മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

കീറിയ കോളർ മറച്ചുപിടിച്ചിരുന്ന എന്റെ കൈയും സ്ഥാനം തെറ്റി, അപ്പോഴാണ് ഷമീർ എന്റെ ഡ്രസ്സ് കീറിയത് കാണുന്നത്

 

” അല്ല ഇതെന്തു പറ്റി.? നീയി ഇതിനിടയിൽ ആരുമായി തല്ലുകൂടാൻ പോയെടാ പഹയാ..?” അവനെന്റെ കീറിയ കോളർ തിരിച്ചു മറിച്ചും നോക്കി ചോദിച്ചു

 

“അത് അത് പിന്നെ..” എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി, അപ്പോഴാണ് അവൻ എന്റെ മുഖത്തെ നാല് കൈവിരൽ പാടുകൾ ചുവന്നു തണർത്തു കിടക്കുന്നതു കണ്ടത്.! അവൻ പെട്ടെന്ന് എന്നെ പിന്നെയും ബെഞ്ചിലേയ്ക്കിരുത്തി, എന്റെ കവിളിൽ മെല്ലെ തടവി, അവന്റെ മുഖത്തും ദേഷ്യം കല്ലിച്ചു വന്നു

 

” ഏതു നാറിയാടാ, അന്നേ തല്ലിയത്, ഓന്റെ കൈ ഞാൻ തല്ലിയൊടിക്കും..” അവൻ പിന്നെയും എന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു

ഞാൻ എന്തു നുണ പറയുമെന്നറിയാതെ ഉരുകി, അനു പെട്ടെന്ന് എന്നെയും അവനെയും മാറി മാറി നോക്കികൊണ്ട് തിരിഞ്ഞു നിന്നു, അവളുടെ കണ്ണുകളിൽ പിന്നെയും ആ പഴയ ഭീതി നിഴലാടി

 

” ആ അതുപിന്നെ, ഞാൻ വരണ വഴി ആ 10സി ലെ അനീഷുമായി ചെറിയൊരു കശപിശ ഉണ്ടായി, നീയിതു കാര്യമാക്കണ്ട, ഞാനവന് നല്ലോണം കൊടുത്തിട്ടുണ്ട്..” ഞാൻ പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു

 

ഷമീർ പിന്നെയും എന്റെ കവിളിൽ തപ്പി നോക്കി, പിന്നെ മുഖത്ത് പിടിച്ചു മൊത്തത്തിൽ ഒരു ഡോക്ടറെ പോലെ തിരിച്ചും മറിച്ചും നോക്കി, എനിക്കവന്റെ മുഖഭാവമൊക്കെ കണ്ടപ്പോൾ ചിരിവന്നു, ഞാൻ അനുവിനെ ഒന്ന് പാളി നോക്കി, അവളുടെ മുഖത്ത് പിന്നെയും ആശ്വാസം വന്നു

 

” ആ എന്തായാലും അവനുള്ളത് നമുക്ക് പിന്നീട് കൊടുക്കാം, എന്നാലും ആ കള്ളാ ഹിമാറു , എന്റെ ചെക്കന്റെ മോറു ചമ്മന്തിയാക്കിയല്ലോ, അതും ഈ നേരത്തു, ഇനി താര  എവിടെ പോയി മുത്തമിടോ..?!”

അവന്റെ വെഷമം കണ്ടു ഞാൻ പിന്നെയും ഞെട്ടി,

ഇവൻ എന്ത് പറഞ്ഞാലും അവസാനം അവളുടെ അടുത്തേയ്ക്കു തന്നെയാണല്ലോ എന്റെ ദൈവമേ വണ്ടിയോടിച്ചുംകൊണ്ടു പോണത്,

ഞാൻ അനുവിനെ നോക്കി അവളുടെ മുഖം പിന്നെയും ദേഷ്യംകൊണ്ട് ചുവന്നു തുടുത്തു,

അവൾ കയ്യിലിരുന്ന ബുക്ക് ശക്തിയായി ഞെരിച്ചു, അവളുടെ പുരികം ദേഷ്യംകൊണ്ട് വളഞ്ഞു നിന്നു ,

ആ ഒരു നിൽപ്പ് അവളെ കാണാനൊരു ചേലൊക്കെ ഉണ്ടെങ്കിലും, അവള് എന്ത്  ചെയ്യുമെന്നറിയാതെ എന്റെ മനസ്സിൽ അകാരണമായി ഭീതി കയറി , ഞാൻ വേഗം ഷമീറു  ഇനിയും  എന്തേലും വിളിച്ചു പറയുന്നത് തടയാനായി ചാടി കയറി പറഞ്ഞു

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.