Life of pain ?[Demon king] 1503

ഒരു ആയിരം കത്തി ഒരുമിച്ച് ചങ്കിൽ ഇറങ്ങുന്ന പോലെ ഒരു ഫീൽ. അവർ ഇനി ഇല്ലയെന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.

അടിവയറ്റിൽ നിന്ന് ഒരു വിറയൽ പോലെ.തന്നെ എന്തിന് കോമയിൽ നിന്ന് തിരിച്ച് കൊണ്ടുവന്നു. തിരിച്ച് വന്ന എന്റെ ഓർമകൾ നശിപ്പിച്ചുകൂടായിരുന്നോ.

ഞാൻ ദൈവത്തെ സ്വയം പഴിച്ചു.

എല്ലാം എന്റെ പിഴവാണ്. അവരെ പിറ്റെ ദിവസം കൊണ്ടുവന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.

എന്റെ കൂട്ടുകാരും ഗോപാലേട്ടനും എന്നെ മാറി മാറി ആശ്വസിപ്പിച്ചു.

പിറ്റെ ദിവസം ഞൻ ഡിസ്ചാർജായി.

ക്യാഷ് കൗണ്ടറിൽ ക്യാഷ് അടച്ചു.ഇനി ഒരു മാസം കഴിഞ്ഞ് ഒരു ചെച്ച് up മാത്രം ഉണ്ട്. അത്ര മാത്രം പറഞ്ഞു.

രാജീവ് എന്റെ തുണികൾ എല്ലാം താങ്ങി നടന്നു.ആദി മെഡിക്കൽ ഫയൽ ഒക്കെ നേരെ ഒരു കവറിൽ ഇടുന്നു. ഞങളുടെ മുന്നിൽ ഒരു കാർ വന്നു നിന്നു .

ഞങൾ അതിൽ കയറി. കാർ എന്റെ വീട് ലക്ഷ്യം ആക്കി നീങ്ങി. ഒരു സെക്കൻഡ് പോലും വായ അടക്കാത്ത ഞാൻ ആ കാറിൽ നിശ്ശബ്ദൻ ആയിരുന്നു.

പുറം കാഴ്ചകൾ എനിക്ക് ഒട്ടും പഴകിയിട്ടില്ല. വണ്ടി എന്റെ വീട്ടു മുറ്റത്ത് വന്നു നിന്നു. എനിക്ക് വീണ്ടും ഓർമകൾ എന്നെ വേട്ടയാടാൻ തുടങ്ങി. ചെവിയിൽ ചേച്ചിയുടെ ചിരിയും അച്ഛന്റെ ഉപദേശവും അമ്മയുടെ ശകാരവും ഒരുമിച്ച് ചെവിയിൽ മുഴങ്ങി.

പുറത്ത് ഞൻ അത് പ്രകടിപ്പിച്ചില്ല എങ്കിലും എനിക്ക് എന്തോ വട്ട്‌ പിടിക്കുന്ന ഒരു ഫീൽ. ഞാൻ ആ വീട്ടിലേക്ക് കേറി ചെന്ന് മുൻ വാതിൽ തള്ളി തുറന്നു.

വാതിൽ തുറന്നപ്പോൾ തന്നെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും ചിരിച്ച് നിൽക്കുന്ന 3 ഫോട്ടോകൾ തൂങ്ങി കിടക്കുന്നു.

അതിൽ മാലയും അതിന്റെ അടുത്ത് ഒരു ചെറിയ നില വിലക്ക് കത്തിക്കാതെ വച്ചിരിക്കുന്നു. എനിക്ക് പിടിച്ച് നിൽക്കാൻ ആയില്ല . ഞാൻ നിലത്ത്  മുട്ട് കുത്തി അലറി കരയാൻ തുടങ്ങി.

ആദിയും രാജീവും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ വേദന അങ്ങനെ അവസാനിക്കുന്നത് അല്ലായിരുന്നു.

അവർ കൊറച്ച് ദിവസം എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞു. പക്ഷെ ഞാനവരെ അവരുടെ വീട്ടിലേക്ക് തന്നെ അയച്ചു.

എനിക്ക് വേണ്ടി കൊറേ ഓടിയതാണ് പാവങ്ങൾ.

എല്ലാരും പോയി.അച്ഛനും ചേച്ചിയും അമ്മയുമൊന്നും  ഇനിയില്ലായെന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ തീരുമാനിച്ചു.

പക്ഷേ അതൊന്നും അത്ര എളുപ്പം അല്ലായിരുന്നു. രാത്രികളിൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു. കണ്ണ് അടച്ചാൽ രക്തത്തിൽ കിടക്കുന്ന ചേച്ചിയുടെ മുഖം.ഒരു മനോരോഗിയെ പോലെ ഞാനാ റൂമിൽ കൂടെ നടക്കാൻ തുടങ്ങി.

പിറ്റേന്ന് എന്നെ കാണാൻ കോളജിൽ നിന്ന് കൊറേ കുട്ടികൾ വന്നു ടീച്ചർമാരും വന്നു.

അവരെ നോക്കി ഒന്ന് ചിരിക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ആളുകൾ പലരും വന്നും പോയിയും കൊണ്ടിരുന്നു പക്ഷേ അതൊന്നും ഞൻ ശ്രദ്ധിക്കുന്നില്ലയിരുന്നു .

എന്റെ teacher എന്നെ നിർബന്ധിച്ച് +2 പരീക്ഷ എഴുതിപ്പിച്ചു. +1 നല്ല മാർക്ക് ഉള്ളത് കൊണ്ട് പ്ലസ് ടു കൊഴപം ഇല്ലാതെ ജയിച്ചു.

സമയം വിഷമത്തെയും സങ്കടതെയും ഒക്കെ തുടച്ച് കളയും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കാര്യത്തിൽ ദൈവം ക്രൂരത കാണിച്ചു. ഓരോ രാത്രിയും എനിക്ക് ഉറക്കം ഇല്ലാത്ത നരകം ആയിരുന്നു. ആ വീടിന്റെ എല്ലാ ഭാഗവും എന്നെ ദുർബലൻ ആക്കുവാൻ തുടങ്ങി.ഒരു പ്രാന്തനെ  പോലെ ഞാൻ കാണപ്പെട്ടു.

എന്തോ എന്റെ നാട് പോലും എനിക്കൊരു നരകമായി തോന്നി…

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.