കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

Views : 5909

അവരുടെ കണ്ണുനീർ കാണാതെ നിങ്ങൾക്ക് ഇതിനപ്പുറം എന്ത് സുഖം കിട്ടാനാണ് അല്ലേ…(മനാഫ്)

ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നതിനു മുമ്പ് കുഞ്ഞു നാൾ മുതൽ നമ്മളെ നോക്കി വളർത്തിയ മാതാപിതാക്കളെ കുറിച്ച് ഓർക്കണമായിരുന്നു., അതുപോലെ ഒരു കുടുംബം നിനക്കുള്ള കാര്യവും വീട്ടുകാരോട് പറയണമായിരുന്നു എല്ലാ കാര്യവും അല്ലാതെ പേടിച്ചു അവന്റെ കൂടെ ഇറങ്ങി പോകുകയെല്ലാ വേണ്ടത്..(അമാൻ)

മുസ്ലിമായാലും ഹിന്ദുവായാലും മതം ഒന്നായാലും മാതാപിതാക്കളെ വേദനിപ്പിച്ചു ആരും ജീവിതത്തിൽ അനുഭവിക്കാതെ മരിച്ചിട്ടില്ല..(ഹർഷു)

ഒരു 5 കൊല്ലം അതിനുശേഷം സംശയരോഗം പിടിപെടും പിന്നെ ഒരു കഷ്ണം കയറിലെ അല്ലെങ്കിൽ നീറി നീറി ജീവിതം തിരക്കും ഇന്നുവരെ അധികവും ഇങ്ങനെയാണ് കേൾക്കുന്നതും കാണുന്നതും..(മനാഫ്)

ഓരോരുത്തരും മനസ്സിലായിക്കൊള്ളും ലൈഫിൽ നോക്കി വളർത്തിയ മാതാപിതാക്കളെ കണ്ണീർ കുടിപ്പിച്ചാൽ എങ്ങനെയെ ഉണ്ടായിരിക്കും ജീവിതമെന്ന്..

ഇനിയെങ്കിലും വളർന്നുവരുന്ന തലമുറകൾ ചിന്തിക്കുക നിങ്ങളുടെ സുഖം തേടി പോകുന്നവർക്ക് അവസാനം ലഭിക്കുന്നത് ഇതുപോലത്തെ അവസ്ഥയായിരിക്കും..

എല്ലാവരും ചതിയന്മാർ എന്നല്ല ആത്മാർത്ഥമായി പ്രണയിക്കുന്നവരുമുണ്ടാവും..,ഇതുപോലെ കാമുകന്മാരുടെ ചതിയിൽപ്പെട്ടാവരും..

ചതിയുടെ അവസാനം
ഒരു കഷണം കയർ അല്ലെങ്കിൽ ഒരു കുപ്പി വിഷം അതുമല്ലെങ്കിൽ ട്രെയിനിൽ മുൻപിൽ ചാടി സ്വയം ജീവനൊടുക്കുക അതല്ല ഇപ്പോൾ സംഭവിക്കുന്നത്..

വളർന്നുവരുന്ന തലമുറകളോട് ഒന്നോ പറയാനുള്ള മാതാപിതാക്കളെ വേദനിപ്പിച്ചു അവരെ കണ്ണീരിലാഴ്ത്തി നിങ്ങളുടെ സുഖം തേടി പോകരുത്.,അവരുടെ മനസ്സോടെ സ്വന്തമാക്കാൻ ശ്രമിക്കുക..

നിങ്ങളെ വളർത്തി വലുതാക്കിയത് അവരാണ് ആ അവരെ ഒരിക്കലും വേദനിപ്പിക്കരുത് വേദനിപ്പിച്ചാൽ ഈശ്വരൻ പോലും പൊറുക്കില്ല നിങ്ങളോട്..

അതുപോലെ ജന്മം നൽകിയ മക്കളെ പോലും വെറുതെ വിടാതെ തലമുറയാണ് ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത് കഴുകന്മാരുടെ കണ്ണുമായി മക്കളുടെ അടുത്തു പോകുന്നവർ അവരുടെ കാമ അവരിൽ തീർത്തു സ്വന്തം അച്ഛന്റെ കുട്ടിക്ക് പോലും ജന്മം കൊടുക്കാൻ വിധിക്കപ്പെട്ട മക്കളുടെ കഥ പോലും നമ്മൾക്ക് അറിയാല്ലോ എത്ര കേട്ടാലും കണ്ടാലും പഠിക്കാത്ത കുറേ ജന്മങ്ങൾ..

ഇനിയെങ്കിലും എല്ലാവരും ചിന്തിച്ച് മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.,ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി സ്വന്തം ജീവൻ ബലിയാടാക്കരുത്…

എല്ലാവർക്കും നല്ലത് മാത്രം വരട്ടെ യെന്നും പറഞ്ഞു ഞാൻ ഇതിവിടെ നിർത്തുന്നു…

_____________________________________________________________…

തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക….

വായിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുത്…

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com