? മാംഗല്യം തന്തുനാനേന ? [Nithin Joseph] 617

പിന്നിൽ ഫ്രീക്കത്തിയോട് അവളുടെ ശകാരവും ഫ്രീക്കത്തിയുടെ മറുപടിയും. അവളുടെ സ്വരം പതിയേയായിരുന്നെങ്കിലും ഫ്രീക്കത്തിയുടെ മറുപടി നല്ല ശബ്ദത്തിലായിരുന്നു. ഞാൻ കേൾക്കട്ടെയെന്ന ഉദ്ദേശത്തിൽതന്നെ. പക്ഷേയാ ചെറിയ ശബ്ദമായിരുന്നു എന്റെ മനസ്സിൽ നിറഞ്ഞത്. എന്റെ ചുണ്ടിലൊരു വിജയസ്മിതം വിരിഞ്ഞു. അപ്പൊനിനക്കും താത്പര്യമുണ്ടല്ലേടീ ഗൊച്ചുകള്ളീ…. ഇനി നിന്നെഞാൻ വിടൂല്ല മോളെ… കനേഡിയൻ ഡോളറ് ഞാൻ കേരളത്തിലേക്കൊഴുക്കുമെടീ… വമ്പിച്ച പ്ലാനുകളോടെ ഞാൻ ബസ്റ്റാന്റിലേക്ക് നടന്നു.

അതിന്റെ ആദ്യപടിയെന്നവണ്ണം പോരുന്നപോക്കിൽ അവളെനോക്കിയൊന്നു വൃത്തിയായി ചിരിച്ചു. നിന്നെഞാൻ എടുത്തോളാമെടീ എന്നമട്ടിൽതന്നെ. അവളുടെ മുഖത്തുമൊരു ചിരി വിരിഞ്ഞോ ??? വിരിഞ്ഞു വിരിഞ്ഞു. എന്റെ മനസ്സൊന്നു തുള്ളിച്ചാടി. ഇനി നിന്നെവളയ്ക്കാൻ എനിക്കെന്റെ കോഴിസ്വഭാവം മാത്രംമതി മോളെ… ഈ വായിനോക്കിയുടെ മാലാഖയാവാനൊരുങ്ങിക്കോടീ മുത്തേ നീയ്.

ഫ്രീക്കത്തിപ്പെണ്ണേ… പുന്നാര മോളെ… നിനക്കെന്നെ ഇഷ്ടപ്പെട്ടില്ലാല്ലേ… എന്നെയങ്ങനെ വിളിക്കുന്നകാര്യം ഓർക്കാൻകൂടി വയ്യല്ലേ… നിന്നെക്കൊണ്ടെന്നെ ചേട്ടായീന്നു വിളിപ്പിച്ചില്ലെങ്കിൽ ഞാനീ താടീംമീശേം പാതിവടിക്കും. ഇതുവരെ അതൊരു കൊതിയായിരുന്നെങ്കിലേ ഇനിയിതെന്റെ ജീവിതവൃതമാടീ. കാണിച്ചുതരാം ഈ മാക്‌സാരാണെന്ന്. സ്വയം പിറുപിറുത്തുകൊണ്ടും ചിരിച്ചുകൊണ്ടും ഞാൻ ബസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.

 

ബസിലിരിക്കുമ്പോഴും അവളെയെങ്ങനെ വളക്കുമെന്ന ആലോചനയിലായിരുന്നു. സ്ഥിരം കോഴിബുദ്ധിയല്ലാതെ മറ്റെന്തെങ്കിലുംകൂടി വേണമെന്നുള്ളതായിരുന്നു പ്രധാന പ്രശ്നം. ഒരുപണിയുമില്ലാതെ വാട്സാപ്പിലും ഫേസ്ബുക്കിലുംകുത്തിക്കൊണ്ട് ഒള്ള പൈങ്കിളിസിനിമായുംകണ്ട് എന്നെയാരെങ്കിലും പ്രേമിക്കൊന്നും പറഞ്ഞ് കുത്തിയിരിക്കുന്ന സ്ഥിരം സ്‌കൂൾ – കോളേജ് പെമ്പിള്ളേരെ വളക്കുന്നതുപോലെയുള്ള സിമ്പിള്പരിപാടി നടപ്പില്ലെന്നത് ഉറപ്പാണ്. കാരണം വിദ്യാഭ്യാസമുള്ളവളാണവൾ. ലോകം കണ്ടവളാണ്. അതിന്റെയൊരു വിവരമുണ്ടാവും. എത്ര ആലോചിച്ചിട്ടും നല്ലൊരുവഴി തെളിഞ്ഞുകിട്ടിയില്ല. ആ വിഷമത്തോടെയാണ് നാട്ടിൽ ബസിറങ്ങിയത്.

ചെന്നപാടെ രാവിലെ റീചാർജ്ജ് ചെയ്ത കടക്കാരന്റെ മുമ്പിലാണ് ചെന്നുപെട്ടത്. എന്നെക്കണ്ടതും ഒരുമാതിരി റീചാർജ്ജ് ചെയ്തിട്ടും കാശ് കൊടുക്കാത്തവനെ നോക്കുന്നതുപോലെയൊരു നോട്ടം. അപ്പഴേ രൂപാ നൂറ്റമ്പതെടുത്തു വലിച്ചെറിഞ്ഞു. ഒരു രൂപ ടിപ്പായി കൊടുത്ത് സ്ലോമോഷനിൽ തിരിഞ്ഞു നടന്നു. കാശ് നമ്മക്കൊരു പ്രശ്നമല്ല. പോട്ടെ പുല്ല്. ?

കവലയിലെ സ്ഥിരം വെള്ളക്കമ്പനി ഷെയറുകൂടാൻ വിളിച്ചെങ്കിലും കാശില്ലെന്നുപറഞ്ഞൊഴിവായി. കാനഡയിൽപോയി വിസ്കിയും സ്‌കോച്ചുമൊക്കെ മാറിമാറിയടിക്കാൻ പോവുന്നവനോടാണ് അവന്മാര് കൂതറ റമ്മടിക്കാൻ ഷെയറു ചോദിക്കുന്നത്. ഹും. മനസ്സിൽ ഒരുലോഡ് പുച്ഛം വാരിവിതറി.

“””ആദ്യം വളച്ച പെണ്ണിനേം ആദ്യം കുടിച്ച റമ്മിനേം മറക്കരുതെടാ… “””

മനസാക്ഷി എന്നെയൊന്നുപദേശിക്കാൻ നോക്കി. എന്നിട്ടും നന്നാവാതെ ഞാൻ വയറിന് സുഖമില്ലെന്നും പറഞ്ഞ് തൽക്കാലം വീട്ടിലേക്ക് മടങ്ങി. കാരണം കവലയിലിരുന്നാൽ ശെരിയാവില്ല. എന്തായാലുമവന്മാരു കുപ്പിയെടുക്കും. ഷെയറിട്ടില്ലെങ്കിലും നമ്മുടെപങ്ക് നമ്മക്കും തരും. ഒരാള് സ്നേഹത്തോടെ തരുമ്പോഴെങ്ങനാ വേണ്ടാന്നു പറയുക ?. സ്വാഭാവികമായും അടിക്കും. അടിച്ചത് പരമാർഥമാണെങ്കിൽ, ഈ ആലോചന എപ്പൊപ്പൊട്ടീന്നു ചോദിച്ചേച്ചാ മതി.

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.