? മാംഗല്യം തന്തുനാനേന ? [Nithin Joseph] 617

ചിലവുകാശ് മേടിക്കാൻ എന്നിലെ ഉത്തമപുത്രമനസ്സ് അനുവദിച്ചില്ലന്നുള്ളത് എന്റെ വലിയ മനസ്സിന് തെളിവായിരുന്നു. (കറന്റ്ബില്ല് വന്നപ്പോൾ ഞാൻമാത്രം വീട്ടിലുണ്ടാവൻ അവസരമൊരുക്കിയ കർത്താവിന് ഞാൻ മനസ്സാ നന്ദി പറഞ്ഞു. ഹോ ഇതാ പറയുന്നത് ദൈവമുണ്ട്… ആ സൈക്കിൾ അഗർബത്തിക്കാരൻ പറയുന്നത് മൊത്തം സത്യമാ… നിജമാ… ഉണ്മൈ… !!! )

എന്തായാലും നന്നായിത്തന്നെ ഒരുങ്ങിയിറങ്ങാൻ തീരുമാനിച്ചു. ഇനി അതിന്റെ കുറവ് വേണ്ട. ഒരു പാലാക്കാരൻ അച്ചായനായിത്തന്നെ ഇറങ്ങാനുള്ള പരിപാടി ജുബ്ബയില്ലെന്ന ഒറ്റക്കാരണംകൊണ്ടു പൊട്ടി. എന്നാ ഞാൻ മലയാളിതനിമയിൽതന്നെ പോകുമെന്ന് എന്നൊടുതന്നെ വെല്ലുവിളിച്ചുകൊണ്ട് അപ്പന്റെ അലക്കിതേച്ചുവെച്ചൊരു വെള്ളമുണ്ടും എന്റെ ഫേവറിറ്റ് നീലഷർട്ടും എടുത്തിട്ടിറങ്ങി. ഹോ കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കെന്നോടുത്തന്നെ ബഹുമാനം തോന്നിപ്പോയി. ഹൊ എന്തൊരു മലയാളിത്തനിമ. !!!

പതിവില്ലാത്ത ഒരുക്കം കണ്ടിട്ടാവണം അമ്മയൊരു വെടക്കു നോട്ടം നോക്കി. കൂട്ടത്തിൽ കല്യാണസാരിയും ഉടുത്തിതെങ്ങോട്ടാ എന്നൊരു പുഷ്പിച്ച ചോദ്യവും. വന്നുവന്ന് കല്യാണം വെച്ചുള്ള പരിഹാസമിത്തിരി കൂടിയിട്ടുണ്ട്. രാവിലെ എണീറ്റ്‌വന്നതെയുള്ള പരിഹാസം തന്നെ ഉദാഹരണം.

“””അയ്യോ കല്യാണച്ചെക്കൻ എണീറ്റോ ??? എന്തിനാ ഇപ്പഴേ എണീറ്റുപോന്നത് ??? മൃഷ്ടാനം ഭോജിക്കാനുള്ളത് ഞാനങ്ങു മണിയറയിലേക്ക് എത്തിക്കുവായിരുന്നല്ലോ ??? അങ്ങു പള്ളിയുറക്കം തുടർന്നാട്ടെ… “””

ഇതായിരുന്നു രാവിലത്തെ ഫസ്റ്റ് ഡയലോഗ്. നമ്മളേതാണ്ട് കൊലപാതകം ചെയ്തതുപോലെയാണ് വർത്താനം. ഹോ വീട്ടുകാർക്കൊരു ഉപകാരം ചെയ്തുകൊടുക്കുന്നത് ഇത്രവലിയ തെറ്റാണോ ?????

എന്തായാലും പതിവ് തെറ്റിക്കാതെ വിളമ്പിവെച്ച കപ്പേംമീനുമായിട്ടുള്ള യുദ്ധം തുടങ്ങി. ആഹാരകാര്യത്തിൽ പണ്ടത്തെപ്പോലെയുള്ള ആക്രാന്തമില്ലാത്തതിനാൽ രണ്ടുപ്ലെയ്റ്റ് കപ്പയും രണ്ട് മുഴുത്ത അയലയും മാത്രമേ കഴിച്ചുള്ളൂ. വിശപ്പിപ്പോൾ കുറവാണ്. ഡോക്ടറേയൊന്നു കാണണമെന്ന് കരുതിത്തന്നെ എണീറ്റു. കൈ കഴുകിക്കൊണ്ടിരുന്നപ്പോഴാണ് അമ്മ ഫോണുമായി വരുന്നത്.

“””നീയിതാരുടെ നമ്പറാടാ കാണാടാന്നും പറഞ്ഞിട്ടേക്കുന്നെ… ???”””

“””കാണാടാന്നല്ല. കാനഡാന്നാ.””” (പറഞ്ഞു കഴിഞ്ഞപ്പോഴാണ് സംഗതി കയ്യീന്നു പോയെന്ന് മനസ്സിലായത്.)

“””കാനഡയോ ???””” (അമ്മയിലെ സേതുരാമയ്യർ സടകുടഞ്ഞെണീറ്റു)

“””അ … അതൊരു ജോലിക്കാര്യവാ.”””

“””എവിടെ കാനഡയിലോ ???”””

“”ആം.””” (ഞാൻ കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലാത്ത മട്ടിലൊന്നു മൂളി.)

“””എന്നിട്ടാണോടാ ഫോണും കണ്ടെടത്തിട്ടിട്ടു നടക്കുന്നത് ??? ദേ രണ്ടൂന്നുതവണയവരു വിളിച്ചേക്കുന്നു. ഇനി ആ ജോലീം കളയണം. ആവശ്യമുള്ള ഒരു കാര്യത്തിനും പോകരുത്. അവൻ കെട്ടാൻ നടക്കുന്ന്… എരണംകെട്ടവൻ…””” (കോളെടുക്കാൻ പറ്റാത്തതിനാൽമാത്രംപോയ ആ വിദേശജോലിക്കുള്ള തെറികൂടി രാവിലേ പാഴ്‌സലായി കിട്ടി. )

എന്തായാലും തിരിച്ചുവിളിക്കാൻ ബാലൻസില്ലാത്തതിനാൽ കവലയിൽ പോയി റീചാർജ്ജ് ചെയ്തിട്ട്ത്തിരിച്ചുവിളിക്കാമെന്നു തീരുമാനിച്ചു. എന്താണാവോ പെട്ടന്നൊരു വിളി ??? ഇനിയെങ്ങാനും നമ്മടെ ഒറിജിനൽ സ്വഭാവമറിഞ്ഞിട്ടു വരില്ലാന്നു പറയാൻ വിളിച്ചതാണോ ??? കർത്താവേ… കാനഡാഫ്‌ളൈറ്റ് മിസ്സാവുമൊ ???

പ്രാർഥിച്ചുകൊണ്ടാണ് റീചാർജ്ജ് ചെയ്യാനൊടിയത്. നൂറ്റിനാല്പത്തൊമ്പത്തിന്റെ ഒരുമാസത്തെ റീചാർജ്ജ് തന്നെ കേറ്റി. അഞ്ഞൂറിന്റെ താളിന് ചില്ലറയില്ലാത്തതിനാൽ തിരിച്ചുവരുമ്പോൾ തരാമെന്നു പറഞ്ഞിറങ്ങിയതിനാൽ ആ കാശും ലാഭം. ഹോ മൊത്തത്തിൽ ഐശ്വര്യം തന്നെ.

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.