“””ഇതായീ കോപ്പിലോട്ടു ഞാൻ നേരത്തേ വരില്ലാത്തത്. വന്നാലപ്പഴേ തൊടങ്ങിക്കോളും.??””” (ഞാൻ അസഹനീയതയോടെ പറഞ്ഞിട്ട് അകത്തേക്ക് നടന്നു.)
“””നീ ചെയ്യുന്നതിന് കുറ്റവില്ല. ഞങ്ങള് പറയുന്നതാ കുറ്റം. എടാ നാ#@$% വല്ല പണിക്കും പോടാ… കുടുംബത്തിന് ഭാരവായിട്ടിങ്ങനെയിരിക്കാതെ…””” (പിന്നണിയിൽ വീണ്ടും അമ്മയുടെ ശബ്ദം. സ്ഥിരംഡയലോഗായതിനാൽ ഞാനത് പുച്ഛിച്ചു തള്ളി. ഹും… തീറ്റ തരുന്നതിന്റെ അഹങ്കാരം.?)
നേരെപോയത് അടുക്കളയിലേക്കായിരുന്നു. പകലത്തെ ക്ഷീണം. ക്ഷീണം മാറ്റാൻ ഉച്ചക്കത്തെ ചോറിന്റെ ബാക്കിയിരുന്നത് എടുത്തൊരു പിടിപിടിച്ചു. രാവിലത്തെ മീൻകറിയുടെ ചാറുണ്ടായിരുന്നതിനാൽ സംഗതി കേമം. ഇനി അത്താഴംവരെ വേറൊന്നും കഴിക്കണ്ടന്നെ സംതൃപ്തിയോടെ എണീറ്റു. തിന്ന പാത്രം വാഷ്ബേസിനിലേക്ക് തട്ടിയിട്ട് കൈയ്യുംകഴുകി മുറിയിലേക്ക് വിട്ടു. വെള്ളമുണ്ടും ഷർട്ടുമഴിച്ചു അഴയിലേക്കിട്ടു. മറ്റൊന്നെടുത്തുടുത്തു. പതുക്കെ കട്ടിലിലേക്ക് നീണ്ടുനിവർന്നു കിടന്നുകൊണ്ട് ഭാവിപരിപാടികളാലോചിച്ചു. നല്ലൊരു ഐഡിയ കിട്ടുന്നില്ല. തിരിഞ്ഞുംമറിഞ്ഞും കിടന്നാലോചിച്ചിട്ടും ഒന്നുംകിട്ടിയില്ല. അവസാനം സ്ഥിരം കോഴിത്തരം തന്നെ പുറത്തെടുക്കാൻ തീരുമാനമായി. കിട്ടിയാൽഊട്ടി, അല്ലെങ്കിൽ ചട്ടി.
പെട്ടന്നാണ് ബോധോദയമുണ്ടായത്. അവളുടെ നമ്പറു വാട്സാപ്പിലുണ്ടെങ്കിലെന്തിന് വിളിച്ചു കഷ്ടപ്പെടണം ??. വിളിച്ചാൽ മറ്റേ ഫ്രീക്കത്തി കൂടെയുണ്ടെങ്കിൽ പ്രശ്നമാവില്ലേ ?? സത്യം വിളിച്ചുപറയാൻ മെസേജ് വിട്ടാലും പോരെ ?? ഓൺ ദ സ്പോട്ടിൽ നെറ്റോണാക്കി വാട്സാപ്പിൽ കയറിനോക്കി. ദേ കിടക്കുന്നു. ചിരിച്ചുകൊണ്ട് ഒരു മഹീന്ദ്ര ഥാറിൽ ചാറ്റിനിൽക്കുന്ന ഫോട്ടോ സഹിതം. ഭാവി അമ്മായിയപ്പന്റേതാവണം. കറുപ്പുനിറത്തിൽ, മോഡിഫൈ ചെയ്ത് കിടുക്കനൊരു സാധനം. കെട്ടുമ്പോ സ്ത്രീധനമായിട്ട് ഇതുകൂടി ചോദിക്കണം.
വാട്സാപ്പിൽ അക്കൊണ്ടുണ്ടെന്നു കണ്ടതും മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചുപൊട്ടി. ഒരുമാസത്തെ ഓഫറു ചെയ്തതെന്നാ സുമ്മാവാ ?? അന്ന് രേവതിയെ വളയ്ക്കാനുപയോഗിച്ച ഐഡിയ തന്നെയെടുക്കാം. പഴയ ഏർപ്പാടാണ്. എങ്കിലും ഇപ്പോഴും അതേ ഐഡിയ വെച്ച് പെമ്പിള്ളേരെ വളയ്ക്കുന്ന ചങ്കുകളെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു ഒരു മെസേജങ്ങോട്ടു വിട്ടു. അടുത്ത സെക്കന്റിൽ അത് ഡിലീറ്റും ചെയ്തു. കൂട്ടത്തിൽ സോറീട്ടോ… നമ്പറു മാറിപ്പോയെന്നൊരു മെസേജുകൂടി പുറകേ വിട്ടു.
ഇല്ല, ഡെലിവർ ആയിട്ടില്ല. കുറച്ചുനേരം നോക്കിയിരുന്നെങ്കിലും ഒന്നും നടക്കുന്നില്ല. ദേഷ്യം വന്നു. ഇവൾക്കെന്താ മെസേജുവല്ലോം വന്നിട്ടുണ്ടോന്നു നോക്കിയാല് ?? ആരെങ്കിലും അർജന്റായി മെസേജുവല്ലോം വിട്ടാൽ എങ്ങനെയറിയാനാ ??. ഹും??
നെറ്റും ഓഫാക്കി ഫോൺ കട്ടിലിലേക്ക് തന്നെയിട്ടിട്ട് എണീറ്റുപോയി. ടീവി ഓണാക്കിയപ്പോൾ സണ്ണിൽ പുതിയ സിനിമ. ഇന്നെന്താ പ്രത്യേകത ?? പൊങ്കലാണ് : സൺടീവി തന്നെ പറഞ്ഞുതന്നു. അതുംകണ്ടിരുന്നു നേരംപോയതറിഞ്ഞില്ല. അമ്മ സീരിയല് കാണാൻ സമ്മതിക്കാത്തതിന്റെ കലിപ്പ് അടുക്കളയിൽനിന്ന് തെറിപറഞ്ഞു തീർക്കുന്നുണ്ടായിരുന്നു. കവലയിൽനിന്നുവന്ന കാറന്നോരെന്തായാലുമിന്ന് നല്ല മൂഡിലാണെന്നു തോന്നുന്നു. സ്ഥിരം തെറിയൊന്നും പുറപ്പെട്ടില്ല. പുള്ളി അത്താഴം കഴിക്കാനിരുന്നപ്പോൾ പതിവില്ലാതെ “””നീ കഴിക്കുന്നില്ലേ””” എന്നൊരു ചോദ്യവും. വയറിൽ ഗ്യാപ്പില്ലാത്തത്തിനാൽ കുറച്ചുകഴിഞ്ഞുമതിയെന്ന് പറഞ്ഞൊഴിവായി. എന്തായാലും സിനിമയും തീർത്ത് അത്താഴവും കഴിഞ്ഞ് മുറിയിലെത്തുമ്പോ മണി പത്തര. ലൈറ്റ്‌കിടത്തി കട്ടിലിലേക്ക് മലർന്നപ്പോഴാണ് മെസേജിന്റെ കാര്യമോർത്തത്. പെട്ടന്ന് നെറ്റോണാക്കി.
We are waiting for your next story ❤️❤️❤️❤️
Ippozha vayikunne
Sambavam kidukki
Serikum paka athe veetanullathe marakam thannarunnu
പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???
സൂപ്പര്‍….
Superb!!!!!!
Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️
❤️
??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?
Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
Anyway nice story…Puthiya kathakalum aayi veendum vatika
With love ❤️
Sivan
പെരുത്തിഷ്ടയി മോനെ പൊളി സാദനം
Ente mone…
Ore poli…..
Chirichu chirichu oru vazhiyaayi….???
I like ❤️✍️?
ഇഷ്ടം
Wow … ?
Nalloru humour stry … Ishthamaayi .. ❤❤
ഇഷ്ടം
Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???
Kiduuu
Kidu??????
അടിപൊളി മുത്തേ, ????
Superb♥️♥️♥️♥️♥️
Super ???????
അടി പൊളി
Thanks
അടിപൊളി ♥???
Thanks
കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.
☮️ peace of heaven
| QA |
Thanks bro♥️♥️