കരിയില കാറ്റിന്റെ സ്വപ്നം 2
Oru Kariyila Kaattinte Swapnam Part 2 | Author : Kaliyuga Kali
Previous Part
ലച്ചു ആരാണ് ? കാറിനുളളിൽ എന്നു അറിയാൻ ആകംക്ഷയോടെ അവിടേക്ക് നോക്കി നിക്കുകയാണ് തന്റെ നിൽപ്പ് കണ്ടു ആരാണ് ചേച്ചി അവിടെ എന്നു തിരക്കി അവളുടെ അടുത്തേക്ക് അച്ചുവും വന്നുചേർന്നു അവന്റെ ചോദ്യത്തിന് അറിയില്ല എന്നു അവൾ മുഖം കൊണ്ട് ഗോഷ്ടികാണിച്ചു പിന്നെ ഇരുവരും മുന്നിൽ കണ്ട കാറിലേക്ക് നോട്ടം പായിച്ചു……..
ആ വാഹനത്തിന്റ പിറകിലെ ഇരു ഡോറുകൾ തുറന്നു രണ്ടുപേർ പുറത്തേക്ക് വന്നു.അവളെ നോക്കി നിന്നു
ആദ്യത്തെ മുഖം അവളുടെ മനസ്സിൽ ഭയം വരുത്തിയെങ്കിൽ രണ്ടാമത്തെയാൾ അവളുടെ മുഖത്തു അത്ഭുതം പടർത്തി
ഗീതു …….. അവളുടെ നാവ് മന്ത്രിച്ചു
വേഗത്തിൽ ഓടിച്ചെന്നു ആ കൈകളിൽ പിടിച്ചു പൊട്ടിക്കരഞ്ഞു
അയ്യേ…… എന്തുവാടി പെണ്ണേ ഇതു
സോറി…….. ഗീതു ഞാൻ കാരണം തന്റെയും കൂടി ജോലി………… പറഞ്ഞു മുയുവിക്കും മുന്നേ ലച്ചു ഏങ്ങലടിച്ചു കരയാൻ തുടങ്ങി
അതൊന്നും സാരമില്ലടോ എന്തു കോലമാണ് ഇത് ഇന്നലെ ഒത്തിരി സങ്കടപ്പെട്ടുയെല്ലേ നീ….. ലച്ചുവിന്റെ മുഖത്തു താലോടികൊണ്ട് അൽപ്പം വേദനയോടെ ഗീതു ചോദിച്ചു
ചിലപ്പോൾ സങ്കടം കൊണ്ട് ഉറങ്ങി കാണില്ല അതാ മുഖം അങ്ങനെ വല്ലാതെ ഇരിക്കുന്നേ അല്ലേ ലച്ചു…… (പാവം കുട്ടി മറു വശത്തുനിന്ന് ഒരു ആത്മഗതം പോലെ മൊഴിഞ്ഞു )
ലച്ചു അറിയാതെ ആ മുഖത്തേക്ക് നോട്ടം എറിഞ്ഞു
(അത് അവരായിരുന്നു ഇന്നലെ അവിടെവച്ചു കണ്ട ആ പ്രായംചെന്നാ സ്ത്രീ )
ഡി ലച്ചു…….. ഇത് മറിയാമ്മ മാഡം എന്നു പറഞ്ഞാൽ മാണിക്യ മുറ്റത്ത് ചന്ദ്രശേഖർ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ നേടും തൂണുകളിൽ ഒന്ന് എന്നു വേണമെങ്കിൽ പറയാം അവരെ നോക്കി കുസൃതി ചിരിയോടെ വലിയ കാര്യം പറയും പോലെ പറഞ്ഞു
മതി… മതി….. എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ ( നീ ഒരു ഭയങ്കരി തന്നാടി എന്ന മട്ടിൽ തലയാട്ടി അവർ ) ചിരിച്ചു കൊണ്ട് ഗീതുവിനെ മറിയാമ്മ ഒന്നു നോക്കി.
‘പിന്നെ ലച്ചുവിനോടായി തുടർന്നു ‘
എന്റെ ലക്ഷ്മി ഇവള് പറയുന്ന പോലെയൊന്നും അല്ലാ ഞാനും നിങ്ങളെ പോലെ തന്നെ അവരുടെ ഒരു ജോലിക്കാരി മാത്രമാണ് പിന്നെ ആ കുടുബത്തിൽ അൽപ്പം സ്വാതന്ത്ര്യം എനിക്ക് നല്കിട്ടുണ്ട് അത്രമാത്രം !
അതിനു ഞാൻ ഇപ്പോൾ അവിടുത്തെ ജോലിക്കാരി അല്ലാലോ മാഡം പിന്നെ ഇതൊക്കെ എന്നോട് എന്തിന് പറയണം ലച്ചു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി അൽപ്പം ഉറച്ച സ്വരത്തിൽ പറഞ്ഞു
ലക്ഷ്മി…. അത് (അവർ പറയാൻ വന്നത് മുഴുവനാക്കും മുൻപേ ലച്ചു അവർക്ക് നേരെ കൈ ഉയർത്തി തടഞ്ഞു,
എന്നിട്ട് മാറി നിൽക്കുന്ന അച്ചുവിനെ നോക്കി അകത്തേക്ക് പോകാൻ പറഞ്ഞു അവൻ മടിച്ചു നിന്നപ്പോൾ അവൾ അൽപ്പം സ്വരം കടുപ്പിച്ചു പറഞ്ഞു അതോടെ അവൻ അകത്തേക്ക് കയറി പോയി) ഗീതുവും അതു കണ്ടപ്പോൾ ഒന്ന് ഞെട്ടി
മാഡം ഞങ്ങൾ പാവപെട്ടവരാണ് എന്നു കരുതി അയാളെ പോലെ പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന ഒരാളുടെ ഭ്രാന്തൻ കളിക്ക് കൂട്ടുനിക്കാൻ ഉള്ളതല്ല എന്റെ ജീവിതവും സമയവും, അല്ലങ്കിൽ തന്നെ ഞാൻ ചെയ്ത തെറ്റ് എന്താണ്? മാഡം ജോയിൻ ചെയ്യാൻ അൽപ്പം ഒന്ന് വൈകിപ്പോയി അത് ഇത്ര വലിയ തെറ്റാണോ? എന്റെ കഷ്ടപ്പാടുകൾ അറിഞ്ഞ ഈ ഗീതു അതിന് എന്റെ കൂടെ നിന്നു അത് തെറ്റാണോ? മനസാക്ഷി ഉള്ള ആ മനുഷ്യൻ എന്നോട് അൽപ്പം കരുണ കാണിച്ചു അത് ഒരു തെറ്റാണോ? അവൾ സങ്കടത്തോടെ ചോദിച്ചു (എന്നിട്ടും മാറിയമ്മയിൽ യാതൊരു ഭാവമാറ്റവും ഉണ്ടാകാതിരുന്നത് അവൾ ശ്രദ്ധിച്ചു )
ലക്ഷ്മി…….. മോൾക്ക് പറയാനുള്ളത് മുഴുവനും പറഞ്ഞു തീർന്നോ എങ്കിൽ എനിക്ക് പറയാനുള്ളതും കൂടി കേൾക്കണം പ്ലീസ്…….
(ലച്ചു അപ്പോൾ അവളിൽ വന്ന മുഴുവൻ ദേഷ്യം സങ്കടവും കടിച്ചമർത്തി കൊണ്ട് തല കുനിഞ്ഞു നിന്ന് കിതച്ചു )
ഇതെല്ലാം ‘അഹങ്കാരം’ ആണ് ദൈവത്തെ മറന്നുകൊണ്ടുള്ള “അഹങ്കാരം ”
ആരോടാനില്ലാതെ പറഞ്ഞു കൊണ്ട് അവരിൽ നിന്ന് മുഖം വെട്ടിച്ചു ഗീതുവിനെ നോക്കി
“പ്ലീസ് മോളെ ഒന്ന് അടങ് ” ഗീതു അവളെ നോക്കി അഭ്യാർത്ഥന പോലെ മുഖം കൊണ്ട് ഗോഷ്ട്ടി കാട്ടി
Thank you കാലി…