“””ഹേയ് … ജാസ്മിൻ… ലീവ്ഇറ്റ്. എന്താ മാഷേ രാവിലെ ഫുഡൊന്നും കഴിച്ചില്ലേ ???”””
ഞാൻ ഉത്തരംപറയുംമുമ്പേ നമ്മുടെ നായികയുടെ മറ്റൊരു ചോദ്യംകൂടിവന്നു. അതോടെ വീണ്ടുമെന്റെ നോട്ടം അവളിലേക്ക് തന്നെ നീണ്ടുവെന്നത് കൂടുതൽ പറയണ്ടല്ലോ. മറ്റുള്ളവർ ഞാൻ ബോധംകെട്ടുവീണതിനെയെന്തോ ആഗോളപ്രശ്നമായി കാണുമ്പോഴും അവളെന്റെ ക്ഷേമമാണ് അന്വേഷിക്കുന്നത്. ഹോ പ്രേമം മൂക്കാൻ വേറെന്തെങ്കിലും വേണോ??? ഹോ എനിക്കുവയ്യ. ഇവള്തന്നെയെന്റെ മാലാഖ. ഞാനുറപ്പിച്ചു. ഞാനുത്തരം പറയാത്തതുകൊണ്ടാവണം അവൾ വീണ്ടും ചോദ്യമാവർത്തിച്ചു. പക്ഷേ അതും ഞാൻ കേട്ടില്ല. ഞാൻ വീണ്ടുമവളുടെ സൗന്ദര്യംകണ്ടു നിൽക്കുകയായിരുന്നു.
“””ടോ താനെന്താ ആദ്യമായിട്ടാണോ പെണ്ണുങ്ങളെക്കാണുന്നത് ???””” (അവളുടെ കോപ്പി, ആ ഫ്രീക്കത്തി ഇടക്കുകയറി. സ്വന്തം സഹോദരിയെ വായിനോക്കുന്നത് കണ്ടിട്ടാവണം അവളെന്നെ ഒരുജാതി നോട്ടം. ഞാനേതാണ്ട് പീഡനം നടത്തിയപോലെ.)
എന്തായാലും അതോടെ ഞാൻ ഡീസന്റായി. കൂടുതൽ നോക്കി അവളെക്കെട്ടാനുള്ള ലാസ്റ്റ് ചാൻസും മിസ്സാക്കരുതല്ലോ… ഒന്നാമതേ എന്നെയവളുമാർക്ക് നന്നായി ബോധിച്ചെന്ന് കുറച്ചുമുമ്പ് കേട്ടതാണ്. ഇനിയും വായിനോക്കിയാൽ വല്ല അടികിട്ടാനും മതി. എന്തായാലും സത്യംമൊത്തം വിളിച്ചുപറഞ്ഞ് ഒള്ളവെലപോയി. ഇനിയീ കീടങ്ങളെമൊത്തം വീഴ്ത്തണമല്ലോ ഭഗവാനെ… പെട്ടന്ന് ഞാൻ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി.
“””പെട്ടന്ന് തന്നെക്കണ്ടപ്പോൾ ഞാനൊന്നു പകച്ചു. രണ്ടുപേരും ഒരുപോലെയായപ്പോ ഞാനെന്തോ അങ്ങനെ ബോധം പോയതാ… അത്രക്ക് സാമ്യമായിരുന്നൂട്ടോ. ഞാനോർത്തു എനിക്ക് വട്ടായതാണെന്ന്.”””
ബോധംകെട്ടുവീണതിനൊരു മറുപടി കൊടുത്തേപറ്റൂന്ന് മനസ്സ് പറഞ്ഞതുകൊണ്ട് ഞാനൊരു ചൂണ്ടയിട്ടു. ഇനിയീ ഗ്യാപ്പിൽ പറഞ്ഞ സത്യങ്ങളെല്ലാം അസത്യങ്ങളാക്കണം. വമ്പിച്ച പ്ലാനിംഗായിരുന്നു ആ സമയത്തു മനസ്സിൽ. എന്റെ നിഷ്കളങ്കമായ ആദ്യത്തെ ഏറ്റുപറച്ചിൽ കേട്ടതും അവള് ചിരിച്ചു പാൽപ്പല്ലുകൾകാട്ടിയുള്ള, കവിളത്ത് നുണക്കുഴികൾ വിരിഞ്ഞ ചിരി. ഹോ എന്റെ സാറേ… എന്താ ഒരു മൊഞ്ച്. (ആരും പേടിക്കണ്ടാ… പെട്ടന്ന് ഞാനൊരു നിവിൻപോളിയായിപ്പോയതാ. പയ്യന്നൂർ കോളേജിന്റെ വരാന്തക്ക് പകരം ഏതോ കോഫീഷോപ്പിന്റെ മുറ്റമാണെന്നു മാത്രം.)
“””ടോ താനിപ്പോ ഓക്കെയായില്ലേ?? ബാക്കി കാര്യങ്ങളൊക്കെ നമ്മള് നേരത്തേ സംസാരിച്ചതുമല്ലേ?? ഇനി കൂടുതലൊന്നും വിളമ്പണമെന്നില്ല. ഇനിയിവിടെ ചുറ്റിപ്പറ്റിനിക്കാതെ താൻ വേഗം പോകാൻ നോക്ക്…””” (ഞാൻ വീണ്ടും വായിനോക്കി നിൽക്കുന്നത് കണ്ടിട്ടാവണം ഫ്രീക്കത്തി കമ്പൊടിച്ചിട്ടു. മറ്റവളോടൊന്നു സ്വസ്ഥമായി മിണ്ടാനുള്ള അവസരംപോലും തന്നില്ല. അങ്ങനെ വെട്ടിത്തുറന്നു പറയുമ്പോൾ ഇതിനിപ്പോ കൂടുതലൊന്നും പറയാനില്ലല്ലോ. എന്തെങ്കിലും പറഞ്ഞു വീണ്ടും മുട്ടാനുള്ള ഐഡിയ അതോടെ പാളി. ഒരു കുരുട്ടുബുദ്ധിയും അപ്പോഴൊട്ടു തുണക്കെത്തിയതുമില്ല. )
ഞാൻ എല്ലാവരെയുമൊന്നു മാറിമാറി നോക്കി. എല്ലാത്തിന്റെയും മനസ്സിലിരിപ്പ് അതാണെന്ന് ആ മുഖങ്ങൾ കണ്ടതോടെ മനസ്സിലായി. എങ്ങനെയെങ്കിലും ഇവളെ ഞാനൊന്നു കെട്ടിക്കോടെടീ നിന്നെയൊക്കെ കാണിച്ചുതരാം ഞാൻ. ആരുംകാണാതെയൊന്നു മുരണ്ടിട്ട് ഞാൻ തിരിച്ചുനടന്നു.
“””നീയെന്നാത്തിനാടീ അയാളോട് അങ്ങനെയൊക്കെപ്പറയാൻ പോയത്?? ശോ അയാൾക്കെന്തു തോന്നിക്കാണും ???”””
“””അയാൾക്കെന്തേലും തോന്നട്ടെ. എനിക്കയാളെ ഇഷ്ടപ്പെട്ടില്ല. എനിക്കെന്നല്ല ഞങ്ങളാർക്കും. ഇനി നിനക്കിഷ്ടപ്പെട്ടെങ്കിലെ… അതങ്ങു മനസ്സിൽ വെച്ചേച്ചാൽ മതി. അവൾക്കാ കോഴീനെയല്ലാതെ വേറാരേം കിട്ടിയില്ല… ഹും…”””
We are waiting for your next story ❤️❤️❤️❤️
Ippozha vayikunne
Sambavam kidukki
Serikum paka athe veetanullathe marakam thannarunnu
പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???
സൂപ്പര്‍….
Superb!!!!!!
Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️
❤️
??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?
Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
Anyway nice story…Puthiya kathakalum aayi veendum vatika
With love ❤️
Sivan
പെരുത്തിഷ്ടയി മോനെ പൊളി സാദനം
Ente mone…
Ore poli…..
Chirichu chirichu oru vazhiyaayi….???
I like ❤️✍️?
ഇഷ്ടം
Wow … ?
Nalloru humour stry … Ishthamaayi .. ❤❤
ഇഷ്ടം
Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???
Kiduuu
Kidu??????
അടിപൊളി മുത്തേ, ????
Superb♥️♥️♥️♥️♥️
Super ???????
അടി പൊളി
Thanks
അടിപൊളി ♥???
Thanks
കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.
☮️ peace of heaven
| QA |
Thanks bro♥️♥️