“””ഞാൻ പോകുവാണ്… കരഞ്ഞുകാണിക്കാനും നുണപറയാനുമായി ഇനിയാരും എന്റെകൂടെ വരണ്ട….”””
മുറ്റത്തുനിന്നും റോഡിലേക്കിറങ്ങിയ എല്ലാരുടെയും മുഖം വിളറി. ഒന്നും മനസ്സിലാവാതെ അമ്മമാത്രം എല്ലാരേം മാറിമാറി നോക്കുന്നുണ്ടായിരുന്നു.
“””ചതിക്കാനാണെങ്കിലും ഇത്രക്ക് വേണ്ടിയിരുന്നില്ല…””” (അവളെനോക്കി അത്രമാത്രം പറഞ്ഞു. അവളുടെ മുഖത്തുള്ള ഭാവംപോലും ഞാൻ നോക്കിയില്ല. അത്രയെങ്കിലും പറയണ്ടേ ഞാൻ…? )
വണ്ടിയിൽ കയറുമ്പോഴും അമ്മ “””നിങ്ങള് പോണില്ലേ”””ന്ന് അപ്പനോട് ചോദിക്കുന്നുണ്ടായിരുന്നു. അങ്ങേരോ അവളോ വണ്ടിക്കടുത്തേക്ക് വരില്ലെന്ന് എനിക്കുറപ്പുമായിരുന്നു. ഞാൻ പോകുകയാണെന്ന് കണ്ടിട്ടാവണം അമ്മക്ക് ഭയങ്കര സങ്കടം. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.
“””വണ്ടിയെടുക്ക് രമേശേട്ടാ …””” (ഞാൻ ഡ്രൈവറോടായി പറഞ്ഞു.)
“””അവരാരും വരുന്നില്ലേ… ???”””
“””ഇല്ല.””” (എല്ലാവരും കേൾക്കുന്ന മട്ടിലായിരുന്നു എന്റെ മറുപടി. കൂട്ടത്തിൽ എല്ലാരെയുമൊന്നിരുത്തി നോക്കാനും ഞാൻ മറന്നില്ല.)
വണ്ടിയെടുത്തു. നീങ്ങിത്തുടങ്ങിയപ്പോഴാണ് ഫ്രീക്കത്തി വണ്ടിക്ക് വട്ടം ചാടിയത്. പെട്ടന്നായതിനാൽ ഞാൻ വല്ലാതെ ഒന്നാഞ്ഞു. എന്റെ സൈഡിയിലേക്ക് വന്ന അവളെ ഞാൻ വെറുപ്പോടെ നോക്കി. അവൾ വന്നപാടെ ഒരു പേപ്പർതുണ്ടെന്റെ കയ്യിലേക്കിട്ടു. എന്നിട്ട് തല ഡോറിന്റെ അകത്തേക്കാക്കി.
“””അതേ… ഭൂലോകതല്ലിപ്പൊളിയായൊരു മകനെ ജോലിക്ക് വിടാനൊരു നാടകം കളിക്കാനായിരുന്നു കരാറ്. പക്ഷേ പാതിവഴിയിലെത്തിയപ്പോ നായികയുടെ മനസ്സിനൊരു ചാഞ്ചാട്ടം. അവൾക്ക് തല്ലിപ്പൊളി ചെക്കനെ മതീന്ന്… എന്നോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് അങ്ങെത്തിയാലുടനെ വിളിക്കണം. അതിനാ ഈ നമ്പറ്. നായികയും നാളെ പോകുവാ. ഇത് അവിടുത്തെ നമ്പറാ.. അപ്പൊ വിളിക്കണം കേട്ടോ… പിന്നേ… വിസയൊന്നു ഫാമിലിയാക്കിക്കോ… അല്ലെങ്കിൽ ഓസ്‌ട്രേലിയൻവിസ ഫാമിലീവിസയാ… അങ്ങോട്ടൊരു മാറ്റം നോക്കിക്കോ… കേട്ടോടാ ചേട്ടായീ…”””
അവളുടെ സ്വരത്തിൽ മുഴുവൻ കുസൃതി. ആ ചേട്ടായീന്ന വിളിയിൽ മാത്രം അവൾ വല്ലാതെയൂന്നല് നൽകിയപോലെ. അന്നവളുടെ ഡയലോഗ് ആയിരുന്നു അപ്പോഴെനിക്കു ഓർമ്മ വന്നത്. കേട്ടത് വിശ്വസിക്കാനാവാതെ ഞാനെന്റെ മാലാഖയെ നോക്കി. ഫ്രീക്കത്തി പറഞ്ഞതെന്തെന്നു മനസ്സിലായിട്ടെന്നവണ്ണം മുഖത്താകെയൊരു നാണം.
ആ നാണമായിരുന്നു കനേഡിയൻ ജീവിതത്തിലെ ഊർജം. അവിടെയെത്തി, ആദ്യം വിളിച്ചതും അവളെയായിരുന്നു. എന്തായാലും ഫാമിലിവിസ ഞാൻതന്നെയെടുത്തു. എന്നെപ്പറ്റിച്ച മാലാഖക്ക് ഞാനും കൊടുത്തു പണി. ഒന്നിനുപുറയെയൊന്നായി നാലു ട്രോഫികളാണ് ഞാനാ പ്രവൃത്തിക്ക് പ്രോത്സാഹനസമ്മാനമായി കൊടുത്തത്. അതിൽ അവസാനത്തെത് ഇരട്ടക്കിരീടമായിരുന്നു. അതോടെ എന്നെ ജോലിക്കുവിടാൻ കൂട്ടുനിന്നവൾക്ക് ഒള്ളജോലിക്കുകൂടി പോകാനാവാത്ത അവസ്ഥയിൽ ഇവിടിരിപ്പുണ്ട്. ഇതുകൊണ്ടും നിർത്തിയെന്നു കരുതണ്ട. അവസാനത്തെ രണ്ടെണ്ണം ഒന്ന് തനിയെ ഇരിക്കാൻ തുടങ്ങിയാൽ അടുത്ത ട്രോഫിയും ഞാൻ സമ്മാനിക്കും… ഈ വീട് നിറക്കും ഞാൻ…
പക… അത് വീട്ടാനുള്ളതാണ്… ?.
We are waiting for your next story ❤️❤️❤️❤️
Ippozha vayikunne
Sambavam kidukki
Serikum paka athe veetanullathe marakam thannarunnu
പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???
സൂപ്പര്‍….
Superb!!!!!!
Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️
❤️
??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?
Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
Anyway nice story…Puthiya kathakalum aayi veendum vatika
With love ❤️
Sivan
പെരുത്തിഷ്ടയി മോനെ പൊളി സാദനം
Ente mone…
Ore poli…..
Chirichu chirichu oru vazhiyaayi….???
I like ❤️✍️?
ഇഷ്ടം
Wow … ?
Nalloru humour stry … Ishthamaayi .. ❤❤
ഇഷ്ടം
Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???
Kiduuu
Kidu??????
അടിപൊളി മുത്തേ, ????
Superb♥️♥️♥️♥️♥️
Super ???????
അടി പൊളി
Thanks
അടിപൊളി ♥???
Thanks
കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.
☮️ peace of heaven
| QA |
Thanks bro♥️♥️