ഓണപൂക്കൾ [അഖിൽ] 161

 

എല്ലാവരും നേരത്തെ തന്നെ എഴുന്നേറ്റു അമ്മയും ഷാനയും കൂടെ അടുക്കളയിൽ കയറി സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു…  ഞാൻ ഓണത്തിന് വീട്ടിലുള്ള സമയത്ത് എല്ലാം ഞങ്ങൾ വടക്കുന്നാഥൻ ക്ഷേത്രത്തിലും പാറമേക്കാവ് ക്ഷേത്രത്തിലും പോകാറുണ്ടായിരുന്നു അന്നും പതിവ് തെറ്റിച്ചില്ല നേരത്തെതന്നെ ക്ഷേത്ര ദർശനത്തിനായി ഇറങ്ങി…

 

ക്ഷേത്രത്തിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു..,ആദ്യം പോയത് വടക്കുന്നാഥനിലേക്ക് ആയിരുന്നു, ഞങ്ങൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കയറി അവിടെ നിന്നും  വേഗം തന്നെ തൊഴുത് ഇറങ്ങി വഴിപാടുകളും കഴിച്ചു.. പുറത്ത് ആൽതറയിൽ കുറച്ച് നേരം ഇരുന്നു..  അവിടെ നിന്ന് നേരെ പാറമേക്കാവ് ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങി അവിടെയും തൊഴുത് പുറത്തേക്കിറങ്ങി അതിനുശേഷം നേരെ വീട്ടിലേക്ക്  പോന്നു വീട്ടിലെത്തിയതും അമ്മ അടുക്കളയിലേക്ക് കയറി ഷാന കൊച്ചിനെയും കൊണ്ട് ചെറിയ രീതിയിൽ ഒക്കെ അമ്മയെ സഹായിച്ചു കൊടുത്തു.. ഞാനും അച്ഛനും കൂടെ വലിയ ഒരു പൂക്കളം തന്നെ മുറ്റത്ത് ഇട്ടു അതിനുശേഷം ഞങ്ങൾ എല്ലാവരും കൂടെ അമ്മയും ഷാനയും ഉണ്ടാക്കിയ ഓണ സദ്യ കഴിച്ചു അച്ചാർ, പുളിയ്ഞ്ചി,കാളൻ, അവിയിൽ, പച്ചടി, കൂട്ടുകറി, എങ്ങനെ നീണ്ടു നിൽക്കുന്ന വിഭവങ്ങൾ ഒപ്പം രണ്ടുത്തരം പായസവും…. നല്ല ഒന്നാന്തരം സദ്യ…. അന്ന് വൈകീട്ട് വീടിന്റെ ഭാഗത്ത്‌ ഓണക്കളിയും, വടംവലി, ഉരിയടി, സുന്ദരിക്ക് പൊട്ട് കുത്തൽ അങ്ങനെ പല തരത്തിലുള്ള മത്സരം ഭാരവാഹികൾ നടത്തിയിരുന്നു ഞങ്ങൾ കുടുംബസമേതം അവിടെ പങ്കെടുത്തിരുന്നു..

 

രണ്ടോണത്തിന് ഞങ്ങളെല്ലാവരും കൂടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളെല്ലാം കറങ്ങി തുമ്പൂർമുഴി അതിരപ്പിള്ളി വാഴച്ചാല് പെരിങ്ങൽകുത്ത് ആ വഴിയെല്ലാം കറങ്ങി അതേപോലെ പെരിങ്ങൽകുത്ത് ഐ ബി യിൽ എന്റെ ഒരു ഫ്രണ്ട് വർക്ക് ചെയ്യുന്നുണ്ട് അവിടെ പോയി അവനെ കണ്ടു അവന്റെ ഒപ്പം പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ചു…..

 

സന്ധ്യ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക്  തിരികെയെത്തി പിറ്റേന്ന് ഷാനയുടെ വീട്ടിലേക്ക് പോകേണ്ടത്  കൊണ്ട് നേരത്തെതന്നെ കിടന്നുറങ്ങി

 

പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ എല്ലാവരും കോഴിക്കോടേക്ക് യാത്ര തുടങ്ങി  അവടെ  രാമനാട്ടുകരയാണ് ഷാനയുടെ നാട്…

 

ഞങ്ങളെ പ്രതീക്ഷിച്ചിരുന്നപോലെ അവളുടെ വാപ്പയും ഉമ്മയും വീടിന്റെ ഉമർത്ത് തന്നെ ഉണ്ടായിരുന്നു ഒരു ദിവസം അവിടെ നിന്നതിനു ശേഷം പിറ്റേ ദിവസമാണ് വീട്ടിലേക്ക് തിരിച്ചുവന്നത്

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.