അങ്ങനെ ഒരെന്നും ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ
പുറകിൽ വാതിൽ തുറക്കുന്ന ശബ്ദവും കാല്പെരുമാറ്റവും…….
മറിയാമ്മ മാഡത്തിന്റെ പെട്ടന്നുള്ള എഴുനേറ്റവും ഭയഭക്തി ബഹുമാനവും ഒക്കെ കണ്ടതോടുകൂടി അയാൾ വന്നു എന്ന് ലച്ചു മനസിലാക്കി കഴിഞ്ഞിരുന്നു
“ലച്ചുവും, ഗീതുവും സ്വയം അറിയാതെ മാറിയമ്മയോട് ഒപ്പംകൂടി എണിറ്റു നിന്നു ”
ആ കാൽപ്പെരുമാറ്റം അടുക്കും തോറും അവളുടെ മനസ്സിൽ എവിടുന്നോ ഒരു ടെൻഷൻ ഓടിയെത്തിയപോലെ അനുഭവപെട്ടു.
കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു കൈവിരലുകൾ അൽപ്പം വിറയാലോടുകൂടി നെറ്റിത്തടത്തിലെ വിയർപ്പുത്തുള്ളികളെ തഴുകി മറച്ചു
വാട്ട് ഹാപ്പെൻഡ് അറ്റ് ദി ബിഗിനിങ് ?
“ലച്ചുവിന്റെ ഭയത്തെ കിറി മുറിച്ചുകൊണ്ട് മറിയാമ്മയുടെ ശബ്ദം അവിടെ ഉയർന്നു…….
വരുന്ന വഴിക്ക് ഒരു സ്ഥാലത് ഒന്ന് കയറി…!
“അവന്റെ മധുരമുള്ള ശബ്ദം ആ മുറിയിൽ ഉയർന്നു”
‘ ഇയാൾക്ക് ഇങ്ങനെയും സംസാരിക്കാൻ ഒക്കെ അറിയാം അല്ലേ ലച്ചുവിന്റെ ഉള്ളിൽ കുശുമ്പ് നിറഞ്ഞ ഒരു ആലോചന ‘
ചേട്ടത്തി…… ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നോട് ഇങ്ങനെ ഇംഗ്ലീഷിൽ കാലപുലന്നു സംസാരിക്കരുത് എന്ന്.
എത്ര പറഞ്ഞാലും ഈ അച്ചായത്തിയുടെ തലയിൽ കയറുകയില്ലെന്നു പറഞ്ഞാൽ അൽപ്പം കാട്ടിയാണ് എന്റെ കർത്താവെ…….
(അത്രയും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് മറിയാമ്മയുടെ തലയ്ക്കു ഒന്ന് കിഴുക്കി ‘തമാശപോലെ ‘
അവരെ എല്ലാവരെയും നോക്കികൊണ്ട് കൈയിൽ ഇരുന്ന ആ ലാദറിന്റെ ലാപ്ടോപ് ബാഗ് അവൻ ആ വലിയ ടെബിളിന്റെ മുകളിൽ വെച്ചു കൊണ്ട് അവിടെ ഇരുന്നു.)
(അതെല്ലാം കണ്ടുകൊണ്ട് അവരെ ഇരുവരെയും പരസ്പരം മാറി മാറി അന്ധിച്ചു നോക്കിയിരിക്കുന്നു ലച്ചുവും ഗീതുവും…!
“പ്രതേകിച്ചും ‘ഗീതു’…….. ഇത്രയും നാൾ അവിടെ ജോലി ചെയ്തിട്ടും അവർ തമ്മിൽ ഇങ്ങനെ ഇടപഴയകുന്നത് അവൾ ആദ്യമായാണ് കാണുന്നത്.
പിന്നെ അതിനുള്ള അവസരം ലഭിച്ചിരുന്നില്ലാ എന്നുള്ളത് മറ്റൊരു സത്യം ”
(ആദി….. മുഖത്തു തഴുകികൊണ്ട് ലച്ചുവിനെ തന്നെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നോട്ടം സഹിക്കാൻ വയ്യാതെ അവൾ തലകുനിച്ചു ചമ്മി താഴേക്കു നോക്കിയിരുന്നു )
“അതുകണ്ടതും മറിയാമ്മയും, ഗീതുവും കൂടി ചിരിച്ചു….
ആദിയും അവർക്ക് ഒപ്പം ചേർന്നു മൂന്നു പേരും പൊട്ടിച്ചിരിച്ചു……
കൂടുതൽ അവളെ ഇട്ട് വട്ടക്കെണ്ടേ എന്നു കരുതി ടേബിളിൽ ഇരുന്ന ഫോണിലൂടെ മാനേജറെ വിളിപ്പിച്ചു.
അൽപ്പം സമയത്തിനുള്ളിൽ അയാൾ അവിടേക്ക് വന്നു !
ഹാ….. അച്ചായാ ഇത് ലക്ഷ്മി….. ന്യൂ അപ്പോയ്ന്റ്മെന്റ് ആണ്……
(ലച്ചുവിനെ നോക്കി കൈചൂണ്ടി കൊണ്ട് ആദി പറഞ്ഞു )
സർ….. ഞങ്ങൾ ആദ്യമേ…. ജോൺസറിനെ കണ്ടിരുന്നു (ഗീതു ചാടിക്കയറി പറഞ്ഞു )
അതിന് ഇപ്പോൾ നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ?
(അവളെയും തറപ്പിച്ചു ഒന്നുനോക്കി ദേഷ്യത്തിൽ ആദി പറഞ്ഞു )
“ഗീതു….. ശരിക്കും ഒന്ന് ഭയന്നു ”
അല്പനിമിഷത്തിനുള്ളിൽ ആ മുറിയിൽ ഒരു കൂട്ടച്ചിരി…… നിറഞ്ഞു
ഗീതുവും, ലച്ചുവും അത്ഭുതത്തോടെ അവിടേക്ക് നോക്കുമ്പോൾ.
അവരെ നോക്കി നിന്ന് ചിരിക്കുന്ന ആദിയെയും മറിയാമ്മയെയും ജോണിനെയും ആണ് കണ്ടത്.
(ഇത് എന്തു കുത്ത് എല്ലാത്തിനും വട്ടായോ എന്റെ കൃഷ്ണ ലച്ചു പതിയെ പറഞ്ഞു )
ഹേയെ… വെട്ടൊന്നുമല്ല നിങ്ങളുടെ മനസ് ഒന്ന് കൂൾ അക്കാൻവേണ്ടി ചെയ്തതാ….
Thank you കാലി…