“”ഹേ വേക്കപ്… വേക്കപ്പ് മാൻ… ഒന്ന് എണീക്കു മാഷേ…”””
കവിളിൽ തട്ടിക്കൊണ്ടു വീണ്ടുമാ സ്വരം. ആ സ്വരം വീണ്ടും കേട്ടതിന്റെ ത്രില്ലിൽ കിടന്നകിടപ്പിൽ ഒന്നുരുണ്ടിട്ടാണ് എണീറ്റത്. എണീറ്റു കഴിഞ്ഞപ്പോഴാണ് അതിലെ സന്തോഷവും സങ്കടവും മനസ്സിലായത്. മുഖത്ത് പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് എണീറ്റിരുന്നപ്പോഴാണ് ഞാനത് കണ്ടത്. ഏത് രൂപമാണോ കാണാൻകൊതിച്ചത്… ഏത് സ്വരമാണോ കേൾക്കാൻ കൊതിച്ചത്… ആ രൂപത്തിന്റെ മടിയിലായിരുന്നു ഞാനിത്രയുംനേരം കിടന്നതെന്ന് വല്ലാത്തൊരു ഞെട്ടലോടെ ഞാൻ കണ്ടു. ആ മടിയിലായിരുന്നു ഞാനുരുണ്ടുമറിഞ്ഞതെന്ന സന്തോഷവും ആ മടിയിൽ കൂടുതൽനേരം കിടക്കാൻ സാധിച്ചില്ലല്ലോയെന്ന സങ്കടവും ഒരുപോലെ എന്നിൽ നിറഞ്ഞു.
“””ഹലോ… ഹലോമാഷേ… എന്തുപറ്റി??? ആർ യൂ ഓൾറൈറ്റ്???”””
തുറന്നുപിടിച്ച ഒരുകുപ്പി വെള്ളവുമായി നിലത്തു പടിഞ്ഞിരുന്നുകൊണ്ടുതന്നെ അവളെന്നോട് ചോദിച്ചു. ആ വെള്ളക്കുപ്പി പാതിയൊഴിഞ്ഞിരുന്നു. അതിലെ ബാക്കിയുള്ളതാണ് എന്റെ മുഖത്തുകൂടി ഒഴുകുന്നതെന്നെനിക്കു മനസ്സിലായി. ഞാനും അതേ ഇരിപ്പായതിനാൽ എന്റെ കണ്ണിൽ നോക്കിയായിരുന്നു അവളുടെ ചോദ്യം. ശെരിക്കും ഞാനത് കേട്ടതുകൂടിയില്ല. അവളുടെ നീണ്ട മിഴികളും ചുവപ്പു നിറമാർന്ന കവിളുകളും ചെറുവിയർപ്പുകണങ്ങൾപൊടിഞ്ഞ മൂക്കുമെല്ലാം ഒരു പൊട്ടനെപ്പോലെ ഇളിച്ചുകൊണ്ടു വായിനോക്കിയിരിക്കുകയായിരുന്നു ഞാൻ.
എന്തായാലും ആ ഒറ്റ നോട്ടത്തോടെ ഞാൻ എത്രത്തോളം ഡീസന്റാണെന്നവൾക്ക് മനസ്സിലായിക്കാണണം. അവൾ പെട്ടന്ന് മുഖം വെട്ടിച്ചപ്പോഴാണ് ജാള്യതയോടെ ഞാൻ മുഖം മാറ്റിയത്. അതേ ചമ്മിയ മുഖത്തോടെ ചുറ്റും നോക്കിയപ്പോഴാണ് എനിക്ക് പരിസരബോധം വന്നതുതന്നെ. ആ ഇരിപ്പിലെ നാണക്കേട് അതോടെ അനുഭവിക്കുകയായിരുന്നു ഞാൻ. അവളെ വായിനോക്കിയിരുന്നത്കണ്ടിട്ട് ആ കൂട്ടുകാരികളുടെ മുഖത്തുണ്ടായ അവജ്‌ഞ നിറഞ്ഞ ഭാവം കണ്ടതും ഞാൻ പെട്ടെന്ന് ചാടിയെണീറ്റു. ഞാൻ എണീക്കുന്നത് കണ്ടതും ഇവിടെയെന്തോ വല്യ സംഭവം നടക്കുന്നുവെന്ന മട്ടിൽ അവിടെ ചുറ്റിപ്പറ്റി നിന്നിരുന്നവരൊക്കെ ഇവിടൊരു കോപ്പുമില്ലെന്ന മട്ടിൽ സ്‌കൂട്ടായി. ചമ്മിയ മുഖമായിരുന്നു എനിക്കപ്പൊഴും. അപ്പോഴും അവളാ നിലത്തുതന്നെ പടിഞ്ഞിരിക്കുകയായിരുന്നു. ഞാനവളുടെ നേർക്ക് കൈ നീട്ടിയതും അവളതിൽ കൈകോർത്തെണീറ്റതുമെല്ലാം വല്ലാത്തൊരു ഫീലോടെ ഞാനനുഭവിച്ചു. പക്ഷേ….
“””ഹലോ… ഇവിടെ ഇവിടെ…””” (കൂട്ടത്തിലൊരുത്തി എന്റെ മുഖത്തിന് നേരെ കൈനീട്ടിയിട്ടാണ് എന്റെ മുഖം അവളുടെ മുഖത്തുനിന്നൊന്നു പറിച്ചെടുത്തത്. അതോടെ എന്റെ ചമ്മല് കൂടിയെന്നു പ്രത്യേകം പറയേണ്ടല്ലോ… !!!)
“””ടോ… താനെന്തു പണിയാടോ ഈക്കാണിച്ചത്?? പേടിപ്പിച്ചു കളഞ്ഞല്ലോ…!!!””” (കുറച്ചുമുമ്പ് എന്നോട് വിളിക്കണമെന്ന് പറഞ്ഞു കൈ തന്നവളായിരുന്നു അത്. ബോധംകെട്ടതാണോ വായിനോക്കിയതാണോ അവളുദ്ദേശിച്ചതെന്നറിയാതെ ഞാനൊന്നു കുഴങ്ങി. പക്ഷേ പേടിപ്പിച്ചു കളഞ്ഞല്ലോ എന്ന ഡയലോഗിൽ നിന്ന് ബോധംകെട്ടു വീണതാണ് ഉദ്ദേശിച്ചതെന്നെ ബോധ്യത്തിലേക്ക് ഞാനെത്തിച്ചേർന്നു. പക്ഷേ അതും എന്റെയൊരു ചമ്മിയ ചിരിയായാണ് പുറത്തുവന്നത്. )
“””തന്റെയൊരു ചിരി. ഹോ പേടിച്ചു പോയല്ലോ… പെണ്ണുകാണാൻ വന്നിട്ട് ബോധംകെട്ടു വീഴുന്ന ആദ്യത്തെയാള് താനായിരിക്കും…””” (ഇത് വേറൊരുത്തിയുടെ വക. )
We are waiting for your next story ❤️❤️❤️❤️
Ippozha vayikunne
Sambavam kidukki
Serikum paka athe veetanullathe marakam thannarunnu
പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???
സൂപ്പര്‍….
Superb!!!!!!
Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️
❤️
??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?
Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
Anyway nice story…Puthiya kathakalum aayi veendum vatika
With love ❤️
Sivan
പെരുത്തിഷ്ടയി മോനെ പൊളി സാദനം
Ente mone…
Ore poli…..
Chirichu chirichu oru vazhiyaayi….???
I like ❤️✍️?
ഇഷ്ടം
Wow … ?
Nalloru humour stry … Ishthamaayi .. ❤❤
ഇഷ്ടം
Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???
Kiduuu
Kidu??????
അടിപൊളി മുത്തേ, ????
Superb♥️♥️♥️♥️♥️
Super ???????
അടി പൊളി
Thanks
അടിപൊളി ♥???
Thanks
കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.
☮️ peace of heaven
| QA |
Thanks bro♥️♥️