പടികൾ ഓടിക്കയറി എത്തിയ ഞാൻ ഒരു മൂലയിലുള്ള ഐ.സി.യു കണ്ടു അൽപനേരം നിന്നു,
എനിയ്ക്കു പെട്ടെന്ന് എന്റെ തലയിലെ പെരുപ്പെല്ലാം ഒരു വേദന പോലെ കണ്ണിലേക്കു വന്നു ,
ആ വേദന അറിയാതെ എന്റെ തൊണ്ടയിൽ നിന്ന് പുറത്തു ചാടി
” അനൂ……….!”
എന്നുറക്കെ വിളിച്ചുകൊണ്ട് ഞാൻ ഐ.സി.യു.വിന്റെ വാതിലിനടുത്തേയ്ക്കു ഓടിയടുത്തു,
അപ്പോഴേക്കും എന്റെ അച്ഛനും അമ്മയും ചേച്ചിയും , ഷമീറുമെല്ലാം ഓടി എത്തിയിരുന്നു,
എന്റെ ഒച്ചപ്പാടും ഓടിയുള്ള വരവും കണ്ടു എല്ലാവരും ഞെട്ടി സൈഡിലേക്ക് മാറി,
ഞാൻ ഓടി ചെന്ന് ഐ.സി.യുവിന്റെ വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചു,
അപ്പോഴേക്കും ഓടിവന്ന് സെക്യൂരിറ്റിയും , ടീച്ചർമാരും എന്നെ പിടിച്ചിരുന്നു, ഞാൻ അവരുടെ കൈകളിൽ നിന്നെല്ലാം കുതറി മാറാൻ ശ്രമിച്ചു
” ഞാൻ എന്റെ അനുവിനെ ഒന്ന് കണ്ടോട്ടെ..!”
എന്റെ അത്ര നേരം കെട്ടി വെച്ച കണ്ണീരെല്ലാം കുത്തിയൊഴുകി,
എന്റെ അച്ഛൻ ഓടിവന്നു എന്നെ പിടിചു, ഞാൻ പിന്നെയും ബലമായി ആ വാതിൽ തള്ളി തുറന്നു ,
എന്റെ നേരത്തന്നെ കുറെ കുഴലുകൾ കുത്തിവെച്ചു അനു ഒരു കിടക്കയിൽ നിശ്ചലയായി കിടക്കുന്നു
“അനൂ ,…!” എന്ന് ഉറക്കെ ഒരുവട്ടം കൂടി വിളിച്ചു ഞാൻ എന്റെ അച്ഛന്റെ കയ്യിലേക്ക് ബോധം കെട്ട് വീണു.!
പിന്നെയും കുറെ നേരം കഴിഞ്ഞാണ് എനിയ്ക്കു ബോധം വീണത്, ഞാൻ നോക്കിയപ്പോൾ എന്റെ അടുക്കൽ എന്റെ ചേച്ചിയും, ഷമീറും എന്റെ ബെഡിലേയ്ക്ക് കൈവെച്ചു കിടക്കുന്നുണ്ട്
ഞാൻ മെല്ലെ എണീറ്റിരുന്നു, ഷമീറിനെ തട്ടി വിളിച്ചു
” അനു.!”
എന്റെ ചോദ്യം കേട്ട് അവൻ പിന്നെയും എന്നെ തന്നെ നോക്കി , ഞാൻ കട്ടിലിൽ നിന്ന് എണീയ്ക്കാൻ ഭാവിച്ചപ്പോൾ അവൻ എന്നെ തടഞ്ഞു, ഞാൻ ഒന്നും മിണ്ടാതെ പിന്നെയും ഇരുന്നു,
“അമ്മയും,അച്ഛനും.?!”
” അവര് ഐ.സി.യു വിന്റെ ഫ്രണ്ടിൽ ഉണ്ട്, ‘അമ്മ ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു, ഇപ്പഴാ അങ്ങോട്ട് പോയത്.!”
“അനുവിന് എന്താ സംഭവിച്ചേ.!” ഞാൻ മെല്ലെ അവനോടു ചോദിച്ചു
” അവൾക്കും ഒന്നും സംഭവിച്ചില്ല, നീ അനങ്ങാണ്ട് കിടക്കു.!”
hi bro, when we will get the balance of Meenathil Thalikettu???
പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?
നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?
Bro meenathil thaliketu onnu complete cheyyo
മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്
Eeettaa…meenatthil thaalikett baakki ezhudhaamo..plss
Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️
രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
കഥ ഇ പ്രാവശ്യം തീർക്കണം ?????
Kattakkalippa❤❤,
Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
Waiting❤?❤?
Meenathil talikettu remove aayttillallo appurath und❤?
??????????
♥️♥️♥️♥️♥️♥️♥️
കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.