങനെയാണോ…..?
ഒരു മുറിയിലേക്ക് കയറി വരുന്നത് മറിയാമ്മ അത് ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു ‘

അതിന് ഞാൻ എന്തുചെയ്യാനാണ് മനുഷ്യനെ നിലത്ത് നിർത്തിയാൽ അല്ലെ അങ്ങനെ വരാൻ പറ്റൂ

(അവൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞു )

അണ്ണാ…..  കാൾ ഫോർ യൂ…..

(അലി ആ ഫോൺ ആദിക്ക് കൊടുത്തു  അവൻ അതിൽ നോക്കിയ ശേഷം അടുത്തുള്ള റൂമിലേക്ക് നടന്നു  ഡോർ അടച്ചു)

അഞ്ചു മിനിറ്റ് സംസാരിച്ചു  കഴിഞ്ഞു പിന്നെ പുറത്തുവന്നു ഫോൺ അലിക്ക് കൊടുത്തു

ഡാ……  നീ  ഉടനെ  തന്നെ സിംഗപ്പൂരിലേക്ക് വിട്ടോ….
ഒരു പുതിയ പ്രൊജക്റ്റ്‌ കിട്ടാനുള്ള ചാൻസ് ഉണ്ട്.
എനിക്ക് ഈ സാഹചര്യത്തിൽ ഇവിടുന്ന് മാറിനിൽക്കാൻ പറ്റില്ല എല്ലാം ഒന്ന് ശരിയാക്കണം ഇവിടെ   !

പിന്നെ ഡീൽ ഒക്കെ ആണെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി അപ്പോൾ ഞാൻ വന്നോളാം…..
( ആദി അലിയെ നോക്കി പറഞ്ഞു )

പിന്നെ…..വൈകിയാലും  തറവാട്ടിൽ കയറിയിട്ട് പുറപ്പെട്ടമതി .
അച്ഛമ്മ ഇന്നലെയും കൂടി നിന്നേ തിരക്കി
ഞാൻ രണ്ടു ദിവസം കഴിഞ്ഞു വന്നേക്കാം എന്ന് പറഞ്ഞേക്ക്‌  തിരക്കിയാൽ.

അപ്പോൾ ശരി നീ വിട്ടോ…

ഒക്കെ അണ്ണാ…… ശരി…..  ബൈ ( അലി പുറത്തേക്ക് പോയി )

“ആദി വീണ്ടും പോയി അവിടെ ഇരുന്നു ”

അച്ചായാ…..  ഈ ലക്ഷ്മിയുടെ ഡീറ്റെയിൽസ് ഇവിടെ ആഡ് ചെയ്തിട്ടുണ്ടോ? (ആദി ചോദിച്ചു )

യെസ്,  സർ…….

ഒന്ന് കാണിച്ചേ……..

ഒരു മിനിറ്റ്  സർ…

(മാനേജർ ആ  ടേബിളിൽ ഇരുന്ന കംപ്യൂട്ടറിൽ  നിന്ന് ഒരു ഫയൽ പ്രിന്റ് എടുത്തു
ആദിക്ക് നൽകി അവൻ അത് പരിശോധിച്ചു ഇടക്ക് ഇടക്ക് ലച്ചുവിനെയും  നോക്കി…..  )

അച്ചായാ….. പിരിച്ചു വിട്ടവർക്ക്  പകരം എത്ര വേക്കൻസി ഉണ്ട് ഇപ്പോൾ ?

(അയാൾ വീണ്ടും കംപ്യൂട്ടറിൽ ഒന്ന് നോക്കി )

ഇവിടെ ലോക്കൽ സെക്ഷനിൽ 5, ഓഫീസിൽ 1, സബ് ഓഫീസിൽ 3,  സർ…..

ഒക്കെ…..  അപ്പോൾ ഒരു കാര്യം ചെയ്യൂ…..

(മറിയാമ്മയെ നോക്കി കൊണ്ട് ആദി തുടർന്നു )

ഗീതുവിനേ സബ് ഓഫീസിലേക്ക് പ്രമോഷൻ കൊടുത്തേക്ക്.
പിന്നെ ലക്ഷ്‌മിക്ക് ഇവിടെ ഓഫീസിലും  കൊടുത്തേക്ക് . പിന്നെ രണ്ടുപേരെയും C-പ്ലസ് ക്യാറ്റഗറിയിലേക്ക് മാറ്റിയെക്ക് ……

(മാറിയമ്മ ഒരു ചെറുചിരിയോടെ ഒക്കെ എന്ന് ആദിയോട് പറഞ്ഞു)

“അപ്പോൾ ഇന്നു മുതൽ നിങ്ങൾ രണ്ടുപേരും’ mc ഗ്രൂപ്പിന്റെ’ സ്ഥിരം ജീവനക്കാർ ആണ്…….
സന്തോഷം ആയല്ലോ രണ്ടുപേർക്കും  അവരെ നോക്കി ഒരു ചെറുചിരിയോട് കൂടി   മറിയാമ്മ പറഞ്ഞു”

‘അതു കേട്ടതും പെട്ടെന്ന് ഗീതുവും ലച്ചുവും ചാടി എഴുന്നേറ്റു നിന്ന്  കൈകൂപ്പി കണ്ണുനീർ പൊഴിച്ച് കൊണ്ട് ഒരുപോലെ പറഞ്ഞു’

1 Comment

  1. Thank you കാലി…

Comments are closed.