ഓണപൂക്കൾ [അഖിൽ] 161

ഓണപൂക്കൾ 

Onappokkal | Author :- ꧁༺അഖിൽ ༻꧂

 

“എടാ..,,  രാഹുലെ…  ഒന്ന് വേഗം ഇറങ്…. അല്ലെങ്കിലേ സമയം വൈകി…. “…. അജയ് എന്ന ഞാൻ ഉറക്കെ പറഞ്ഞു….

 

“ദേ.. വരുന്നു അജുവേട്ടാ… ,,, ഇങ്ങള് കിടന്ന് ബഹളം വെക്കല്ലേ…ഞാൻ സമയത്തിന് എയർപോർട്ടിൽ എത്തിച്ചാൽ പോരെ…  “…. ഫ്ലാറ്റിലെ റൂമിൽ നിന്ന് രാഹുൽ…

 

അഞ്ചു മിനിറ്റിനുള്ളിൽ തന്നെ രാഹുൽ റെഡി ആയി വന്നു…  എന്നിട്ട് ഞാനും രാഹുലും കൂടെ എന്റെ പാക്ക് ചെയ്തു വെച്ചിരുന്ന ബാഗ് എടുത്തു,, ഫ്ലാറ്റ് ലോക്ക് ചെയ്ത് വേഗത്തിൽ തന്നെ പാർക്കിങ്ങിലേക്ക് നടന്നു നീങ്ങി…. പാർക്കിങ്ങിൽ എത്തിയതും രാഹുലിന്റെ കാറിൽ ബാഗ് എല്ലാം വെച്ച് ഞങ്ങൾ യാത്ര തുടങ്ങി അബു ദാബിയിൽ നിന്നും ദുബായിലേക്ക്,,,, അജയ് പതിയെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കി…,,

സമയം 10 മണി ആയിരിക്കുന്നു വൈകുന്നേരം നാലുമണിക്കാണ് ഫ്ലൈറ്റ് രണ്ട് മണിക്കൂറോളം യാത്രയുണ്ട്…  കാർ ഹൈവേയിലേക്ക്  കയറിയതും രാഹുൽ നല്ല വേഗത്തിൽ തന്നെ ഓടിച്ചുകൊണ്ടിരിന്നു…

 

“അജേയേട്ടാ..,,  നിങ്ങള് വേണെങ്കിൽ കുറച്ച് നേരം കിടന്നോട്ടാ രണ്ട് മണിക്കൂർ യാത്രയില്ലേ…,,,

ഞാൻ എയർപോർട്ട് എത്താറാവുമ്പോൾ വിളിക്കാം..”

 

“എനിക്ക് ഉറക്കമൊന്നും വരില്ല രാഹുലെ ഞാൻ കണ്ണടച്ച് സ്വപനം കാണുവാനുള്ള പരുപാടിയാണ് ….  രണ്ട് കൊല്ലത്തിനു ശേഷമല്ലേ നാട്ടിലേക്ക് പോകുന്നെ… എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ…

ഈ പ്രാവശ്യം ലീവ് കിട്ടില്ല എന്നാണ് വിചാരിച്ചത് പക്ഷെ എന്തോ ഭാഗ്യതിന് ലീവ് കിട്ടി…  അതും ഓണത്തിന് തന്നെ മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ തിരുവോണമല്ലേ…. ഓഹ് ഒന്ന് നാട്ടിലെത്തിയാൽ മതിയായിരുന്നു…. ”

 

“ഹ്മ്മ്..,,,  എന്നാലേ അജയേട്ടൻ കിടന്ന് സ്വപനം കണ്ടോ…,,,,  ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു വന്നിട്ട് ഉറഞ്ഞിയിട്ടില്ലലോ…  ഞാൻ ഇങ്ങളെ അവിടെ എത്തുമ്പോൾ വിളിക്കാം…. “….

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.