? മാംഗല്യം തന്തുനാനേന ? [Nithin Joseph] 618

റീചാർജ്ജ് കയറിയയുടൻ വിളിച്ചു. പത്താകുമ്പോഴേക്കും എത്തുമെന്ന് പറയാൻ വിളിച്ചതാണത്രേ. ഹോ സമാധാനം. നേരെ ബാസ്റ്റാന്റിലേക്കോടി. എറണാകുളം സൂപ്പർഫാസ്റ്റ് പുറപ്പെടുന്നേയുള്ളൂ. കാശിത്തിരി കൂടുതലായാലുംവേണ്ടില്ലെന്നു കരുതി അതിൽത്തന്നെ കയറി. പെട്ടെന്നെത്താൻ ഫണ്ട് സീറ്റിൽത്തന്നെ പോയിരുന്നു. പേരുപോലെതന്നെ ഇടിമിന്നൽ സർവീസ്. ഈകാലൻ എർണാകുളതാണോ പരലോകത്താണോ ആദ്യമെത്തിക്കുക എന്നായിരുന്നു വണ്ടി ഓടിത്തുടങ്ങിയപ്പോൾ ആദ്യം ചിന്തിച്ചത്. സ്പീഡുകാരണം പേടിച്ചു കണ്ണടച്ചിരിക്കേണ്ടി വന്നു.

എന്തായാലും സ്ഥലത്തെത്തി. സ്റ്റാന്റിൽ നിന്നൊരു ഓട്ടോ പിടിച്ച് മറൈൻ ഡ്രൈവിലെത്തി. കിളിമഞ്ചാരോ… ആദ്യം മനസ്സിൽവന്നത് ആ പാട്ടായിരുന്നു. എന്തുമാത്രം പെമ്പിള്ളേര്.. അവർക്കൊരു ബുദ്ധിമുട്ടാവേണ്ടല്ലൊന്നു കരുതി ഒന്നിനെയും വിടാതെ അടച്ചെല്ലാരേം വായിനോക്കി. ഒന്നുരണ്ടെണ്ണം തിരിച്ചു ചിരിച്ചു കാണിച്ചപോൾ മനസ്സിന് വല്ലാത്തൊരു സുഖം. വായ്നോട്ടം മൂത്തുവന്നപ്പോഴാണ് വന്ന ഉദ്ദേശത്തെക്കുറിച്ചു ബോധവാനായത്.

എവിടെത്തിയെന്നു ചോദിക്കാനായി ഫോണെടുത്തതും കൃത്യസമയത്ത് കോളുവന്നു. എന്തൊരു മനപ്പൊരുത്തം. പറഞ്ഞ സ്പോട്ടിലേക്ക് ചെന്നു. കുറച്ചങ്ങോട്ടു മാറി, ഒരു തിരക്കുമില്ലാത്തൊരു സ്ഥലമായിരുന്നു അത്. ഏതോ കൂൾബാറിന്റെ സൈഡ്. നോക്കാനുള്ള മൂഡല്ലാത്തതിനാൽ പേരൊന്നും നോക്കിയില്ലെന്നതാണ് സത്യം. ഒറ്റയ്ക്ക് വന്നത് വിമൻസ് കോളേജിലേക്കാണെന്നു തോന്നിപ്പോയി. ഒരുകൂട്ടം പെമ്പിള്ളേര്. അതിനിടയിൽ നിന്നിറങ്ങിവന്ന എന്റെ കനേഡിയൻ സുന്ദരിയേക്കണ്ട് ഞാൻ ഞെട്ടി.

ബോബ് ചെയ്ത മുടിയും മൂക്കിലൊരു വളയം മൂക്കുത്തിപോലെയുമിട്ടൊരു പെണ്ണ്. മുഖത്ത് ആവശ്യത്തിലധികം മേക്കപ്പ്. കെട്ടിവെയ്ക്കാത്ത മുടി ഒരു വശത്തേക്ക് വകഞ്ഞുമാറ്റി അവളാ തിരുമുഖം എന്നെക്കാണിച്ചു. ഒരുലോഡ് ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടെന്നു തോന്നി. ഇട്ടേക്കുന്ന ഡ്രസ് കണ്ടപ്പഴേ പാതി കിളിപോയി. അവിടവിടെ കീറിയൊരു ജീൻസും നിഷ്‌കുവിനെവരെ പീഡകനാക്കി മാറ്റാൻ പറ്റുന്ന ഇറുകിപ്പിടിച്ചൊരു ഷർട്ടും. അച്ചായത്തിയെന്നു പറഞ്ഞിട്ട് ഫ്രീക്കത്തിയോ ??? എന്നെക്കണ്ടതും അടുത്തേക്ക് വന്ന് ഷേക്ക്‌ഹാന്റിന് പകരമൊരു കെട്ടിപ്പിടുത്തം. കൂട്ടത്തിൽ സുഹൃത്തുക്കളും കസിൻസുമാണെന്നു പറഞ്ഞോണ്ട് കുറേയെണ്ണത്തിനെ പരിചയപ്പെടുത്തി. എന്നേക്കാണാൻ വന്നതാണത്രെ. ഒറ്റക്ക് യുദ്ധഭൂമിയിയിലെത്തിയ യോദ്ധാവിനെപ്പോലെ ആ പെമ്പിള്ളേരുടെ മൊത്തം ഇടയ്ക്കായി ഞാൻ. അവരുടെ എന്നെക്കുറിച്ചുള്ള കമന്റുകൾക്കിടയിലായി ഞങ്ങളുടെ സംസാരം. ഒറ്റക്ക് സംസാരിച്ചാൽ പോരെയെന്നുപോലും ചോദിക്കാൻ നാവ് പൊന്താത്ത അവസ്ഥയിലായിരുന്നു ഞാൻ. കാനഡാ ഫ്‌ളൈറ്റ് ലവളെക്കണ്ടപ്പഴേ എന്നെക്കൂട്ടാതെ പുറപ്പെട്ടിരുന്നു. !!!

“””ഹലോ മാക്‌സിൻ. താനെന്തായീ പഴന്തുണി വേഷത്തിൽ ??? ജനറേഷൻ മാറിയതൊന്നും അറിഞ്ഞില്ലേ മാൻ ???””” (ഒരു അവജ്‌ഞ നിറഞ്ഞ ചിരിയോടെയായിരുന്നു ചോദ്യം. )

“””അത്… അ..””” ഞാനിരുന്നു ബബ്ബബ്ബ വെച്ചു.

“””ഓ മാൻ. ബീ കൂൾ. റ്റു ബീ ഫ്രാങ്ക്… എനിക്കിങ്ങനെയുള്ള ഫോർമൽ രീതികളൊന്നും ഇഷ്ടമല്ല. ബീ പ്രാക്റ്റിക്കൽ.”””

ഞാൻ കിളിപോയപോലെ കണ്ണുംമിഴിച്ചിരുന്നു. ആകെ വിയർത്തുകുളിച്ചു. കൂടെയുള്ള പെണ്ണുങ്ങളുടെ കുശുകുശുക്കൽ വേറെ. നമ്മള് കവലയിലിരുന്നു കൂട്ടംകൂടി കമന്റടിക്കുമ്പോൾ ഒറ്റപ്പെട്ട് നടന്നുപോകുന്ന പെണ്പിള്ളേരുടേ അവസ്ഥയെന്തെന്ന് ഞാൻ അനുഭവിച്ചറിയുകയായിരുന്നു. സോ ഹൊറിബിൾ. !!!

“””സോ ലുക്ക് മിസ്റ്റർ മാക്സിൻ. പറയൂ… എനിക്കീ ഫോർമാലിറ്റിസിലൊന്നും അത്ര വിശ്വാസമില്ലെന്നു പറഞ്ഞല്ലോ. സോ ബീ ഓപ്പൺ. മാക്സിന് റ്റീ കോഫീ സംതിങ് ലൈക്ക് ???”””

ഒന്നുംവേണ്ടെന്ന മട്ടിലൊന്നു തലയാട്ടാനെ കഴിഞ്ഞുള്ളൂ.

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.