Life of pain ?[Demon king] 1503

 

അതും പറഞ്ഞ് അവള് സീറ്റ് പുറകിലേക്ക് ആക്കി കിടന്നുറങ്ങി

 

കയ് തരിക്കുന്നുണ്ടാർന്ന്. തണുപ്പ് ഒക്കെ പോയി ഒരു മീഡിയം ടെമ്പറെച്ചർ ആയിട്ടുണ്ട്..അവർ 3 പേരും നല്ല ഒറക്കം ആണ്. സമയം രാത്രി 12 ആയി. ഇനി ഒരു രണ്ടര മണിക്കൂർ കൂടി യാത്ര ചെയ്താൽ വീട് എത്തും.റോഡിൽ വല്ലപ്പോഴും വല്ല ksrtc യോ ലോടിയോ കാണാം . ഞാൻ വണ്ടി പരമാവതി സ്പീഡ് കൂട്ടി.

കാരണം എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു. സ്പീഡിൽ പോയാൽ പെട്ടെന്ന് വീട് എത്താല്ലോ. വണ്ടി കൊറച്ചുകൂടി മുന്നോട്ട് പോയപ്പോ എവിടുന്നോക്കയോ കൊറേ പോലീസ് സൈറൺ കേൽക്കുന്നു. എവിടെയോ എന്തോ പ്രശനം ഉണ്ട്. ഞാൻ അത് കാര്യം ആക്കാതെ മുന്നോട്ട് പോയി. പെട്ടെന്ന് വളവിൽ നിന്ന് ഒരു ലോറി ചീറി പാഞ്ഞ് വരുന്നു.

 

പിന്നാലെ പൊലീസ് വണ്ടികളും ഉണ്ട്. ആ വണ്ടി ഞങ്ങടെ നേരെ ആണ് പാഞ്ഞ് വരുന്നത്. ഞാൻ വണ്ടി വേകം ഒതുക്കാൻ നോക്കി. പക്ഷേ ആ ശ്രമം പരാജയത്തിൽ ആണ് കലാശിച്ചത്.

ആ ലോറി ഞങ്ങടെ കാറിൽ ശക്തിയായി അടിച്ചു . കാർ ഇടിച്ച ആഘാതത്തിൽ പറക്കാൻ തുടങ്ങി. പിന്നെ കൊറച്ച് നേരം സ്ലോമോഷനിൽ ആണ് ഞാൻ കണ്ടത്. ചേച്ചിയുടെ മുക്കിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്. അച്ഛനും അമ്മയും അലറുന്നുണ്ട്.

കൺമുന്നിൽകൂടെ എന്റെ മൊബൈലും വണ്ടിയിൽ ഇരുന്ന പ്ലാസ്റ്റിക് പൂക്കളും ഊട്ടിയിൽ നിന്ന് ചേച്ചിക്ക് വാങ്ങിയ കുപ്പിവളകളും പാറി നടക്കുന്നു.

ആ ഒരു സെക്കൻഡിൽ ദൈവം എനിക്ക് കാണിച്ചത് എന്റെ സന്തോഷത്തിന്റെയും എന്റെ സ്വപ്നത്തിന്റെ അവസാനം ആയിരുന്നു. വണ്ടി റോഡിലൂടെ തെറിച്ച് ഉരുളാൻ തുടങ്ങി. എയർ ബാഗ് ആവശ്യം വന്ന സമയത്ത് നശിച്ചു. വണ്ടി ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. വണ്ടിക്ക് ചുറ്റും മൊത്തം രക്തം. എൻജിനിൽ നിന്ന് പുക വരുന്നുണ്ട്.ഇതിനെല്ലാം മുമ്പ് തന്നെ ഞാൻ ഒരു വലിയ ഉറക്കത്തിലേക്ക് പോയി കഴിഞ്ഞിരുന്നു.
[9/20, 11:42 PM] Dd: എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് അനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യാകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു.

ഏതോ ഒരു നഴ്സ് ഡോക്ടർ എന്ന് വിളിച്ച് ഓടുന്നത് കണ്ടു

.നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിപ്പിച്ചിരിക്കുന്നു.

ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദനയുമുണ്ട്.

ഞാൻ തലയിലേക്ക് കൈവച്ചു നോക്കി .

തല മോട്ട അടിച്ച പോലെ ഉണ്ട്. ചെറിയ കുറ്റി മുടിയാണ് ഉണ്ടായിരുന്നത്.

തലയുടെ പിൻ ഭാഗത്തായി ഒരു മുറിവ് ഉണങ്ങിയിരിക്കുന്നു.

എന്നാലും വേദന ഉണ്ട്. നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു.

എന്റെ മനസ്സിൽ പിന്നെയും ആ അക്‌സൈഡന്റിന്റെ ഓർമകൾ വരുവാൻ തുടങ്ങി.

എനിക്ക് തല ഭയങ്കരമായി വേദനിക്കാൻ തുടങ്ങി.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.