ഋഷികേശ് ഇന്ന് ഡോക്ടർ ആണ് അറിയപ്പെടുന്ന ഹോസ്പിറ്റലിലെ സർജൻ ആണ്…അവന്റെ ഒപ്പം അവന്റെ ഭാര്യ അഞ്ജലിയും കൂട്ടിനുണ്ട് അഞ്ജലി ഞങ്ങൾക്ക് മരുമകൾ അല്ല സ്വന്തം മകൾ തന്നെയാണ് ഒരു പക്ഷെ അവനെക്കാൾ കൂടുതൽ സ്നേഹം അവൾക്കാണ് എന്ന് പറയേണ്ടി വരും..
പെട്ടന്നാണ് പിന്നിൽ നിന്നും മുത്തച്ചാ എന്ന് ഉറക്കെ വിളിക്കുന്നത് കേട്ടത്….
ഞാൻ പതിയെ തിരിഞ്ഞു നോക്കി രണ്ട് സുന്ദരി കുട്ടികൾ,,, എന്റെ പേരക്കുട്ടികൾ ലച്ചുവും മീനുവും ട്വിൻസ് ആണ്… അവർ രണ്ടുപേരും ഓടി വന്ന് എന്റെ മടിയിലേക്ക് കയറി ഇരുന്നു….
അവരുടെ പിന്നാലെ എന്റെ ഷാനയും ഉണ്ടായിരുന്നു രാവിലത്തെ ഭക്ഷണം കൊടുക്കാനുള്ള പണിയിലാണ് എന്റെ പ്രിയതമ…. അവർക്ക് പതിയെ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഋഷികേശും അഞ്ജലിയും കാറിൽ ഗേറ്റ് കടന്നു വന്നത് അവർ എന്തോ ആവശ്യത്തിന് പുറത്തേക്ക് വന്നു പോയതാണ്… വന്നപാടെ അഞ്ജലി പിള്ളേരുടെ അടുത്തേക്ക് ഓടി വന്നു… ഋഷികേശും വേഗം തന്നെ വണ്ടി ലോക്ക് ചെയ്തിട്ട് അവിടേക്ക് വന്നു എന്നിട്ട്…
“”അച്ഛാ അധികം വൈകിയില്ലലോ…???.. ”
“ഏയ്യ് ഇല്ലടാ… വിശന്നു തുടങ്ങുനേയുള്ളു…. ”
“എന്നാ വേഗം വാ ഭക്ഷണം കഴിക്കാം….. തിരുവോണ സദ്യ… ”
അത് പറഞ്ഞു തീർന്നതും ഞാൻ ഒഴികെ എല്ലാവരും വേഗത്തിൽ തന്നെ ലച്ചുവിനെയും മീനുവിനെയും കൊണ്ട് അകത്തേക്ക് കയറി…
ഞാൻ പതിയെ ഭിത്തിയിലേക്ക് നോക്കി ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന എന്റെ അച്ഛനും അമ്മയും.. എന്നെ ഞാൻ ആകിയവർ,, ജീവിതം പഠിപ്പിച്ചു തന്നവർ..,, അച്ഛന്റെ ചെറിയ വാക്കുകൾ എല്ലാദിവസവും ഞാൻ ആലോചിക്കാറുണ്ട്..,,ഇപ്പോഴും എപ്പോഴും എന്റെ അച്ഛന്റെയും അമ്മയുടെയും ഓർമ്മകളും വാക്കുകളും എനിക്ക് ഏറെ പ്രിയമുള്ളതാണ്… ഇനിയൊരു ജന്മമുണ്ടെങ്കിൽ അവരുടെ മകനായി തന്നെ ജനിക്കണം എന്നാണ് എന്റെ ആഗ്രഹമെന്ന് മനസ്സിൽ ആത്മാഗതം പറഞ്ഞുകൊണ്ട് ഞാൻ നടന്നു നീങ്ങി മനസ്സു നിറയെ സന്തോഷത്തോടെ…
—നന്ദി—
.ഹായ്
എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല