മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

വേദനകൊണ്ടു അവൾ കരയാൻ തുടങ്ങി

” എന്നെ വിടടാ പ്ലീസ്, എനിക്ക് കൈ വേദനിക്കുന്നു, ഇനിയും നീയെന്നെ പിടിച്ചോണ്ടിരുന്നാൽ ഞാൻ ഉച്ചത്തിൽ നിലവിളിക്കും, അത് കേട്ടൊണ്ടു ആള്ക്കാര് വന്നാലുള്ള നിന്റെ അവസ്ഥ അറിയാമോ..”

അവളുടെ മുഖത്തു അപ്പോഴും ദേഷ്യമുണ്ടായിരുന്നു , പക്ഷെ അവള് പറഞ്ഞതിന്റെ അപകടം മണത്ത ഞാൻ മെല്ലെ എന്റെ പിടി അയച്ചു, എന്നാലും ഞാൻ അവളുടെ മുകളിൽ നിന്ന് മാറിയില്ല

 

” നീയെന്തിനാടി പിന്നെ എന്നെ ഇടിച്ചത്, നിനക്കു വേഷം തരാത്തത് ഞാനല്ലാലോ , രജിത ടീച്ചറല്ലേ?”

ഞാൻ അവളുടെ വയറിൽ തന്നെ ഇരുന്നുകൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു

അവൾ എന്റെ നോട്ടം സഹിക്കാൻ പറ്റാത്തപോലെ മുഖം പെട്ടെന്ന് തിരിച്ചു,

 

” അല്ലേലും നീയൊരു പൊട്ടനാ, എനിക്കാ വേഷം കിട്ടാത്തൊണ്ടാണ് ഞാൻ നിന്നെ ഇടിച്ചതെന്നു വിചാരിച്ചോ ?” അവൾ എന്നെ നോക്കാതെ മെല്ലെ സ്വയമെന്നോണം പറഞ്ഞു

 

എനിക്ക് ഒന്നും മനസിലായില്ല, ഞാൻ മിഴിച്ചുകൊണ്ടു അവളുടെ മുഖത്തുതന്നെ നോക്കിയിരുന്നു

അവൾ മെല്ലെ മുഖം എന്റെ നേരെ തിരിച്ചു, ആ കണ്ണുകൾ ആകെ കരഞ്ഞു കലങ്ങിയിരുന്നു, അവൾ എന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി

 

” ഞാൻ പിന്നെ വേറെന്തു ചെയ്യണമായിരുന്നു, നീയും ആ താരയും കൂടെ പ്രേമിച്ചുല്ലസിച്ചു നടക്കുന്നത്, നോക്കി അനസൂയയെന്ന  തോഴിയേപോലെ നോക്കുകുത്തിയായി നില്കണമെന്നോ..? ഇല്ല എന്റെ ജീവനുള്ള കാലത്തോളം ഞാൻ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല..!” അവൾ ഇത്രയും പറഞ്ഞു പൊട്ടിക്കരഞ്ഞു

 

ഞാൻ ഇതുകേട്ട് ഇടിവെട്ടേറ്റവനെപോലെ ഇരുന്നുപോയി, അവളെന്നെ ഇത്രയധിയകം സ്നേഹിക്കുന്നെന്നോ?:, എന്നോടുള്ള സ്നേഹം കൊണ്ടാണോ , ഇവൾ നേരത്തെ ടീച്ചറോട് എന്നെപ്പറ്റി പറഞ്ഞത് ?

എന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു, എനിക്കാദ്യമായി എന്റെ അടിയിൽ നിസ്സാഹായവസ്ഥയിൽ കിടക്കുന്ന അനുവിനോട് അടങ്ങാത്ത പ്രണയം തോന്നി, ഒരു നാടകത്തിനു വേണ്ടി പോലും സ്നേഹിക്കുന്നവനെ വിട്ടുകൊടുക്കാൻ സമ്മതിക്കാത്ത ഇവളുടെ ഈ സ്നേഹം തിരിച്ചറിയാൻ പറ്റാത്ത പോയ ഞാൻ എന്തൊരു വിഡ്ഢിയാണ്

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.