കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42

Views : 5906

തലയ്ക്ക് അടി കിട്ടിയ ഒരു അവസ്ഥയായിരുന്നു അവന്റെ പിന്നെ അവിടെനിന്നും നമ്മളുടെ രണ്ടുപേരുടെയും നടുക്ക് കയറിയിരുന്നു…

ഡാ ഇത് മറ്റേ കേസാണ് ഡാ നിങ്ങൾ വേഗം ഇവിടെനിന്ന് തടിതപ്പിക്കോ മക്കളെ., അവൾക്ക് 500 രൂപ കൊടുത്താൽ ഞാൻ വിളിക്കുന്ന ഇടത്തേക്ക് വരാമെന്ന് ഡാ നമ്മക്ക് പോകാം..യെന്ന് അവൻ ചോദിച്ചതും അവർ രണ്ടുപേരും അവനെ തുറിച്ചുനോക്കി…

ആ പോക്കാല്ലടാ hamke ഈ പോക്ക് ഞാൻ ഉദ്ദേശിച്ചത് ഇവിടെ നിന്നും രക്ഷപ്പെട്ടു പോകാമെന്നാണ്..

അതെ നിങ്ങൾക്ക് എത്ര തരാൻ കഴിയും അത് മാത്രം തന്നാൽ മതി ഞങ്ങൾ റെഡിയാണ് എന്തിന്നും..,500 തന്നെ വേണമെന്നില്ല നിങ്ങൾ തരുന്ന ക്യാഷ് മതി..ആ കൂട്ടത്തിലെ വേറൊരു കുട്ടിയാണ് ഇത് പറഞ്ഞത്…

ഹലോ..,ഞങ്ങൾക്ക് 500 പോയിട്ട് ഒരു ചില്ലിക്കാശുപോലും തരാൻ കഴിയില്ല വെറുതെ ഞങ്ങളുടെ കൈയിക്ക് പണിയാക്കരുത് ഒന്ന് പോയെടീ..(ഹർഷു)

നിങ്ങൾ കരുതും പോലെയുള്ള ടീമല്ല ഞങ്ങൾ..,ഇവൻ നിങ്ങളെ വായിനോക്കിയെന്നു കരുതി ഞങ്ങൾ ഇതിൽ വന്നതാണെന്ന് കരുതിയോ നിങ്ങൾ..,ഞങ്ങളെ വെറുതെ വിട്ടേക്ക് ജീവിച്ചു പൊയ്ക്കോട്ടേ യെന്നും പറഞ്ഞു മനു അവരുടെ നേർക്ക് കൈ കുപ്പി..

അതെ അല്ലറചില്ലറ കുരുത്തക്കേടും വായി നോട്ടവുമുണ്ട്.,എന്ന് കരുതി ഇതുവരെ ഒരു സ്ത്രീയുടെ ശരീരത്തിൽ മോശമായ രീതിയിൽ തൊട്ടിട്ടില്ല ആ കണ്ണുകൊണ്ട് അവരെ നോക്കുക പോലും ചെയ്തില്ല..,കാണാൻ മൊഞ്ചുള്ള ആരെ കണ്ടാലും സ്വാഭാവികമായി ആരായാലും ഒന്ന് നോക്കിക്കോളൂ അതുപോലെ ഞാനും നോക്കുന്നു അല്ലാതെ നിന്റെയെന്നും ശരീരത്തിന് ആർത്തി പിടിച്ചുള്ള നോട്ടമാല്ലാട്ടോ ഇവൻ പറഞ്ഞതുപോലെ ഞങ്ങളെ വെറുതെ വിട്ടേക്ക് ജീവിച്ചു പോയിക്കോട്ടെ ഒരുപാട് സങ്കൽപ്പങ്ങളും ആഗ്രഹങ്ങളുമുള്ളതാണ്…(അമാൻ)

അതെ ഞങ്ങളും ജീവിക്കാൻ വേണ്ടിയാണ് ഈ തൊഴിലിന് ഇറങ്ങിപ്പുറപ്പെട്ടത് അല്ലാതെ ഇതിനോടുള്ള ഇഷ്ടം കൊണ്ടല്ല…(അതിലെ ഒരു കുട്ടി പറഞ്ഞു)

നിങ്ങളെപ്പോലെ ഒരുപാട് ആഗ്രഹങ്ങളും സങ്കല്പവും ഞങ്ങൾക്കുമുണ്ടായിരുന്നു.,എല്ലാം തകർത്ത് ഞങ്ങൾ തന്നെയായിരുന്നു ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി കണ്ടെത്തിയ മാർഗമാണ് ഇത്..

ഈയൊരു മാർഗമേ നിങ്ങൾക്കുണ്ടായിരുന്നു.,ഒരുനേരത്തെ വിശപ്പടക്കാൻ വേണ്ടി സ്വന്തം ശരീരമാണോ കാഴ്ച വയ്ക്കുക അതിലും നല്ലതല്ലേ പട്ടിണി കിടന്നു മരിക്കുന്നത്.,യെന്ന് മനു ആ പെണ്ണ് കുട്ടിയോട് പറഞ്ഞതും അവൾ വീണ്ടും തുടങ്ങി..

********************************************

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com