? മാംഗല്യം തന്തുനാനേന ? [Nithin Joseph]

 

?മാംഗല്യം തന്തുനാനേന?

Mangallyam Thanthunane | Author : Nithin Joseph

കവലയിൽ പോയി കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോള് വന്നത്. ട്രൂകോളറിൽ ആഗ്നസ് ഫ്രാൻസിസ് എന്നു തെളിഞ്ഞുകണ്ടപ്പഴേ ഏതോ റോങ്നമ്പർ ആണെന്നുറപ്പിച്ചു. പക്ഷേ എടുക്കാതെവിടാൻ എന്നിലെ കാട്ടുകൊഴി അനുവദിച്ചില്ല. കൂട്ടുകാരുടെ അടുത്തുനിന്ന് മാറിനിന്നിട്ടാണ് കോളെടുത്തത്. തുടക്കത്തിലേ ഒരു പാര തൽക്കാലം ആവിശ്യമില്ലലോ!!!

എടുത്തപ്പോൾ ആദ്യം ഇവിടുന്നും ഹലോ അവിടുന്നും ഹലോ. (ആഹാ എത്ര മധുരമുള്ള ഹലോ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രേം നല്ല ശബ്ദത്തിൽ ഹലോ കിട്ടുന്നതെന്നു തോന്നിപ്പോയി. ആദ്യമായിട്ട് അഞ്ചു വിളിച്ചപ്പോഴും അനു വിളിച്ചപ്പോഴും രേവതി വിളിച്ചപ്പോഴുമൊക്കെ നിനക്ക് ഇതുതന്നെയല്ലേടാ തോന്നിയത് എന്ന തലച്ചോറിന്റെ അമർഷം നിറഞ്ഞ ചോദ്യം ഞാൻ പാടേ അവഗണിച്ചു. ഒരു പെണ്ണിനെ വളയ്ക്കാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ഈ വിവരംകെട്ട തലച്ചോറിന് എന്തറിയാം ??? ഹും.?

“””മാക്സിയാണോ ???””” (അപ്പുറത്ത് കിളി ചിലച്ചു.)

“””മാക്സിയല്ല കൊച്ചേ മെക്‌സിൻ. . ആരാണിത് ???””” (തന്തപ്പടിക്ക് ഇടാൻ കിട്ടിയൊരു പേര്. ഒറ്റച്ചോദ്യത്തിന് സർവ മൂഡും പോയി. അതുകൊണ്ട് അല്പം കലിപ്പിൽ തന്നെയായിരുന്നു എന്റെ ചോദ്യം.)

“””ഓഹ് സോറി… മാക്‌സിൻ… എന്റെ പേര് ആഗ്നസ്. ഞാനാ മാട്രിമോണിയൽ സൈറ്റിലെ ആഡ് കണ്ടിട്ട് വിളിക്കുവാ…..”””

(മോനെ മനസ്സിൽ ലഡു പൊട്ടി. ഒന്നും ഡൗണ്ലോഡ് ചെയ്യാനില്ലാതെ അംബാനിതന്നെ രണ്ടു ജിബി നെറ്റ് ചുമ്മാ പോകുമല്ലോ എന്നോർത്ത് കുണ്ഠിതപ്പെട്ടിരുന്നപ്പോഴാണ് പട്ടാളത്തീന്നവധിക്കുവന്ന സജീഷിനെ കണ്ടത്. അവധി കിട്ടിയ രണ്ടുമാസത്തെ ഗ്യാപ്പിനുള്ളിൽ പെണ്ണുംകെട്ടി, തിരിച്ചതിർത്തിയിലേക്ക് പോയി രാഷ്ടസേവനം തുടരാനാണ് പുള്ളിയുടെ പ്ലാനെന്നു പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ നാട്ടിലെ കെട്ടിക്കാറായ സർവ പെമ്പിള്ളേരുടേയും സെൻസ്സസ് നിന്നനിൽപ്പിലെടുത്തു. എങ്ങാനും കല്യാണം നടന്നുകിട്ടിയാൽ പുള്ളീടെവക ആളൊന്നുക്ക് ഓരോ കുപ്പി: അതാണ് കരാർ. രവിച്ചേട്ടന്റെ മോള് ആര്യയും ഷാജിചേട്ടന്റെ മോള് സൗമ്യയുമെന്നുവെണ്ട കുര്യാക്കോസേട്ടന്റെ ഡൈവോഴ്സ് കഴിഞ്ഞുനിക്കണ മോള് ഡെയ്സിമോളുടെവരെ ലിസ്റ്റ് ഞങ്ങളങ്ങു നിരത്തി. നീയൊന്നും വായിനോക്കാത്ത പിള്ളേര് മതിയെന്ന് പുള്ളി വെട്ടിത്തുറന്നു പറഞ്ഞപ്പോഴാണ് പണി പാളിയത്. അങ്ങനെയൊന്ന് ഈനാട്ടിലില്ലെന്നു വ്യസനത്തോടെ സമ്മതിക്കേണ്ടി വന്നു. പുറംനാട്ടീന്നു പറ്റിയ പെണ്ണിനെ കണ്ടുപിടിക്കാൻ എന്താണൊരു വഴിയെന്നാലോചിച്ചു ബീഡി വലിക്കുമ്പോഴാണ് ഇരുപത്തിനാലു മണിക്കൂറും ടീവികണ്ടു ജീവിക്കുന്ന സേവിച്ചനാക്കാര്യം പറഞ്ഞത്.

മറ്റേ മാട്രിമോണിയൽ സൈറ്റില് ഇപ്പൊ രജിസ്‌ട്രേഷൻ ഫീസൊന്നും ഇല്ലാത്രേ. രണ്ടു ദിവസത്തെക്കുള്ള പരിമിതകാല ഓഫാറാണ് പോലും. ഒരുലക്ഷം കല്യാണം നടത്തിയതിന്റെ ആഘോഷമാണത്രേ……!!!!!

എന്നാപ്പിന്നെ അവിടെത്തന്നെ നോക്കിയേക്കാമെന്നു തീരുമാനമായി. എല്ലാരുംകൂടി തൊട്ടടുത്ത ഇന്റർനെറ്റ് കഫേയിലേക്കോടി. സജീഷേട്ടന്റെ ഡീറ്റൈൽസ് എല്ലാംകൊടുത്ത് അപ്ലൈ ചെയ്തു കഴിഞ്ഞപ്പോഴാണ് എന്നാപ്പിന്നെ നിങ്ങടേംകൂടി കൊടുത്തൂടെയെന്ന കഫേക്കാരൻ പയ്യൻ ചോദിച്ചത്. എന്തായാലും ഈനാട്ടീന്നു കിട്ടില്ലലോ എന്നൊരു വാലുകൂടിയായപ്പോ ഓൺ ദ സ്പോട്ടിൽ ചെന്ന എല്ലാവരുടെയുമങ്ങു കാച്ചി. ആരെങ്കിലും പെട്ടന്ന് ജോലി തരാമെന്നു പറഞ്ഞാൽ കൊടുക്കാനായി ഫോണിൽ ആധാറടക്കം സർവ സർട്ടിഫിക്കറ്റിന്റെയും കോപ്പി സൂക്ഷിച്ചത് നന്നായി. കവറിനുള്ളിൽ ഫോട്ടോയും. കാറന്നൊരുടെ അഡ്രസ് കൊടുത്തത് ശെരിയാണെങ്കിലും മൊബൈൽ നമ്പർ തെറ്റായാണ് കൊടുത്തത്. കൂട്ടത്തിൽ എന്റെ പേരിന്റെകൂടെ നമ്മടെ സ്വന്തം മൊബൈൽ നമ്പറും. ഈ തിരുമുഖം കണ്ടാൽ ആരും വിളിക്കില്ലന്നാണ് കരുതിയത്. പക്ഷേ ദേ… !!!)