ഓണപൂക്കൾ [അഖിൽ] 161

പിറ്റേദിവസമായിരുന്നു തൃശ്ശൂരിലെ പ്രധാന ഉത്സവം പുലിക്കളി ഞാൻ വന്നതുകൊണ്ട് അടുത്ത  സുഹൃത്തുക്കൾ എല്ലാവരും എന്നെ കാണുവാൻ വേണ്ടി വീട്ടിലോക്ക് വന്നിരുന്നു എല്ലാ കൊല്ലവുമുള്ള പതിവാണ് ഞാനുള്ളപ്പോൾ കൂട്ടുകാർക്കൊപ്പം പുലികളി കാണുവാൻ പോകുന്നത് ഈ കൊല്ലവും പതിവ് തെറ്റിച്ചില്ല നേരെ തൃശൂർ റൗണ്ടിലേക്ക് പുലി  കളി കാണുവാൻ പോയി അവിടെ നടുവിന്ലാലിൽ ഗണപതിക്ക് തേങ്ങ ഉടച്ചു കുടവയറും കുലുക്കി ഇരുപതോളം സംഘങ്ങളായി അഞ്ഞൂറിന് മുകളിൽ ശരീരത്തിൽ ചായം പൂശിയ പുലികൾ വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പം ചൂട്ടുവെച്ചു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു… ആ കാഴ്ച്ച ഒന്ന് കണ്ണേണ്ടത് തന്നെ….  ഞാനും എന്റെ സുഹൃത്തുക്കളും  നല്ലപോലെ അതി മനോഹരമായ ആ കാഴ്ച ആഘോഷിച്ചു എല്ലാം കണ്ടു തീർന്നതിനുശേഷം ആണ് വീട്ടിലേക്ക് തിരിച്ചു വന്നത്

 

ദിവസങ്ങൾ എല്ലാം പെട്ടെന്ന് തീർന്നു പോകുന്ന പോലെയാണ് തോന്നിയത്,,, രണ്ടുമാസം എല്ലാം പെട്ടെന്ന് തീർന്നു തിരിച്ചു പോകുന്നതിന്റെ തലേദിവസം ഞാനും അച്ഛനും തമ്മിൽ കുറച്ചുനേരം കൂടുതൽ ഭാവിയെ കുറിച്ച്  സംസാരിച്ചിരുന്നു അച്ഛൻ പറഞ്ഞു

 

“”എത്രനാൾ എന്ന് വെച്ചിട്ടാണ് പ്രവാസജീവിതം നയിക്കുന്ന നിനക്ക് ഇവിടെ എന്റെ ഒപ്പം ബിസിനസ് നടത്തിക്കൂടെ അത്യാവശ്യം സമ്പാദ്യം ഇപ്പോൾ തന്നെ ആയില്ലേ ഇനി നാട്ടിൽ നിൽക്കുന്നത് അല്ലേ നല്ലത്,,  അവൾക്കും നിന്നെ പിരിഞ്ഞിരിക്കാൻ നല്ല വിഷമം ഉണ്ട് എന്തായാലും ഞാൻ പറഞ്ഞതിനെ കുറിച്ച് ഒന്ന്  ചിന്തിച്ചു നോക്കൂ..””

 

അച്ഛൻ പറഞ്ഞതിനെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങി…  ശരിക്കും പറഞ്ഞത വീണ്ടും ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു അച്ഛന്റെ വാക്കുകൾ  അതാണ് സത്യം….

 

പിന്നെ അധികം നാൾ ഞാൻ പ്രവാസ ജീവിതം നയിച്ചില്ല ഒരു മൂന്നുകൊല്ലം കൂടിയും ദുബായിലെ കമ്പനിയിൽ ജോലി ചെയ്തു…  അതിനുശേഷം തിരിച്ച് നാട്ടിലോട്ടു പോന്നു അച്ഛനൊപ്പം നിന്ന് ബിസിനസ് എല്ലാം പതിയെ പതിയെ വളർത്തിക്കൊണ്ടുവന്നു കടയുടെ പേര് തന്നെ അജയ് ഫ്ലവേഴ്സ് ആൻഡ് വെഡിങ് മാനേജ്മെന്റ് എന്നാണ് അത്യാവശ്യം നല്ല പേര് സമ്പാദിക്കുവാൻ പറ്റി പിന്നെ അത്യാവശ്യം കോൺടാക്ട് ഉള്ള കാരണം നല്ലപോലെ ബിസിനസ് വന്നു തുടങ്ങി…ചുരുക്കി പറഞ്ഞാൽ വെച്ചടി വെച്ചടി കയറ്റമായിരുന്നു പിന്നീടാങ്ങോട്ട്…

 

അച്ഛൻ പറഞ്ഞതുപോലെ എന്റെ മകന്റെ ഓരോ വളർച്ചയും ഞാൻ അറിഞ്ഞുകൊണ്ടിരുന്നു അവന്റെ കുസൃതിയും അവന്റെ പഠിപ്പും അങ്ങനെ അവന്റെ പല കാര്യങ്ങളിലും എന്റെ സാനിധ്യം നിറഞ്ഞു നിന്നു… എല്ലാവർക്കും ഞാൻ എന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അച്ഛന്റെ ഒപ്പം ബിസിനെസ്സ് നടത്തുന്നതും വീട്ടുകാരുടെ ഒപ്പം നിൽക്കുവാൻ തീരുമാനിച്ചതും സന്തോഷം മാത്രമായിരുന്നു പകർന്നു നൽകിയത്… പിന്നീട് അവിടെന്ന് സന്തോഷത്തിന്റെ നാളുകളായിരുന്നു….

 

മുപ്പത് വർഷങ്ങൾക്ക് ശേഷം

 

ഞാൻ ഉമ്മറത്തുള്ള ചാറുകസേരയിൽ നീണ്ടു നിവർന്നു ഇരിക്കുന്നു എനിക്ക് ഇപ്പോൾ അറുപതിമൂന്ന് വയസായി….  ഇന്ന് ഒരു തിരുവോണ ദിനമാണ്….  എനിക്ക് പറ്റാതെ പോയ സ്വപ്നങ്ങൾ ഞാൻ എന്റെ മകനിലൂടെ നേടിയെടുത്തു…

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.