Life of pain ?[Demon king] 1503

ഞാൻ ഒരുപാട് panic ആയിതുടങ്ങി. ഡോക്ടർ ഏതോ ഇഞ്ചക്ഷൻ എടുത്ത് കുത്തിയപ്പോൾ എനിക്ക് മയക്കം വരുവാൻ തുടങ്ങി. ആ അവസ്ഥയിലും ഞാൻ അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും കര്യങ്ങൾ ചൊതിക്കുന്നുണ്ടായിരുന്നു.

എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു.

കൊറേ കഴിഞ്ഞപ്പോൾ പിന്നെയും എനിക്ക് ബോധം വന്നു.

ഇപ്രാവശ്യം എന്റെ ദേഹത്ത് വയറോന്നും ഇല്ല. എന്റെ മുന്നിൽ അച്ഛന്റെ ആത്മാർത്ഥ സുഹൃത്തും തുണിക്കടയിലെ മാനേജറും ആയ ഗോപലേട്ടനും എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ അതിയും,രാജീവും ഉണ്ടായിരുന്നു.

അവരുടെ മുഖത്ത് സന്തോഷവും സങ്കടവും കലർന്ന ഒരു ഭാവമായിരുന്നു.

ഞാൻ എഴുന്നേൽക്കാൻ നോക്കി . ശരീരം എന്തോ അങ്ങോട്ട് ഉറക്കുന്നില്ല. കൊറേ ആയി എഴുന്നേൽക്കാത്തത് പോലെ.

“ഗോപാലേട്ടാ അച്ഛനും അമ്മയും ചേച്ചിയും എവടെ. എനിക്ക് അവരെ ഇപ്പൊ കാണണം.”

“മോനെ… നീ ഇപ്പൊ റെസ്റ്റ് എടുക്ക്‌ നമുക്ക് പിന്നെ സംസാരിക്കാം.”

” അതൊന്നും പറ്റില്ല . എനിക്കവരെ  കാണണം മനസ്സിന് ഒരു സമാധാനം ഇല്ല….”

ഞാൻ വീണ്ടും panic ആവാൻ തുടങ്ങി. ഞാൻ അവരോട് മാറി മാറി ചോതിച്ചു

. പക്ഷെ അവരുടെ മൗനം എനിക്ക് കൂടുതൽ ടെൻഷൻ ഉണ്ടാക്കാൻ തുടങ്ങി.

“എടാ ആദി ഒന്ന് പറയടാ… അവരൊക്കെ എവടെ ”

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നുണ്ടായിരുന്നു.അവൻ എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

” അവർ പോയടാ.നമ്മളെ വിട്ട് അവർ പോയട…”

അത് എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.എന്റെ തൊണ്ടയിലെ വെള്ളം വറ്റാൻ തുടങ്ങി. അവന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

” ഇല്ല ! അങ്ങനെ സംഭവിക്കില്ല. നിങ്ങള് എന്നെ പറ്റിക്കുകയാ. അവർക്ക് ഒന്നും ഇല്ല ….
എന്നെ അവരുടെ അടുത്തേക്ക് കൊണ്ടുപോ….”

“ഞാൻ എന്തിനാടാ നിന്നെ പറ്റിക്കുന്നത് ഞൻ പറഞ്ഞത് സത്യമാടാ….. നീയും മരിച്ചു എന്നാ ഞങൾ കരുതിയത് പക്ഷേ നീ അത്ഭുതകരമായി രക്ഷപ്പെട്ടു.”

അത് കേട്ടതും ചങ്ക്‌ കിടന്നു പൊടിയാൻ തുടങ്ങി. തല മൊത്തം കറങ്ങുന്ന പോലെ ഒരു ഫീൽ.

എന്നെ ജീവനോടെ വച്ചതിനു ഞാൻ ദൈവത്തെ പഴിച്ചു. എന്റെ സന്തോഷവും എന്റെ ജീവിതവും എന്റെ കുടുംബമാണ്.

ഒരു പെണ്ണിന്റെ പുറകെയും ഞാൻ പോയിട്ടില്ല. അവർ ആയിരുന്നു എന്റെ ലോകം അവർ അല്ലാതെ എനിക്കൊരു ലോകം ഇല്ല.

ഇൗ അവസ്ഥയിൽ എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ദൈവം ഒരാളെ പോലും ബാക്കി വച്ചില്ല.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.