എന്റെ ഹയർ സെക്കന്ററി പഠനകാലം അത്യാവശ്യം നല്ലപോലെ തന്നെ പഠിച്ചു പോകുന്നു… ഡോക്ടർ ആവണം എന്ന അതിയായ ആഗ്രഹം കൊണ്ട് ബയോളജി സയൻസ് തന്നെയാണ് ഉപരി പഠനത്തിന് തിരഞ്ഞെടുത്തത്…
ആ ഇടയ്ക്കയാണ് റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ഗവണ്മെന്റ് തലത്തിൽ തീരുമാനമായത് അതിനുവേണ്ടി പഞ്ചായത്തിന്റെ സ്ഥലം കൂടെ അധികാരികൾ ഉൾപെടുത്തിയിരുന്നു… അപ്രതീക്ഷിതമായിട്ടായിരുന്നു ആ കറുത്ത ദിനം ഞങ്ങളുടെ ജീവിത്തിൽ പതിച്ചത്…
അച്ഛന്റെ കട ഇരിക്കുന്ന സ്ഥലം റോഡ് വീതി കൂട്ടുന്നതിനു വേണ്ടി അധികാരിക്കൾ പൊളിച്ചു മാറ്റി… അച്ഛന് ഒന്നും തന്നെ ചെയുവാൻ പറ്റിയില്ല ഇരുപത് കൊല്ലം അന്നം തന്നിരുന്നു സ്ഥാനത് നിന്നും ഇറങ്ങി പോകേണ്ട അവസ്ഥ… ഉപജീവനത്തിന് ഇനി എന്ത് എന്ന വലിയ ചോദ്യം..
പ്രതീക്ഷകളും മോഹങ്ങളും എല്ലാം അസ്തമിച്ച സമയം..
ജീവിക്കണം ജീവിച്ചു കാണിക്കണം എന്ന ഉറച്ച തീരുമാനത്തോടെ അച്ഛൻ വീണ്ടും ഗോദയിലേക്ക് ഇറങ്ങി.. അച്ഛന്റെ സുഹൃത്തുക്കൾ മുഖേന വീണ്ടും പലിശക്ക് പൈസ വാങ്ങി കുറച്ചകലെ നീങ്ങിയിട്ടുണ്ട് ഒരു ചെറിയ കട സ്വന്തമായി വാങ്ങി… പക്ഷേ പ്രതീക്ഷിച്ചപോലെ കച്ചവടവും കാര്യങ്ങളൊന്നും നടന്നില്ല അടവുകൾ തെറ്റി കടകൾക്കു മീതെ കടങ്ങൾ കുന്ന് കയറിക്കൊണ്ടിരുന്നു…. ഇത്രയും പ്രേശ്നങ്ങൾക്കിടയിലും അച്ഛന് താങ്ങായി എപ്പോഴും എന്റെ അമ്മ കൂടെയുണ്ടായിരുന്നു… അത് മാത്രമായിരുന്നു അച്ഛന്റെ ഏക ആശ്വാസം…
ഈ സമയത്ത് തന്നെയാണ് എന്റെ പ്ലസ് ടു പഠനകാലം കഴിഞ്ഞത് പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ഞാൻ നല്ല മാർക്കോട് കൂടി തന്നെ പ്ലസ് ടു പാസായി….
അതിനുശേഷം എൻട്രൻസ് എഴുതി എന്നാൽ ആരോ മുൻകൂട്ടി വിധിച്ചത് പോലെ എൻട്രൻസ് പാസായി എങ്കിലും എംബിബിഎസ് ന് സീറ്റ് കിട്ടിയില്ല നെയ്തു വെച്ച സ്വപ്നമെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി….
എന്റെ അവസ്ഥയും അച്ഛന്റെ വിഷമവും എല്ലാം കൂടി ആയപ്പോൾ ഞാൻ കുറച്ചകലെയുള്ള പ്രൈവറ്റ് പോളിയിൽ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ് ചേർന്നു…
അവിടുത്തെ ക്യാമ്പസ് ലൈഫ് എന്നെ മൊത്തത്തിൽ മാറ്റിമറിച്ചു… ആദ്യവർഷം വലിയ കാര്യത്തിൽ പ്രശ്നങ്ങളും കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല നല്ല രീതിയിൽ തന്നെ ആദ്യത്തെ രണ്ട് സെമസ്റ്റർ പഠിച്ച് പാസ്സായി…
രണ്ടാംവർഷം അവിടുന്നാണ് കാര്യങ്ങൾ എല്ലാം കൈവിട്ടു തുടങ്ങിയത് ചെറിയ രീതിയിൽ പാർട്ടി പ്രവർത്തനം കാര്യങ്ങളെല്ലാം തുടങ്ങിയതോടുകൂടി എന്റെ ജീവിതം നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു സുഹൃത്തുക്കൾക്കൊപ്പം മദ്യപാനവും പുകവലിയും ശിവമൂലിയും ഞാൻ ഉപയോഗിച്ചുതുടങ്ങി….
.ഹായ്
എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല