“””ഹലോ… അവിടുണ്ടോ ???””” (അപ്പുറത്തുനിന്ന് വീണ്ടും ചോദിച്ചപ്പോഴാണ് മാറ്ററിലേക്ക് തിരിച്ചു വന്നത്)
“””ഹലോ പറയൂ…”” (ഞാൻ വീണ്ടും ഡീസന്റായി)
“””റ്റു ബി ഫ്രാങ്ക്. ഞാൻ കാനഡയിൽ നേഴ്സാണ്. വീടിവിടെ പാലായിലാണ്. എനിക്കൊട്ടും താല്പര്യമുണ്ടായിട്ടല്ല. പക്ഷേ ഏജ് ഓവറാകുന്നെന്നും പറഞ്ഞ് വീട്ടുകാർ ഭയങ്കര നിർബന്ധം. സോ നോക്കാമെന്ന് വെച്ചു. അങ്ങനെ ജസ്റ്റ് നോക്കിയപ്പോഴാണ് താങ്കളുടെ ആഡ് കണ്ടത്. പ്രത്യേകിച്ച് ഡിമാന്റ് ഒന്നുമില്ലാ.., ദത്തു നിക്കാനും സമ്മതം എന്നൊക്കെക്കണ്ടപ്പോൾ ജസ്റ്റ് ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതി. ഏജും ഏറെക്കുറെ സെയിമാണല്ലോ. ഫാദറിന്റെ നമ്പറിലാണ് വിളിച്ചത്. ബട്ടത് കിട്ടിയില്ല. സോ….”””
“””അല്ല… പെട്ടന്നിന്നിങ്ങനെയൊക്കെ… ഞാൻ… ഒരു ജോലി കിട്ടീട്ട്….”” (പെട്ടന്നൊരു വിക്കൽ. ഒലിപ്പിക്കുന്ന പോലെയല്ലല്ലോ കെട്ടാമോ എന്നു ചോദിക്കുമ്പം. അതിന്റെയൊരു…)
“””ഓ നോ… ഞാൻ പറഞ്ഞല്ലോ എനിക്കും ഇപ്പോൾ വല്യ താൽപ്പര്യം ഒന്നുമില്ലെന്ന്. നമ്മുക്ക് ജസ്റ്റൊന്നു കാണാം. എന്നിട്ട് ഇഷ്ടപ്പെടുന്നെങ്കിൽ വീട്ടുകാരെ ബോധിപ്പിക്കാൻ ജസ്റ്റ് വേണമെങ്കിലൊന്നു പറഞ്ഞു വെക്കാം. എന്തായാലും ഈ മാസം ലാസ്റ്റ് ഞാൻ തിരിച്ചു പോകും. അടുത്ത വരവിന് കല്യാണം നടത്താം . അപ്പോഴേക്കും തനിക്ക് ജോലി കിട്ടുമോന്നു നോക്കൂ. ഇല്ലെങ്കിൽ എനിക്ക് ഫാമിലി വിസയാണ്. അങ്ങോട്ട് പോകാം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങൊക്കെ പാസായതല്ലേ. അവിടെ എന്തെങ്കിലും കിട്ടാതിരിക്കില്ല. ഓക്കേ ???”””
“””ഡബിൾ ഓക്കേ.””” (അറിയാതെ പറഞ്ഞുപോയി. കാർന്നോപ്പടിയുടെ തെറികേട്ടു മടുത്തു. ജോലിക്കുപോകാതെ വീട്ടിലിരിക്കുന്നതിന് ഇങ്ങനെ തെറി വിളിക്കണോ ??? ഇതാകുമ്പോ പെണ്ണുംപിള്ളയുടെ കാശിന് പുട്ടടിച്ചെങ്കിലും ജീവിക്കാം. )
“””ഓക്കേ. എങ്കിൽ നാളെ ഞാൻ മറൈൻ ഡ്രൈവിൽ വരുന്നുണ്ട്. അവിടെവെച്ചൊന്നു കാണാൻ പറ്റുമോ??? ആർ യൂ ഫ്രീ ???”””
“””പിന്നെന്താ… കാണാം.”””
“””ഓക്കേ. മാക്‌സിന്റെ കൂടെ വേറെയെത്രപേരുണ്ടാവും ??? വീട്ടുകാരൊക്കെ ഉണ്ടാവുമോ ???”””
“””ഹേയ്. ആദ്യം നമ്മള് കാണണമല്ലോ…. എന്നിട്ട് വീട്ടുകാരെയൊക്കെ വിളിച്ചാൽ പോരെ ??? ഞാൻ ഒറ്റയ്ക്കായിരിക്കും….””” (നമ്മടെ അവസ്ഥ നമുക്കല്ലേ അറിയൂ… വീട്ടുകാരെ വിളിച്ചാൽ തെറി. കൂട്ടുകാരെ വിളിച്ചാൽ പണി. രണ്ടും ഉറപ്പാണല്ലോ)
“””ഓക്കെ. എങ്കിൽ ഞാനവിടെ എത്തുമ്പോൾ വിളിക്കാം. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി. ഇതെന്റെ നമ്പറാണ്.”””
“””ഓക്കേ. “”
കോള് കട്ട്ചെയ്തപ്പോഴാണ് തന്തപ്പടിയോട് ഇങ്ങനെയൊരു വിഷയത്തെക്കുറിച്ചെന്തു പറയുമെന്നോർത്തത്. കല്യാനാലോചനയെന്നു പറയാൻ പറ്റൂല്ല. എന്തെങ്കിലും കാരണം പറഞ്ഞോണ്ട് വീട്ടീന്നിറങ്ങാമെന്നു വെച്ചു.
ഇതുവരെകാണാത്ത കനേഡിയൻ സുന്ദരിയെ മനസിലോർത്തുകൊണ്ടു വീട്ടിലേക്ക് ചെന്നുകയറിയതുമാത്രമോർമയുണ്ട്. വരാന്തയിലേക്ക് കാലെടുത്തു വെച്ചതേ കരണം നോക്കി ഒറ്റയടിയായിരുന്നു തന്തപ്പടി. ഇങ്ങേരിവിടെ പാത്തിരിക്കുവാരുന്നോ ???
“””ഫ എരണംകെട്ടവെനെ… ഇപ്പഴുള്ളതൊന്നും പോരാഞ്ഞിട്ട് നിനക്കിനി പെണ്ണുകൂടി കെട്ടണോടാ ???”””
എന്താണ് സംഗതിയെന്നു മനസ്സിലാവാതെ പുകയുന്ന കവിളും പൊത്തിപ്പിടിച്ചു ഞാൻ അന്ധാളിച്ചു നിന്നു. അടിയുടെയും തെറിയുടെയും ബഹളംകേട്ടോടിവന്ന അമ്മയുടെ ചോദ്യത്തിന് പച്ചതെറിയോടെ കാറന്നൊരുത്തരം പറഞ്ഞപ്പോഴാണ് അടിയുടെ വരവെനിക്കു മനസ്സിലായത്.
We are waiting for your next story ❤️❤️❤️❤️
Ippozha vayikunne
Sambavam kidukki
Serikum paka athe veetanullathe marakam thannarunnu
പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???
സൂപ്പര്‍….
Superb!!!!!!
Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️
❤️
??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?
Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
Anyway nice story…Puthiya kathakalum aayi veendum vatika
With love ❤️
Sivan
പെരുത്തിഷ്ടയി മോനെ പൊളി സാദനം
Ente mone…
Ore poli…..
Chirichu chirichu oru vazhiyaayi….???
I like ❤️✍️?
ഇഷ്ടം
Wow … ?
Nalloru humour stry … Ishthamaayi .. ❤❤
ഇഷ്ടം
Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???
Kiduuu
Kidu??????
അടിപൊളി മുത്തേ, ????
Superb♥️♥️♥️♥️♥️
Super ???????
അടി പൊളി
Thanks
അടിപൊളി ♥???
Thanks
കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.
☮️ peace of heaven
| QA |
Thanks bro♥️♥️