? മാംഗല്യം തന്തുനാനേന ? [Nithin Joseph] 617

“””ആ ബ്രോക്കറുമുരളി വിളിച്ചുചോദിച്ചപ്പഴാണ് ഞാൻ കാര്യമറിഞ്ഞത്; പെണ്ണുകെട്ടാൻ ഏതോ ഇന്റർനെറ്റില് അപേക്ഷ കൊടുത്തേക്കുന്നു നിന്റെയീ എരണംകെട്ട സന്തതി. അയാൾടെ ഏതോ കൂട്ടുകാരൻ മോളെ കെട്ടിക്കാനായി ആലോചിക്കട്ടെന്നും ചോദിച്ചോണ്ട് അയാളെ വിളിച്ചെന്ന്…. “””!!!

“””ആരിവനോ ???””” അമ്മ കേട്ടത് വിശ്വസിക്കാനാവാതെ എന്നെ നോക്കി.

“””അല്ല നിന്റെ ചത്തുപോയതന്ത വെട്ടുകാരനൗസേപ്പ്..”””. (അമ്മയുടെ തന്തക്ക് വിളിച്ചതും പുള്ളി വീണ്ടും എന്റെ നേർക്കായി.)

“””എടാ നാ@$#%… നാളെത്തന്നെപോയി ആ അപേക്ഷയങ്ങു കളഞ്ഞേക്കണം. അവൻ കെട്ടാൻ നടക്കുന്ന്… എടാ ആദ്യം പോയി കെട്ടുന്ന പെണ്ണിന് ഒരുനേരം തിന്നാൻ കൊടുക്കാനുള്ളതെങ്കിലുമുണ്ടാക്കീട്ടു വാടാ… പത്തുമുപ്പത്തഞ്ചു വയസ്സായി… നടക്കുന്നു… ഒരു പണിക്കും പോകൂല്ല, പറമ്പിലും പണിയൂല്ല. നേരാനേരം ബാക്കിയുള്ളവര് ഒണ്ടാക്കിക്കൊണ്ടുവരുന്നത് ഉരുട്ടി വിഴുങ്ങാനറിയാം. ആ നേരവാകുമ്പോഴേക്കും എവിടുന്നേലും എഴുന്നള്ളി വന്നോളും. ഇനി ഈ പാഴിനെപ്പിടിച്ചു കെട്ടിച്ചിട്ടു വേണം ആ വരുന്നവൾക്ക്കൂടി ഞാൻ ചെലവിന് കൊടുക്കാൻ… നാണവൊണ്ടോടാ നാ#$%…”””

തെറിയുടെ പൂരപ്പാട്ടും നടത്തിയിട്ട് തന്തപ്പടി പുള്ളീടെ പാട്ടിനു പോയി. കൂട്ടത്തിൽ “””ഇങ്ങനെയൊരു നാശം എന്റെ വയറ്റിത്തന്നെ വന്നുപിറന്നല്ലോ””” എന്നൊരു പതിവ് ഡയലോഗും വിട്ട് അമ്മയും. ഹും… ആ കാനഡകാരിയേയൊന്നു കണ്ടോട്ടെടോ പരട്ടത്തന്തേ…. എങ്ങാനും ഇഷ്ടപ്പെട്ടാ… പിന്നെ കനേഡിയൻ ഡോളറ് വാരിവിതറും ഞാൻ. അപ്പോഴും ഇതൊക്കെ പറയണം…

അടികിട്ടിയ കവിളും പൊത്തിപ്പിടിച്ചോണ്ടു മുറിയിലേക്ക് നടന്നുകൊണ്ടിരിക്കെ ഞാൻ പിറുപിറുത്തു. വിശക്കുന്നുണ്ടെങ്കിലും കഷ്ടപ്പെട്ട് ഞാനതടക്കി. ഇനിയും തെറി കേൾക്കാൻ വയ്യ. ആ കാനഡക്കാരിയെ കെട്ടിയിട്ട് വേണം ഇതിനൊക്കെ പകരം ചോദിക്കാൻ. കട്ടിലിൽ കയറിക്കിടന്ന് ഞാനെന്റെ കനേഡിയൻ ജീവിതം മനസ്സിൽ കണ്ടു. കാറ്… വീട്.. ഹോ സുഖ ജീവിതം. അവിടുന്ന് ലീവിന് വരുമ്പോഴുള്ള ഈപ്പറയുന്ന കാറന്നൊരുടെ മുഖം ഞാൻ മനസ്സിൽ കണ്ടു. ബീഫും പന്നിയും മീനുമൊക്കെയായി സ്വീകരിച്ചിരുത്തും. അപ്പോളാ മുഖത്തേക്ക് നോക്കിയൊരു ചിരി ചിരിക്കണമെനിക്ക്. ഹോ… ആ മനോഹര സീൻ മനസ്സിൽ കണ്ടതും വല്ലാത്തൊരു ആത്മസംതൃപ്തിയോടെ ഞാൻ ബെഡിൽ കിടന്നുരുണ്ടു.

പക്ഷേ അപ്പോഴും മെയിൻപ്രശ്നമായിട്ട് മറ്റൊന്ന് മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു…

നാളെ മറൈൻ ഡ്രൈവിലേക്ക് പോകാനുള്ള വണ്ടിക്കൂലിയും കാനഡക്കാരി എവിടെയെത്തിയെന്നു വിളിച്ചു ചോദിക്കാനെങ്കിലുമുള്ള റീചാർജ്ജ് കാശും അമ്മേടെ കയ്യീന്നെങ്ങനെ മേടിക്കും ???!!!

 

രാവിലെ അമ്മയെ പരമാവധി സോപ്പിട്ടെങ്കിലും പതപ്പിച്ച സോപ്പ് തീർന്നതല്ലാതെ കാശൊന്നും കിട്ടിയില്ല. രാവിലെ എണീറ്റു ചെന്നതേ കേട്ട തെറിക്കും പരിഹാസത്തിനും കണക്കുമില്ല. അതുകൊണ്ടുതന്നെ അവസാനം കുരുട്ടുബുദ്ധിതന്നെ ഇറക്കേണ്ടിവന്നു. സെക്യൂരിറ്റിതുക അഡ്വാൻസ് ഉണ്ടായിരുന്നതിനാൽ ഈ മാസം അടക്കേണ്ട എന്നുപറഞ്ഞു ബില്ലർ തന്നിട്ടുപോയ കറന്റ്ബില്ലടക്കാൻ അമ്മയുടെ കൈയിൽനിന്ന് രൂപ അഞ്ഞൂറ് ചൂണ്ടി. നാനൂറ്റിയൻപത് രൂപയുടെ ബില്ലടക്കാൻ അൻപത് രൂപയിൽകൂടുതൽ

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.