അങ്ങനെ ഞങ്ങളുടെ നാടകദിവസം വന്നെത്തി, അരങ്ങിലേക്കുള്ള എല്ലാ വേഷവും ധരിച്ചു ഞങ്ങൾ എല്ലാവരും റെഡിയായി, ഒരു വെളുത്ത സാരിയും വെളുത്ത ഒരു ബ്ലൗസും ധരിച്ചു തലയിൽ മുടി വട്ടം കെട്ടി അതിലൊരു മുല്ലപ്പൂ ഹാരവും വെച്ച് അനു വന്നു നിന്നപ്പോൾ സത്യത്തിൽ എന്റെ നെഞ്ച് ഒരുനിമിഷം നിന്ന് പോവുന്നതുപോലെ എനിയ്ക്കു തോന്നിപോയി
അവൾ പെട്ടെന്ന് എന്റെ അടുത്തേയ്ക്കു ഓടിവന്നു എന്നോട് കൈനീട്ടാന്‍ പറഞ്ഞു , എന്റെ നീട്ടിയ വിരലിലേയ്ക്ക് അവൾ ഒരു മോതിരം ഇട്ടു തന്നു
” ഇതെന്റെ അമ്മാളുവിന്റെ മോതിരമാണ്, എന്നെ കല്യാണം കഴിക്കുന്നവൻ എന്റെ കയ്യിലിട്ടു തരാൻ വേണ്ടി, എനിയ്ക്കു പണ്ട് തന്നതാണ്, ഇന്ന് നാടക്കത്തിനിടയിൽ എന്റെ അപ്പാവും, അമ്മാവുമിനെ സാക്ഷി നിർത്തി മോതിരമിടുമ്പോൾ എനിയ്ക്കിതാവണം നീ ഇട്ടു തരേണ്ടത് .. അല്ലേൽ തന്നെ ഇന്നലയോടെ നീയും ഞാനുമായുള്ള വിവാഹം ഗാന്ധർവ വിധിപ്രകാരം നടന്നു കഴിഞ്ഞതാണ്, ഇത് എന്റെ കൂടി ഒരു സമാധാനത്തിനാണ് ..” അവൾ ഇതും പറഞ്ഞു ആരും കാണാതെ എന്റെ കവിളിൽ ഒരു ഉമ്മയും തന്നു പിന്നെയും സ്റ്റേജിന്റെ പുറകിലേക്ക് ഓടിപോയി
ഞാൻ അകെ സ്ഥബ്ദനായി പോയി, അവളുടെ അച്ഛനും, അമ്മയും നാടകം കാണാൻ വന്നട്ടുണ്ടോ?, ഇനി ഞാനിതു അവരുടെ മുന്നിൽ വെച്ച് വിരലിലും ഇട്ടു കൊടുക്കണമോ.? എന്റെ ദൈവമേ ഇവളെന്നെകൊണ്ട് എന്തെക്കൊയാണ് ചെയ്യിക്കുന്നത്. ഞാനാ മോതിരത്തിലേയ്ക്ക് പിന്നെയും നോക്കി, അതിലെ വെള്ളാരം കല്ല് എന്നെ നോക്കി ഇളിച്ചു കാണിച്ചു ,
നാടകം തുടങ്ങി, എല്ലാവരും മത്സരിച്ചു അഭിനയിച്ചു, ദുർവാസാവ് ഷമീർ വരെ മാരക അഭിനയം, ഇതിനിടയിൽ ശകുന്തളയെ മോതിരമിടുന്ന സീൻ വന്നു, കോറിയോഗ്രഫി രജിത ടീച്ചർ തന്നെയായതു കൊണ്ട് , സീന്‍ കൊഴുപ്പേകാൻ ടീച്ചർ ഒറിജിനൽ ഒരു തീക്കുണ്ഡം തന്നെ റെഡിയാക്കി, അഗ്നിയെ സാക്ഷി നിർത്തി ഞാൻ അങ്ങനെ അനുവിനെ ആ മോതിരമണിയിച്ചു , ഞാൻ വിറച്ചു വിറച്ചാണ് മോതിരമിട്ടത്, ഇട്ടു കഴിഞ്ഞു ആണ് സദസ്സിലുള്ള തന്റെ അച്ഛനെയും അമ്മയേം അനു ഒന്ന് പാളി നോക്കിയോ? അതോ എനിയ്ക്കു തോന്നിയതാണോ
എന്തായാലും നാടകം വന്ന വിജയമായിരുന്നു, ഞങ്ങൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു
നാടകം കൂടി കഴിഞ്ഞതോടെ ഞാനും അനുവും ഏകദേശം ഒന്നായ മട്ടായി കഴിഞ്ഞിരുന്നു,
ഒരു പുതുപെണ്ണിന്റെ എല്ലാ ഭാവഭേദവും ഞാനവളിൽ കണ്ടു,
ഞാൻ അന്നാദ്യമായി എന്റെ ചേച്ചിയ്ക്കും അമ്മയ്ക്കും അനുവിനെ പരിചയപ്പെടുത്തി കൊടുത്തു,
കണ്ട ആ നിമിഷത്തിൽ തന്നെ അവരെ രണ്ടുപേരെയും അവൾ ചാക്കിലാക്കി,
ചേച്ചിയെന്നോട് എന്റെ സെലെക്ഷൻ സൂപ്പറായെന്നു പിന്നീട് തട്ടിക്കൊണ്ടു പറഞ്ഞിരുന്നു
hi bro, when we will get the balance of Meenathil Thalikettu???
പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?
നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?
Bro meenathil thaliketu onnu complete cheyyo
മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്
Eeettaa…meenatthil thaalikett baakki ezhudhaamo..plss
Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️
രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
കഥ ഇ പ്രാവശ്യം തീർക്കണം ?????
Kattakkalippa❤❤,
Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
Waiting❤?❤?
Meenathil talikettu remove aayttillallo appurath und❤?
??????????
♥️♥️♥️♥️♥️♥️♥️
കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.